Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ഉയരുന്നു; പൊന്നാനി താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ഉയരുന്നു; പൊന്നാനി താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പൊന്നാനി താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊന്നാനി താലൂക്ക് പരിധിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അർധരാത്രി മുതൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ. സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും കടുത്ത നടപടിയിലേക്ക് കടക്കുന്നത്. നേരത്തെ രോഗികളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇത് പിൻവലിച്ചത്. അതിന് ശേഷവും സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർധിച്ച പശ്ചാത്തലത്തിലാണ് പൊന്നാനി താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മലപ്പുറം ജില്ലയിൽ 55 പേർക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ 21 പേർ പൊന്നാനിയിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയവരാണ്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയിൽ സബ്ട്രഷറി പ്രവർത്തനം നിർത്തിവെച്ചിരുന്നു. തിരൂരങ്ങാട് നഗരസഭ ഓഫീസും അടച്ചിരുന്നു. ഇവിടുത്തെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്. നിലവിൽ സംസ്ഥാനത്ത് ഏറ്റവുമധികം പേർ ചികിത്സയിൽ കഴിയുന്നത് മലപ്പുറത്താണ്. 431 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP