Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലയാളി ഹെൽപ്പ്‌ലൈൻ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം അവസാന ഘട്ടത്തിലേക്ക്

മലയാളി ഹെൽപ്പ്‌ലൈൻ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം അവസാന ഘട്ടത്തിലേക്ക്

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: കോവിഡ് 19 നെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും, ലോക്ക്ഡൗൺ കാലം ആനന്ദകരമാക്കുന്നതിനുമായി നോർത്ത് അമേരിക്കയിലെ മലയാളികളുടെ 15 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി മലയാളി ഹെൽപ്പ്ലൈൻ ഫോറം നടത്തുന്ന ചിത്ര രചന മത്സരം പുരോഗമിക്കുന്നു. 6 മുതൽ 10 വയസ്സ് വരെയുള്ളവർ ക്രയോൺ ഉപയോഗിച്ച് 'കോവിഡ് 19 പ്രതിസന്ധിഘട്ടത്തിലും ഞാൻ സുരക്ഷിതൻ ആയിരിക്കും' എന്ന വിഷയത്തിലും 10 മുതൽ 15 വയസ്സ് വരെയുള്ളവർ 'കോവിഡ് 19 കാലത്ത് കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിക്കുന്ന സൂപ്പർമാൻ ആണ് ഞാൻ' എന്ന വിഷയത്തിലും പെൻസിൽ ഉപയോഗിച്ച് യുഎസ് ലെറ്റർ സൈസിലുള്ള ഡ്രോയിങ് കടലാസിൽ വരച്ച് ജൂലൈ 20നു മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു തരണം.

രചനയോടൊപ്പം പൂർണമായ വിലാസം, ഫോൺനമ്പർ, ജനനത്തീയതി, രക്ഷിതാവിന്റെ പേര് എന്നിവ കാണിച്ചിരിക്കണം. ജാസ്മിൻ പരോൾ (കാലിഫോർണിയ), സിമി സൈമൺ (ഡെൽവെയർ), റോസ് വടകര (ഷിക്കാഗോ), പ്രെറ്റി ദേവസ്യ (ഫ്ളോറിഡ), സലീം മുഹമ്മദ് (മിഷിഗൻ ) എന്നിവരടങ്ങുന്ന ജഡ്ജിങ് പാനൽ വിജയികളെ തീരുമാനിക്കുന്നതായിരിക്കും. വിജയികൾക്ക് ഒന്നാം സമ്മാനമായി 101 ഡോളറും രണ്ടാം സമ്മാനമായി 76 ഡോളറും മൂന്നാം സമ്മാനമായി 51 ഡോളറും നൽകും. മലയാളി ഹെൽപ്പ്ലൈൻ ഫോറം കോഡിനേറ്റർ ഡോക്ടർ ജഗദി നായർ, സുനിൽ വർഗീസ്, ബൈജു വർഗീസ് രക്ഷാധികാരി അനിയൻ ജോർജ് എന്നിവരടങ്ങുന്ന സമിതിയിയാണ് മത്സരം ഏകോപിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 614.732.2424

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP