Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക് ഡൗണിൽ യാത്രാ സൗകര്യം ചെയ്തു തരാത്തതിന് പരാതി പറഞ്ഞ സ്റ്റാഫ് നഴ്‌സിന് മെമോയും ജാതീയ അധിക്ഷേപവും; തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാർക്ക് മതിയായ യാത്ര സൗകര്യം ഇല്ലെന്ന് പരാതി; പ്രതിഷേധിച്ച് കേരള ഗവ. നഴ്‌സസ് യൂണിയൻ

ലോക് ഡൗണിൽ യാത്രാ സൗകര്യം ചെയ്തു തരാത്തതിന് പരാതി പറഞ്ഞ സ്റ്റാഫ് നഴ്‌സിന് മെമോയും ജാതീയ അധിക്ഷേപവും; തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാർക്ക് മതിയായ യാത്ര സൗകര്യം ഇല്ലെന്ന് പരാതി; പ്രതിഷേധിച്ച് കേരള ഗവ. നഴ്‌സസ് യൂണിയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ഏറ്റവും കൂടുതൽ കോവിഡ് ബാധിതരെ ചികത്സിക്കുന്ന തിരുവനന്തപുരം മെഡി.കോളേജിൽ ജീവനക്കാർ ജോലിയ്‌ക്കെത്തുന്നതിനും ജോലി കഴിഞ്ഞ് തിരിച്ചു പോകുന്നതിനും ബുദ്ധിമുട്ടുകയാണെന്ന പരാതിയുമായി ജീവനക്കാർ.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിച്ചു പോകുന്നതിന് നിന്ന നഴ്‌സിന് ഒരേ ഒരു ബസ് മാത്രമുള്ളതിനാൽ തിരക്കുമൂലം ഫുഡ് ബോർഡിന് അടുത്തു നിൽക്കാനേ കഴിഞ്ഞുള്ളു.സാമൂഹിക അകലം പാലിക്കണം എന്ന നിർദ്ദേശവുമായി വന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന വെഹിക്കൾ ഉദ്യോഗസ്ഥനോട് ഞങ്ങൾക്ക് വീട്ടിലെത്താൻ സാമൂഹിക അകലം പാലിച്ച് പോകുന്നതിന് വേണ്ട വാഹനം അനുവദിക്കണം എന്നു പറഞ്ഞപ്പോൾ മുൻപേ ആ നഴ്‌സിനെ അറിയാവുന്ന വെഹിക്കിൾ ഉദ്യോഗസ്ഥൻ ജാതിപ്പേര് വിളിച്ച് വണ്ടിയിൽ നിന്നും ഇറങ്ങാൻ ആക്രോശിച്ചു. പ്രശ്നം അറിഞ്ഞെത്തിയ മെഡി.കോളേജ് ആർ.എം.ഒയും ഏതാണ്ട് അറുപതോളം വരുന്ന ജീവനക്കാരോട് തട്ടിക്കയറുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആരോപണം.

മതിയായ യാത്രാ സൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധിച്ച ആശുപത്രി ജീവനക്കാരെയും, നഴ്‌സിനെയും ജാതിപരമായി അധിക്ഷേപിക്കുകയും ഭീക്ഷണിപ്പെടുത്തുകയും കൂടാതെ ഈ സ്റ്റാഫ് നഴ്‌സിന് കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന പേരിൽ നടപടിക്കു ശുപാർശ ചെയ്ത മെഡി.കോളേജ് അധികാരികളുടെ നടപടിയിൽ , കേരള ഗവ. നഴ്‌സസ് യൂണിയൻ തിരു.പുരം നോർത്ത് ജില്ലാ കമ്മറ്റി പ്രതിഷേധം അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നതിൽ കടുത്ത എതിർപ്പ് സംഘടന അറിയിച്ചു.

കൂടാതെ നൈറ്റ് ഡ്യൂട്ടിക്ക് വന്ന സ്റ്റാഫ് നഴ്‌സുമാരെ ബസിൽ കയറ്റാതെ രാത്രിയിൽ അവർക്ക് പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കേണ്ട സ്ഥിതിയും ഈ ഉദ്യോഗസ്ഥൻ ഉണ്ടാക്കിയട്ടുണ്ടെന്ന് നഴ്‌സസ് യൂണിയൻ ആരോപിച്ചു. സ്റ്റാഫ് നഴ്‌സിനെതിരെ മെഡി.കോളേജ് അധികൃതർ സ്വീകരിച്ച നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധ സമരത്തിന് തയ്യാറാവുമെന്ന് നഴ്‌സസ് യൂണിയൻ പ്രതിനിധികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP