Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് ബാധിച്ചവരെ കണ്ടെത്താൻ നായകളെ ഉപയോഗപ്പെടുത്തി യു.എ.ഇ; ഉപയോഗിക്കുന്നത് കെ9 നായകളെ; പരീക്ഷണം വിയർപ്പിൽ നിന്ന് കോവിഡ് രോഗികളെ തിരിച്ചറിയൽ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: യുഎഇയിൽ കോവിഡ് ബാധിച്ചവരെ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായകളുടെ സേവനം ഉപയോഗപ്പെടുത്തുന്നു. കെ9 പൊലീസ് നായകളെയാണ് വൈറസ് സാന്നിധ്യം കണ്ടു പിടിക്കുന്നതിനു വേണ്ടി വിജയകരമായി യുഎഇ പരിശീലിപ്പിച്ചെടുത്തത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് ബാധിതരായ വ്യക്തികളുടെ വിയർപ്പ് ശേഖരിച്ച് പ്രത്യേകം കുപ്പികളിലാക്കി അത് നായകളെകൊണ്ട് മണപ്പിച്ചാണ് പരിശീലിപ്പിച്ചത്. കൊറോണ പ്രതിരോധത്തിൽ ഈ പരീക്ഷണം വിപ്ലവകരമായ ഒരു മുന്നേറ്റമാണ്. ഫീൽഡ് ആശുപത്രികളിൽ ചികിത്സയിൽ ഇരിക്കുന്ന രോഗികൾ, രോഗം ഇല്ലാത്തവർ എന്നിവരുടെയെല്ലാം വിയർപ്പ് ശേഖരിച്ച് തരംതിരിച്ചാണ് ഈ പരീക്ഷണം നടത്തിയത്. പരിശീലനം ലഭിച്ച നായകൾക്ക് വൈറസ് ബാധിതരായവരുടെ വിയർപ്പ് അടങ്ങുന്ന സാമ്പിൾ പ്രത്യേകം വേർതിരിച്ചറിയാനായി.

എയർപോർട്ട്, ഷോപ്പിങ് മാളുകൾ മറ്റു തിരക്കേറിയ മേഖലകൾ എന്നിവിടങ്ങളിലെല്ലാം ഉള്ള രോഗബാധിതരെ കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച നായകളുടെ സേവനം ഉപയോഗിക്കാൻ സാധിക്കുമെന്നും അധികൃതർ കരുതുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP