Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐമാക് ബഹ്‌റിൻ മീഡിയ സിറ്റി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു

ഐമാക് ബഹ്‌റിൻ മീഡിയ സിറ്റി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

മനാമ: സമ്മർ ക്ലാസിനായി ഐമാക് ബഹ്റൈൻ മിഡിയ സിറ്റി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. നാലാഴ്ചത്തെ പ്രത്യേക സ്‌കോളർഷിപ്പ് പ്രോഗ്രാമാണ് ജൂലൈ 12ന് ആരംഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന, അർഹരായ 50 കുട്ടികൾക്ക് (കാറ്റഗറി A) നൂറു ശതമാനവും തുടർന്ന് 100 കുട്ടികൾക്ക് (കാറ്റഗറി B) അമ്പത് ശതമാനം സൗജന്യ നിരക്കിലും സ്‌കോളർഷിപ്പിന് അർഹരായിരിക്കുമെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ഇപ്പോൾ ഐമാക് ൽ വിവിധ വിഷയങ്ങളിലായി 150 -ലധികം കുട്ടികൾക്ക് വേണ്ടി ഓൺലൈൻ സമ്മർ ക്ലാസ്സുകൾ പുരോഗമിക്കുന്നുണ്ട്.

കൊച്ചിൻ കലാഭവന്റെ ബഹ്റൈൻ ഫ്രാഞ്ചൈസിയും ഐമാക്കിനു ലഭിച്ചിട്ടുണ്ട്. അതിനൂതന സാങ്കേതിക വിദ്യയിലൂടെ കലാപഠനം കൂടുതൽ എളുപ്പമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നതായും കുട്ടികളുടെ അവധിക്കാലം ഉല്ലാസഭരിതവും ആനന്ദകരവും ആകുന്നതായും രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രതികരണത്തിലൂടെഅറിയാൻ കഴിഞ്ഞു എന്ന് പ്രിൻസിപ്പാൾ സുധി പുത്തൻവേലിക്കര പറഞ്ഞു.

കോവിഡ് - 19 പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വേണ്ടി നിബന്ധനകൾക്ക് വിധേയമായി അഡ്‌മിഷൻ നൽകുന്നതാണ്.

സ്‌കോളർഷിപ്പ് പ്രോഗ്രാമിൽ ചേരുവാൻ താല്പര്യമുള്ളവർ ജൂലൈ മാസം പതിനൊന്നാം തീയതിക്ക് മുമ്പായി 38096845 എന്ന നമ്പറിൽ പേരും വാട്‌സ്ആപ്പ് നമ്പറും അയക്കേണ്ടതാണ്. ചേരുവാൻ ആഗ്രഹിക്കുന്ന വിഷയവും Category 'A' or Category 'B' എന്ന് രേഖപ്പെടുത്തിയിരിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP