Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻഐഎ ഇറക്കിയത് രാജ്യദ്രോഹത്തിന്റെ വജ്രായുധം തന്നെ; മുൻകൂർ ജാമ്യത്തിന് പോയ സ്വപ്നയ്ക്ക് ഇനി വഴി കണ്ണീരും കയ്യും ഉപേക്ഷിച്ച് ഇരുമ്പഴി എണ്ണുക മാത്രം; രക്ഷിക്കാൻ ശ്രമിച്ചവരുടേയും സമ്പർക്കക്കാരുടേയും ന്യായീകരണ ചാനലുകൾക്കും വായ അടയും; എൻഐഎ ഹൈക്കോടതിയിൽ നാടകീയ നീക്കങ്ങൾ നടത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഡിപ്ലോമാറ്റിക്ക് ബാഗേജ് ഉപയോഗിച്ചുള്ള സ്വർണക്കടത്തിൽ ഇന്ന് അതിനിർണായകമായ വിഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. ആ സ്വർണക്കള്ളകടത്തിലെ മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷിനെ രക്ഷിച്ചെടുക്കുന്നതിനും, വെള്ളപൂശുന്നതിനും സർക്കാർ തലത്തിൽ വലിയ ഗൂഢാലോചനകൾ നടത്തുന്നതിനിടയിൽ ഈ വിഷയത്തിൽ സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എൻഐഎ നൽകിയ സത്യവാങ്മൂലമാണ് വഴിത്തിരിവിന് കാരണമായിരിക്കുന്നത്.

സ്വപ്നയ്ക്ക് ഒരു കാരണവശാലും മുൻകൂർ ജാമ്യം നൽകരുതെന്നും, സ്വപ്നയുടെ അറസ്റ്റ് തടയരുതെന്നും, സ്വപ്ന രാജ്യദ്രോഹം അടക്കമുള്ള കേസുകളുടെ ഭാഗമാണ് എന്നും ഹൈക്കോടതിയിൽ പോയി എൻഐഎ പറഞ്ഞിരിക്കുന്നു.ഈ എൻഐഎയുടെ സത്യവാങ്മൂലം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നത് സ്വപ്നയെ രക്ഷിച്ചെടുക്കാൻ ഇറങ്ങിയിരിക്കുന്ന ചില ചാനലുകാരെയും, സർക്കാരിനെയുമാണ്. സകല മാധ്യമങ്ങളും സ്വപ്നയാണ് യഥാർത്ഥ വില്ലത്തിയെന്ന് എഴുതിയപ്പോൾ സ്വപ്നക്ക് ഒരു ബന്ധവും ഇല്ലെന്നും, സരിത്ത് എന്നു പറയുന്ന ഒരു മുൻ കോൺസുലേറ്റ് ജീവനക്കാരൻ യുഎഇ കോൺസുലേറ്റിന്റെ സഹകരണത്തോടെ നടത്തിയ തട്ടിപ്പിൽ സ്വപ്നയെ വെറുതെ പ്രതിചേർക്കുകയാണ് എന്നുമുള്ള ആരോപണമായിരുന്നു അവർ ഉയർത്തിയത്. നിരപരാധികളെ പോലും അകാരണമായി വേട്ടയാടുന്ന ചില മാധ്യമങ്ങൾ സ്വപ്നക്ക് ഒത്താശ പറഞ്ഞുകൊണ്ട് രംഗത്തിറങ്ങി.

കേരള പൊലീസിനെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും കബളിപ്പിച്ചുകൊണ്ട് എവിടെയോ ഒളിവിൽ കഴിയുന്ന ഈ യുവതിയിൽ നിന്നും ഓഡിയോ വാങ്ങി നിരപരാധിയാണ് എന്ന് വരുത്തിത്തീർക്കുന്നതിന് വേണ്ടി സംപ്രേഷണം ചെയ്യുകയും, ചർച്ച ചെയ്യുകയുമാണ് ആ ചാനലുകൾ ചെയ്തത്. അതിന്റെ തുടർച്ചയായി ആ പെൺകുട്ടി പാവമാണെന്നും, മാധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുന്നു എന്നും സിപിഎം സൈബർ പോരാളികളും ബഹളം വെച്ചുകൊണ്ടിരുന്നു. സരിത്ത് എന്ന ഒരുത്തൻ ചെയ്ത കുറ്റത്തിന് തൊലിവെളുപ്പിന്റെ പേരിൽ ഒരു പെണ്ണിനെ കുറ്റപ്പെടുത്തുന്നു എന്ന സ്ത്രീപക്ഷവാദവും, ആ പെണ്ണിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നു എന്ന സിപിഎം സൈബർ കമ്യുണിറ്റി വാദവുമായിരുന്നു ഇന്നലെ നിറഞ്ഞ് നിന്നത്.

എന്നാൽ എൻഐഎയുടെ ഒരു സത്യവാങ്മൂലത്തോടുകൂടി ഈ രണ്ട് കൂട്ടരുടെയും വാദങ്ങളെല്ലാം വെറുതെയാവുകയാണ്. എൻഐഎ ഹൈക്കോടതിയിൽ പറഞ്ഞത് ഇത് നിസ്സാരമായ ഒരു സ്വർണക്കള്ളക്കടത്ത് മാത്രമല്ല, ഐസിസ് അടങ്ങിയ ഭീകരസംഘടനകളുമായി ചേർന്നുള്ള വലിയ രാജ്യവിരുദ്ധ ഇടപാടാണ് എന്നാണ്. അതുകൊണ്ടാണ് യുഎപിഎ അടക്കമുള്ള നിയമങ്ങൾ ഉപയോഗിച്ചുകൊണ്ടും സ്വർണക്കള്ളക്കടത്തിന് അപ്പുറത്തേയ്ക്കുള്ള രാജ്യദ്രോഹക്കുറ്റമടക്കമുള്ള വകുപ്പുകൾ ഉപയോഗിച്ചുകൊണ്ടും എൻഐഎ കേസ് എടുത്തത്.

എൻഐഎ തയ്യാറാക്കിയിരിക്കുന്നു എഫ്ഐആറിൽ സരിത്തിനൊപ്പം സ്വപ്നയും പ്രതിയാണ്. അങ്ങനെയുള്ള സ്വപ്നയെ വെള്ളപൂശുന്നതിനാണ് നിർഭാഗ്യവശാൽ ഇവിടുത്തെ ചാനലുകൾ രംഗത്തിറങ്ങിയത്. ആ ചാനലുകളുടെ ചുവടുപിടിച്ചാണ് സർക്കാരും, സർക്കാരിനെ ന്യായീകരിക്കുന്നവരും രംഗത്തിറങ്ങിയത്.

സ്വപ്നയുടെ കള്ളക്കണ്ണീർ കണ്ട് കേരളത്തിലുള്ളവർ മിണ്ടാതിരിക്കുമെന്നും, അവർ ആത്മഹത്യചെയ്താൽ അതിന്റെ കുറ്റബോധം മൂലം എല്ലാവരും മിണ്ടാതിരിക്കും എന്നും ഇവരൊക്കെ കരുതി. എന്നാൽ പഠിച്ച കള്ളിമാർ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, അവർ കള്ളക്കരച്ചിലുകൾ ആവർത്തിച്ചുകൊണ്ടിരിക്കുമെന്നും മനസിലാക്കാനുള്ള വിവേകം ഈ നാട്ടിലെ ജനങ്ങൾക്കുള്ളതുകൊണ്ട് അവരത് തള്ളിക്കളഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP