Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഭരണകാര്യങ്ങൾ നിയന്ത്രിക്കുക വീട്ടിലിരുന്ന്; ക്വാറന്റീനിൽ പ്രവേശിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ

കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഭരണകാര്യങ്ങൾ നിയന്ത്രിക്കുക വീട്ടിലിരുന്ന്; ക്വാറന്റീനിൽ പ്രവേശിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ

മറുനാടൻ ഡെസ്‌ക്‌

ബെംഗളുരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഇനി മുതൽ ഭരണകാര്യങ്ങൾ നിയന്ത്രിക്കുക വീട്ടിലിരുന്ന്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് യെദ്യൂരപ്പ ക്വാറന്റീനിൽ പ്രവേശിച്ചത്. മുൻകരുതൽ എന്ന നിലയിലാണ് പുതിയ തീരുമാമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി.

'ഔദ്യോഗിക വസതിയും ഓഫിസുമായ കൃഷ്ണയിലെ ചില ഉദ്യോഗസ്ഥർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനാൽ ഇന്നു മുതൽ കുറച്ചു ദിവസത്തേക്ക് ഞാൻ വീട്ടിലിരുന്നുകൊണ്ടാണ് ചുമതലകൾ നിർവഹിക്കുക' യെദ്യൂരപ്പ പറഞ്ഞു. ഓൺലൈനിലൂടെ ആവശ്യമായ നിർദ്ദേശങ്ങൾ താൻ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. താൻ ആരോഗ്യവാനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് പരിഭ്രാന്തരാകരുതെന്നും മുൻകരുതലിന്റെ ഭാഗമായുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അഭ്യർഥിച്ചു.

യെദ്യൂരപ്പയുടെ ഡ്രൈവർക്കും അദ്ദേഹത്തിന്റെ ദാവാൽഗിരിയിലെ വസതിയിലെ പാചകക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്നാണ് അദ്ദേഹം ക്വാറന്റീനിൽ പോയത്. ആരോഗ്യം തൃപ്തികരമാണെന്നും, എങ്കിലും സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി രേണുകാചാര്യ എംപി അറിയിച്ചു. കുമാര പാർക്ക് റോഡിലെ ഔദ്യോഗിക വസതിയായ കാവേരിയിലാണ് മുഖ്യമന്ത്രി ക്വാറന്റീനിൽ കഴിയുന്നത്. ഔദ്യോഗിക പരിപാടികളെല്ലാം യെദ്യൂരപ്പ റദ്ദാക്കിയിട്ടുണ്ട്

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണ അണുനശീകരണത്തിനായി അടച്ചിരുന്നു. ഔദ്യോഗിക വസതിയിൽ നിയമിച്ചിരുന്ന ഒരു പൊലീസ് കോൺസ്റ്റബിളിന്റെ ബന്ധുവിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു അണുനശീകരണം. 30,000 കോവിഡ് 19 കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 486 പേർ അസുഖബാധിതരായി മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP