Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് വ്യാപനത്തിന് ശമനമില്ല; കർക്കിട വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കി കൊച്ചിൻ ദേവസ്വം ബോർഡ്

കോവിഡ് വ്യാപനത്തിന് ശമനമില്ല; കർക്കിട വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കി കൊച്ചിൻ ദേവസ്വം ബോർഡ്

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഈ വർഷത്തെ കർക്കിട വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം. ബലിതർപ്പണത്തിന് ആളുകൾ കൂട്ടമായി എത്തിയാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നതിനാലാണ് ചടങ്ങുകൾ ഒഴിവാക്കാൻ തീരുമാനിച്ചത്. അതേസമയം ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവാഹങ്ങൾ നടത്താം.അനുമതി ലഭിച്ചത് ഇന്നുമുതലാണ്. കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വച്ചാണ് ചടങ്ങ് നടത്തുക. നേരിട്ടും ഓൺലൈനായും വിവാഹം ബുക്ക് ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP