Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കുറ്റവാളി അവസാനിച്ചു, പക്ഷേ കുറ്റകൃത്യത്തെക്കുറിച്ചും അതിനെ സംരക്ഷിച്ച ആളുകളെക്കുറിച്ചും? വികാസ് ദുബെ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് വികാസ് ദുബെ

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ഉത്തർപ്രദേശിൽ 8 പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വികാസ് ദുബെ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കുറ്റവാളി അവസാനിച്ചു പക്ഷേ കുറ്റകൃത്യത്തെക്കുറിച്ചും അതിന് സംരക്ഷണം നൽകിയവരെക്കുറിച്ചും ഇനി എന്താണ് എന്ന ചോദ്യമാണ് പ്രിയങ്ക മുന്നോട്ടുവെച്ചിരിക്കുന്നത്. ദുബെയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ വാർത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ട്വിറ്ററിലൂടെ പ്രിയങ്ക പ്രതികരണം നടത്തിയിരിക്കുന്നത്.

''കുറ്റവാളി അവസാനിച്ചു, കുറ്റകൃത്യത്തെക്കുറിച്ചും അതിനെ സംരക്ഷിച്ച ആളുകളെക്കുറിച്ചും?''എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.പൊലീസ് കസ്റ്റഡയിലിരിക്കെ ദുബെ കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു

.രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വികാസ് ദുബെയുടെ കൊലപാതകം തെളിവുകൾ നശിപ്പിക്കാനും അന്വേഷണം ഉന്നതരിലേക്ക് എത്തിച്ചേരാതിരിക്കാനും ആസൂത്രിതമായി നടത്തിയതാണെന്ന വാദം ശക്തിപ്പെടുന്നുണ്ട്. വികാസ് ദുബെയുടെ വീട് ഇടച്ച് നികത്തിയ സംഭവം ഇതേ ഉദ്ദേശ്യത്തോട് തന്നെയാണെന്നാണ് ആരോപിക്കപ്പെടുന്നത്.

കാൺപൂരിലേക്ക് കൊണ്ടുംവരുംവഴി ദുബെ രക്ഷപ്പെടാൻ ശ്രമിച്ചെന്നും ആത്മരക്ഷാർത്ഥം ദുബെയെ വെടിവെക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ ഭാഷ്യം. റിപ്പോർട്ടുകൾപ്രകാരം ദുബെ തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

ഉത്തർപ്രദേശത്തിലേക്ക് റോഡ് മാർഗമായിരുന്നു ദുബെയെ കൊണ്ടുവന്നിരുന്നത്. ഹൈവേയിൽവെച്ച് കാർ മറിയുകയും ദുബെ രക്ഷപ്പെടാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ദുബെ തോക്ക് തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചെന്നും ആത്മരക്ഷാർത്ഥം വെടിവെക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഇതിന് മുൻപ് ദുബെയുടെ അനുയായികളും പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടിരുന്നു.
60 ൽ അധികം ക്രിമിനിൽ കേസുകൾ വികാസ് ദുബെയുടെ പേരിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP