Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂന്തുറയിൽ രോഗം പടർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി; രോഗം പടർന്നുപിടിച്ച മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരോട് ഇടപെടുന്നതിൽ ശ്രദ്ധ വേണമെന്നും മന്ത്രി ശൈലജ

പൂന്തുറയിൽ രോഗം പടർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി; രോഗം പടർന്നുപിടിച്ച മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരോട് ഇടപെടുന്നതിൽ ശ്രദ്ധ വേണമെന്നും മന്ത്രി ശൈലജ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൂന്തുറയിൽ രോഗം പടർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗം പടർന്നുപിടിച്ച മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരോട് ഇടപെടുന്നതിൽ ശ്രദ്ധ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിൽ വളരെയധികം വൈറസ് ബാധയുണ്ട്. നിരവധിപ്പേരാണ് വ്യാപാരത്തിനായി കേരളത്തിലേക്ക് എത്തുന്നത്. രോഗം പടർന്നു പിടിച്ച മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരോട് ഇടപെടുന്നതിൽ ശ്രദ്ധ വേണം - ആരോഗ്യ മന്ത്രി പറഞ്ഞു.

അതേ സമയം പൂന്തുറയിൽ നാട്ടുകാർ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി പ്രതിഷേധിക്കുകയാണ്. ഭക്ഷണം വാങ്ങാൻ സൗകര്യം നൽകണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം. സ്ഥലത്ത് പൊലീസുമായി ജനങ്ങൾ സംഘർഷത്തിന് മുതിർന്നിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിതി ശാന്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP