Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർ അപകടത്തിൽപ്പെടുന്നതിന് മിനിട്ടുകൾക്ക് മുൻപ് യുവാവ് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത് 200 കിലോമീറ്റർ വേഗതയിൽ മീറ്റർ റീഡിങ്ങും; വേഗതയുടെ ആവേശം മരണഭയത്തെ മറികടക്കുന്നത് എന്ന കുറിപ്പും; വർക്ക് ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എബിനെ ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയിൽ നെസാർ ഓടിച്ച ക്രൂസർ കാറും; കാറിടിച്ച യുവാവ് നാട്ടുകാരുടെ നോട്ടപ്പുള്ളി; യുവാവ് ലഹരി ഉപയോഗിച്ചിരുന്നെന്ന് നാട്ടുകാർ നിഷേധിച്ച് പൊലീസും; ഈരാറ്റുപേട്ടയിലെ യുവാവിന്റെ ജീവനെടുത്തത് കാർ റേസിങ്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം;ഈരാറ്റുപേട്ടയിൽ സ്‌കൂട്ടർ യാത്രികനായ യുവാവിന്റെ ജീവനെടുത്തത് കാറിന്റെ അമിതവേഗത. തീക്കോയി പൂതനപ്രകുന്നേൽ ബേബിയുടെ മകൻ എബിൻ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അമിത വേഗതയിലെത്തിയ കാർ എതിർദിശയിൽ വന്ന വർക്ക് ഷോപ്പ് ജീവനക്കാരനായ യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയടിച്ചു വീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു,.. സംഭവത്തിൽ കാറോടിച്ച വെള്ളൂർപ്പറമ്പ് വീട്ടിൽ നെസാർ നൗഷാദിനെ(22) പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യം നൽകി വിട്ടിരുന്നു. എന്നാൽ അറസ്റ്റിലായ യുാവാവിന്റെ അപകടത്തിന് മുൻപുള്ള സോഷ്യൽ മീഡിയ സ്റ്റാറ്റസുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. അപകടം സംഭവിക്കുന്നതിന് പത്ത് മിനിട്ട് മുൻപ് യുവാവ് സോഷ്യൽ മീഡിയയിൽ അപ്‌ഡേറ്റ് ചെയ്ത സ്റ്റാറ്റാസിലാണ് കാർ റെസിങ് കമ്പവും മണത്തെ പേടിയില്ലെന്നും തരത്തിലുള്ള കുറിപ്പ് പങ്കുവച്ചിരുന്നത്.

കാർ 200 കിലോമാറ്റർ വേഗതയിൽ പോകുന്നതിതിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തുകൊണ്ടാണ് യുവാവ് ഇൻസ്റ്റഗ്രമിൽ സ്റ്റാറ്റസ് ഇട്ടത്. എന്നാൽ ഈ സ്റ്റാറ്റസ് ഇട്ടതിന് ശേഷം പത്ത് മിനിട്ടിനുള്ളിൽ അപകടം സംഭവിക്കുകയും ചെയ്തു. കെ.എൽ.27 ബി നിസാൻ ക്രൂസർ എന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് യുവാവിനൊപ്പം മറ്റൊരാൾ കൂടി വാഹനത്തിലുണ്ടായിരുന്നു. വർക്ക് ഷോപ്പ് ജീവനക്കാരനായ സ്‌കൂട്ടർ യാത്രികൻ തൽക്ഷണം തന്നെ മരിക്കുകയായിരുന്നു.

നാട്ടുകാരാണ് മരിച്ച എബിനെ ആശുപത്രിയിലെത്തിച്ചത്. യുവാവ് ലഹരി ഉപയോഗിച്ചാണ് വാഹനം ഓടിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് ഈ വാദം നിഷേധിക്കുകയാണ്. എബിന്റെ മരണത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയിൽ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. കാരണക്കാരനായ വ്യക്തിയെ വിചാരണ ചെയ്ത് ആ കുടുംബത്തിനുണ്ടായ നഷ്ടപരിഹാരം ആ വ്യക്തിയിൽ നിന്നു തന്നെ ഈടാക്കണമെന്ന് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജില്ലാ സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമായ അഡ്വ ജോമോൻ ഐക്കര ആവശ്യപ്പെട്ടിരുന്നു.

വർക്ക് ഷോപ്പ് ജീവനക്കരാനായ എബിന്റെ അപകടമരണത്തിന് കാരണം കാറിന്റെ അമിത വേഗതയാണെന്ന പൊലീസും സമ്മതിക്കുന്നു. കാറോടിച്ച യുവാവിന് പൊലീസ് ജാമ്യം അനുവദിച്ചിട്ടുണ്ട്.ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും ഏക വരുമാന മാർഗവുമായിരുന്നു എബിൻ. എബിന്റെ മരണത്തോടെ ആ കുടുംബം മുഴുവനും അത്താണിയില്ലാത്തവരായെന്നും അവർക്കുണ്ടായിരിക്കുന്നതു നികത്താനാവാത്ത നഷ്ടമാണെന്നും ജോമോൻ പ്രതികരിച്ചത്.

കഴിഞ്ഞ ഏഴിന് രാത്രി പത്തിനാണ് ഈരാറ്റുപേട്ട എടിഎമ്മിനു സമീപമായിരുന്നു അപകടമുണ്ടായത്. ജോലിക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു യുവാവ്. നിയന്ത്രണം വിട്ട് അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ യുവാവിനെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു എബിൻ. പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. മഞ്ഞപ്പള്ളിയിലെ കാർ വർക്ക്ഷോപ്പിലെ ജീവനക്കാരനാണ് മരിച്ച എബിൻ. കോവിഡ് പരിശോധന നടത്തി നെഗറ്റീവാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. അമ്മ സീനാ ജോസഫ്, സഹോദരങ്ങൾ - ബിബിൻ, സെബിൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP