Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറ്റൊരു നേപ്പാളാകാൻ അനുവദിക്കരുത്; സേതുസമുദ്രം പദ്ധതി പുനഃരുജ്ജീവിപ്പിക്കണമെന്ന് ഡി.എം.കെ നേതാവ്; ശ്രീലങ്കയിൽ ചൈന വലിയ തോതിൽ നിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് ടി.ആർ ബാലു എംപിയുടെ കത്തും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: വർഷങ്ങൾക്ക് മുമ്പ് ബിജെപിയും സംഘപരിവാറും ശക്തിയുക്തം എതിർത്ത് തോൽപ്പിച്ച സേതുസമുദ്രം പദ്ധതി വീണ്ടും പുനഃരുജ്ജീവിപ്പിക്കണമെന്ന് ഡി.എം.കെ. നേതാവ്. മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ടി.ആർ ബാലുവാണ് ഈ ആവശ്യം ഉന്നയിച്ചത്. ശ്രീലങ്കയിൽ ചൈന വലിയ തോതിൽ നിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് സേതുസമുദ്രം പദ്ധതി പുനഃരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ചൈനയുമായുള്ള അതിർത്തി സംഘട്ടനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയിൽ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള കടലിന് നിർണായക പ്രാധാന്യമുണ്ടെന്ന് ടി.ആർ ബാലു പറയുന്നു. ചൈന ശ്രീലങ്കയുമായി കൂടുതൽ അടുക്കുന്നത് ഇന്ത്യയുടെ ദേശീയ താത്പര്യത്തിന് നല്ലതല്ലെന്നും അദ്ദേഹം പറയുന്നു.

704.8 കോടി ഡോളറാണ് ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖം വികസിപ്പിക്കുന്നതിനായി ചിലവഴിക്കുന്നത്. ഇതേതുടർന്ന് ഒരു സുഹൃത്തും സഖ്യകക്ഷിയുമെന്ന നിലയിൽ ഇന്ത്യയേക്കാൾ ചൈനയാണ് അഭികാമ്യമെന്നാകും ശ്രീലങ്ക കരുതുക. അങ്ങനെ വന്നാൽ മറ്റൊരു നേപ്പാളാകും ആവർത്തിക്കുകയെന്നും ബാലു പറയുന്നു.2005-ൽ ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും ദേശീയ സുരക്ഷയ്ക്കും സാമ്പത്തികാഭിവൃദ്ധിക്കും വിരുദ്ധമായി ചിലർ അപ്രസക്തമായ മതവിശ്വാസങ്ങൾ ഉന്നയിച്ച് കോടതികളെപ്പോലും തെറ്റിദ്ധരിപ്പിച്ച് രാജ്യത്തിന് അഭിമാനകരമായ പദ്ധതിയെ അട്ടിമറിച്ചുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തുനിന്നുള്ള ചരക്ക് കപ്പലുകൾക്ക് കിഴക്ക് ഭാഗത്തേക്ക് എത്താൻ ശ്രീലങ്കയെ ചുറ്റിവളഞ്ഞ് പോകേണ്ടതായുണ്ട്. ഇത് ഒഴിവാക്കി പാക് കടലിടുക്കിലുള്ള രാമസേതു മുറിച്ച് കപ്പൽ ചാൽ നിർമ്മിക്കാനായിരുന്നു അന്നത്തെ യു.പി.എ. സർക്കാർ ശ്രമിച്ചത്. എന്നാൽ അതിനെതിരെ നിരവധി സമരങ്ങളാണ് ബിജെപിയും സംഘപരിവാറും നടത്തിയത്.

രാവണനിഗ്രഹത്തിനായി രാമൻ ലങ്കയിലേക്ക് പോകാൻ വേണ്ടി വാനരന്മാരുടെ സഹായത്തോടെ നിർമ്മിച്ചതാണ് ഇതെന്നാണ് ഹിന്ദു വിശ്വാസം. ഈ വിശ്വാസവും പരിസ്ഥിതിപരമായ കാരണങ്ങളും ഉയർത്തിയാണ് പദ്ധതിക്കെതിരെ നിരവധി സമരങ്ങൾ നടന്നത്. രാമസേതു മുറിക്കുന്നതിലൂടെ സമുദ്ര ജീവികളുടെ ആവാസ വ്യവസ്ഥ തകരുമെന്നും അതിനാൽ രാമസേതുവിനെ ദേശീയ പൈതൃകമായി പ്രഖ്യാപിക്കണമെന്നുമാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിത ആവശ്യപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP