Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് ഇന്ന് റെക്കോഡ് കോവിഡ് കേസുകൾ; രോഗം സ്ഥിരീകരിച്ചത് 416 പേർക്ക്; രോഗികളുടെ എണ്ണം ഒറ്റദിവസം 400 കടക്കുന്നത് ഇതാദ്യം; സമ്പർക്കരോഗികളുടെ എണ്ണം പുറത്തുനിന്ന് വന്നവരേക്കാൾ കൂടുതൽ: 204; വിദേശത്ത് നിന്നുവന്ന 123 പേർക്കും മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്ന 51 പേർക്കും രോഗം; ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ 35 പേർക്കും രോഗം; രോഗമുക്തി നേടിയവർ 112; സമ്പർക്ക കേസുകൾ കൂടുന്നത് അപകടകരമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് റെക്കോഡ് കോവിഡ് കേസുകൾ; രോഗം സ്ഥിരീകരിച്ചത് 416 പേർക്ക്; രോഗികളുടെ എണ്ണം ഒറ്റദിവസം 400 കടക്കുന്നത് ഇതാദ്യം; സമ്പർക്കരോഗികളുടെ എണ്ണം പുറത്തുനിന്ന് വന്നവരേക്കാൾ കൂടുതൽ: 204; വിദേശത്ത് നിന്നുവന്ന 123 പേർക്കും മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്ന 51 പേർക്കും രോഗം; ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ 35 പേർക്കും രോഗം; രോഗമുക്തി നേടിയവർ 112; സമ്പർക്ക കേസുകൾ കൂടുന്നത് അപകടകരമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറുന്നു. വെള്ളിയാഴ്ച 416 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും വലിയ പ്രതിദിന രോഗ നിരക്കാണിത്. ഇതാദ്യമായാണ് കേസുകൾ 400 കടക്കുന്നത്. വിദേശത്ത് നിന്ന് എത്തിയവർ 123 പേരാണ്. 51 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നരാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും കൂടി. സമ്പർക്ക വ്യാപന തോത് 20.6 % ആയി. പുറത്തു നിന്ന് എത്തിയവരേക്കാൾ സമ്പർക്ക രോഗികളുണ്ട്. 204 പേർക്കാണ് സമ്പർക്കത്തിലൂടെ വെള്ളിയാഴ്ച രോഗം ബാധിച്ചത്. രോഗമുക്തി നേടിയവർ 112. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 193 ആയി

ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ 35 പേർക്ക് രോഗം ബാധിച്ചു. സിഐഎസ്എഫ് 1, ബിഎസ്എഫ് 2. ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 129 ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂർ 23, എറണാകുളം 20, തൃശ്ശൂർ 17, കാസർകോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7.

ഫലം നെഗറ്റീവയവരുടെ കണക്ക്: തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3.ഇതുവരെ 24 മണിക്കൂറിനകം 11, 693 സാമ്പിളുകൾ പരിശോധിച്ചു. 152112 പേർ നിരീക്ഷണത്തിലുണ്ട്. 3512 പേർ ആശുപത്രിയിലാണ്. 472 പേരെ ഇന്ന് ആശുപത്രിയിലാക്കി.2,76,878 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4528 സാന്പിൾ ഫലം വരാനുണ്ട്.

സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 70,112 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 66,132 സാമ്പിളുകൾ നെഗറ്റീവായി. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 193 ആണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നിന്നാണ് പ്രൈമറി സെക്കന്ററി കോണ്ടാക്ടുകൾ വരുന്നത്.

സമ്പർക്ക കേസുകൾ കൂടുന്നത് അപകടകരമാണ്. ജൂൺ 9.63 ശതമാനമായിരുന്നു സമ്പർക്ക കേസുകളുടെ തോത്. ജൂൺ 27-ന് 5.11 ശതമാനമായി. ജൂൺ 30-ന് 6.16 ശതമാനമായി. ഇന്നലത്തെ കണക്കിൽ അത് 20.64 ആയി ഉയർന്നു.

തലസ്ഥാനത്ത് സ്ഥിതി ഗുരുതരം

തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനം ഗുരുതരമാകുന്നു. ഒറ്റ ദിവസം നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം തലസ്ഥാന ജില്ലയിൽ 129 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ജില്ലയിൽ മാത്രം നൂറിലേറെ രോഗികൾ ഒരുദിവസം ഉണ്ടാകുന്നതും ആദ്യം. വെള്ളിയാഴ്ച മാത്രം 105 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നത് ജില്ലയിൽ വർധിച്ചത് ഗൗരവതരമാണ്.

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 11നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച വരെ 481 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 266 പേർക്ക് സമ്പർക്കം വഴിയാണ്. ബാക്കിയുള്ള രോഗികൾ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ വന്നവരാണ്. വെള്ളിയാഴ്ച ജില്ലയിൽ അഞ്ച് പേർക്കാണ് രോഗ മുക്തിയുണ്ടായത്.

കേരളത്തിൽ ഇതുവരെ രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ് ഉണ്ടായത്. പൊന്നാനിയിലും തിരുവനന്തപുരം കോർപ്പറേഷനിലെ മൂന്ന് വാർഡുകളിലും. മാണിക്യവിളാകം, പൂന്തുറ, പുത്തമ്പള്ളി, കുമരിച്ചന്ത തുടങ്ങിയ പ്രദേശത്താാണ് പ്രധാന ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. രോഗവ്യാപനത്തിന് കാരണമായത് കന്യാകുമാരി ഹാർബറിൽ നിന്ന് മത്സ്യമെടുത്ത് വിപണനം നടത്തിയ മത്സ്യവ്യാപാരിയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുഡിഎഫ് നേതാക്കൾ പ്രതിരോധം പ്രവർത്തനം അട്ടിമറിക്കുന്നു

യുഡിഎഫ് നേതാക്കളാണ് പ്രതിരോധ പ്രവർത്തനം അട്ടിമറിക്കുന്നതിന് മുൻപിൽ നിൽക്കുന്നത്. പൂന്തുറയിൽ ഉള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വാട്‌സാപ് പ്രചാരണം നടത്തി. പ്രചാരണങ്ങളെ തുടർന്നാണ് രാവിലെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തെരുവിലിറങ്ങിയാൽ സർക്കാർ സഹായം കിട്ടുമെന്നും പ്രചരിപ്പിച്ചു. ഒരു പ്രത്യേക പ്രദേശത്തെ അപകീർത്തിപ്പെടുത്താനല്ല സർക്കാരിന്റെ ശ്രമം. മനുഷ്യജീവൻ രക്ഷിക്കലാണ് പ്രധാനം. അതിനാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP