Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിപ്പൂർ വഴി വീണ്ടും കോടികളുടെ സ്വർണക്കടത്ത്; ഒന്നരക്കോടിയുടെ സ്വർണവുമായി മലപ്പുറം ജിഷാറും കൊടുവള്ളിക്കാരൻ റിയാസും കോടഞ്ചേരിയിലെ അബ്ദുൾ ജലീലും പിടിയിൽ; സ്വർണം ഒളിപ്പിച്ചത് അടിവസ്ത്രത്തിൽ മിശ്രിത രൂപത്തിലാക്കി

കരിപ്പൂർ വഴി വീണ്ടും കോടികളുടെ സ്വർണക്കടത്ത്; ഒന്നരക്കോടിയുടെ സ്വർണവുമായി മലപ്പുറം ജിഷാറും കൊടുവള്ളിക്കാരൻ റിയാസും കോടഞ്ചേരിയിലെ അബ്ദുൾ ജലീലും പിടിയിൽ; സ്വർണം ഒളിപ്പിച്ചത് അടിവസ്ത്രത്തിൽ മിശ്രിത രൂപത്തിലാക്കി

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി വീണ്ടും കോടികളുടെ സ്വർണം ഒഴികുന്നു. ഒന്നരക്കോടിയുടെ സ്വർണവുമായി മൂവർസംഘം പിടിയിലായി. സ്വർണം അടിവസ്ത്രത്തിൽ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചാണ് സംഘം കടത്താൻ ശ്രമിച്ചത്. ഗൾഫിൽനിന്നും വന്ന മൂന്ന് യാത്രക്കാരിൽ നിന്നായി 3.3 കിലോ തൂക്കംവരുന്ന ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വർണമാണ് കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടിപി ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൾ ജലീൽ, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരുടെ പക്കൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വർണം ഒളിച്ചുകടത്താൻ ശ്രമിച്ചത്.

അതേ സമയം കഴിഞ്ഞ ദിവസവും കരിപ്പൂർ എയർപോർട്ടിൽ 24 മണിക്കൂറിനുള്ളിൽ നാലുപേരിൽനിന്നായി 1.30 കോടിരൂപയുടെ മൂന്നു കിലോ സ്വർണം പിടിച്ചെടുത്തിരുന്നു.ഗൾഫ് എയർ ഫ്ലൈറ്റിൽ ബഹറൈൻ നിന്നും വന്ന കോഴിക്കോട് നൊച്ചാട് സ്വദേശി മുബീർ ന്റെ കയ്യിൽനിന്നും 1135 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം അണ്ടർവെയറിൽ ഒളിപ്പിച്ചു കടത്താൻശ്രമിച്ചതാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ .ഇന്നലെ അർദ്ധ രാത്രി ദുബൈ യിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി അജ്മൽ എന്ന യാത്രക്കാരനിൽനിന്ന് 1595 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം അരയിൽ അരപ്പട്ട പോലെ കെട്ടി വച്ച രൂപത്തിൽ ആയിരുന്നുകണ്ടെടുത്ത്. തുടർന്ന് ഇന്ന് ഉച്ചക്ക് ജിദ്ധയിൽ നിന്നും സൗദി ഫ്ലൈറ്റിൽ വന്ന രണ്ടുപേരിൽനിന്നും പേരിൽ നിന്നും സ്വർണം പിടിച്ചെടുത്തു.

കോഴിക്കോട് ജില്ലക്കാരനായ സാലിമിൽനിന്ന് കാരക്ക യുടെ മരത്തിന്റെ ബോക്സിന്റെ ഫ്രെമിന്റെ ഉള്ളിലായി ഒളിപ്പിച്ചു വച്ച നിലയിൽ 615 ഗ്രാംസ്വർണം പിടിച്ചെടുത്തപ്പോൾ മലപ്പുറത്തുകാരനായ മുഹമ്മദ് ഷാഫിയിൽനിന്നും സൈക്കിളി ന്റെ ടയറിനകത്തു ഒളിപ്പിച്ചു വച്ച നിലയിൽ 182 ഗ്രാം സ്വർണം പിടിച്ചെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP