Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻഐഎ യ്ക്ക് മേൽ ഡിജിപിക്കുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാകില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കുട പിടിക്കുകയാണെന്നും ഐടി വകുപ്പിൽ പിൻവാതിൽ നിയമനം ആണ് നടക്കുന്നതെന്നും മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; സ്വർണ്ണക്കടത്തിൽ റോയുടെ അന്വേഷണവും വേണമെന്ന് കെപിസിസി അധ്യക്ഷൻ

എൻഐഎ യ്ക്ക് മേൽ ഡിജിപിക്കുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാകില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കുട പിടിക്കുകയാണെന്നും ഐടി വകുപ്പിൽ പിൻവാതിൽ നിയമനം ആണ് നടക്കുന്നതെന്നും മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; സ്വർണ്ണക്കടത്തിൽ റോയുടെ അന്വേഷണവും വേണമെന്ന് കെപിസിസി അധ്യക്ഷൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രം ഇല്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം എന്ന് കോൺഗ്രസ് നേതാക്കൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും പറഞ്ഞു. സിബിഐ യ്ക്കും എൻഐഎ യ്ക്കുമൊപ്പം റോയുടെ സേവനവും പ്രയോജനപ്പെടുത്തണം.

എൻഐഎ യ്ക്ക് മേൽ ഡിജിപിക്കുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കുട പിടിക്കുകയാണ് ഐടി വകുപ്പിൽ പിൻവാതിൽ നിയമനം ആണ് നടക്കുന്നതെന്നും ആരോപിച്ചു. ഐടി വകുപ്പിൽ അനധികൃത നിയമനം നേടിയവർ ഏറെയും പാർട്ടി പ്രവർത്തകർ ആണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. സിഡിറ്റിൽ മാത്രം 51 അനധികൃത നിയമനം നടന്നതായി രമേശ് ചെന്നിത്തല പറഞ്ഞു.

സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയാലും എം ശിവശങ്കർ മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഉയർന്ന് വന്നിരിക്കുന്ന ആരോപണം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നും സിബിഐ യ്ക്ക് സ്വതന്ത്ര അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിൽ നിന്നും ഇടപെടൽ വേണമെന്നും പറഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP