Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധികാരത്തിനായുള്ള ആർത്തിയിൽ നേരും നെറിയും തെളിവും വെളിവുമില്ലാതെ എതിരാളികളെ വീഴ്‌ത്താൻ കുഴിക്കുന്ന കുഴികളിൽ സ്വയം പെട്ടു പോകുന്നവരാണോ നമ്മുടെ നേതാക്കൾ? കരുണാകരനും ഉമ്മൻ ചാണ്ടിക്കും ശേഷം മുഖ്യമന്ത്രി കസേരയിൽ ഇരിക്കെ സമാന അനുഭവം നേരിടുന്ന നേതാക്കളുടെ പട്ടികയിൽ പിണറായിയും: വാർത്തകളിൽ നിറയുന്ന സ്ത്രീയും അപമാനിക്കപ്പെടുന്ന സ്ത്രീത്വവും: ഡോ എസ് ശിവപ്രസാദ് എഴുതുന്നു

അധികാരത്തിനായുള്ള ആർത്തിയിൽ നേരും നെറിയും തെളിവും വെളിവുമില്ലാതെ എതിരാളികളെ വീഴ്‌ത്താൻ കുഴിക്കുന്ന കുഴികളിൽ സ്വയം പെട്ടു പോകുന്നവരാണോ നമ്മുടെ നേതാക്കൾ? കരുണാകരനും ഉമ്മൻ ചാണ്ടിക്കും ശേഷം മുഖ്യമന്ത്രി കസേരയിൽ ഇരിക്കെ സമാന അനുഭവം നേരിടുന്ന നേതാക്കളുടെ പട്ടികയിൽ പിണറായിയും: വാർത്തകളിൽ നിറയുന്ന സ്ത്രീയും അപമാനിക്കപ്പെടുന്ന സ്ത്രീത്വവും: ഡോ എസ് ശിവപ്രസാദ് എഴുതുന്നു

ഡോ എസ് ശിവപ്രസാദ്

വാർത്തയ്ക്ക് ജാതിയില്ല,മതമില്ല, ലിംഗഭേദമില്ല. പക്ഷേ വാർത്താ ഉറവിടം ഒരു സ്ത്രീ ആയാലോ? ഞൊടി ഇടയിൽ മാറും ഈ പ്രമാണങ്ങളൊക്കെ. പ്രതി പട്ടികയിൽ പെണ്ണിന്റെ പേര് ചേർക്കുന്നതോടെ അവളെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും ചിത്രങ്ങളുമായി മാധ്യമങ്ങൾ കളം നിറഞ്ഞാടും.

സ്ത്രീയെന്ന യാതൊരു പരിഗണനയും നൽകാതെ മസാല ചിത്രങ്ങളുടെ അകമ്പടിയോടെ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ചർച്ചകളും സംഘടിപ്പിച്ച് ഇരയുടെ അവകാശത്തിനായി ഓരിയിടുന്ന ചിലർ. കുഴിയിൽ വീഴാതെ രക്ഷപെട്ട ചില പകൽ മാന്യന്മാർ പക്ഷം പിടിച്ചും ചൂട്ടു പിടിച്ചു സാരോപദേശം വിളമ്പും. പേരുകേട്ട സ്ത്രീ വാദികളും സാംസ്‌കാരിക പട്ടം എടുത്തണിഞ്ഞവരും മൗനം പൂണ്ട് രസിക്കും. തെളിവെടുപ്പിനായി കൊണ്ടുപോയ സോളാർ നായികയുടെ പുറകെ ഒ ബി വാനുകളുമായി സഞ്ചരിച്ച് തത്സമയ സംപ്രേഷണം നടത്തി മാധ്യമ ധർമ്മം നിറവേറ്റിയവരുടെ നാടായ സാക്ഷര കേരളം പ്രബുദ്ധ കേരളം.

കുംഭകോണങ്ങളുടെ ഉപകരണങ്ങൾ മാത്രമായേക്കാവുന്ന സ്ത്രീകളെ വാക്കുകളും ചിത്രങ്ങളും വഴി അപമാനിക്കുകയും മഞ്ഞ ചർച്ചകൾ സംഘടിപ്പിച്ച് പ്രധാന വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിട്ട് റേറ്റിങ് കൂട്ടുകയും മാത്രമാകണമെന്നില്ല പലരുടേയും ലക്ഷ്യം. രാജ്യസുരക്ഷയെപ്പോലും ബാധിച്ചേക്കാവുന്ന ഒരു വിഷയത്തിന്റെ ഉത്ഭവം, ഉറവിടം, ലക്ഷ്യസ്ഥാനം, ഈ ധനം എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നിങ്ങനെ ഗൗരവതരമായ വശങ്ങളെ കഴിയുന്നതും ഒഴിവാക്കുകയും സ്ത്രീയുടെ മാംസളതയിൽ മുക്കി സത്യത്തെ മറച്ചു പിടിക്കാനുമുള്ള നീച ശ്രമത്തിൽ അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങൾ ഭാഗമാകുന്നോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

അധികാരത്തിന്റെ കോട്ടകൊത്തളങ്ങൾക്കുള്ളിലെ പുരുഷ കേസരി മാരുടെ ഓരം പറ്റി സാമ്രാജ്യങ്ങൾ തകർക്കാൻ ചില സ്ത്രീകൾക്കുള്ള കഴിവ് ഇന്നോ ഇന്നലെയോ തുടങ്ങിയില്ല. ക്ഷമിക്കണം സ്ത്രീയുടെ കഴിവ് എന്നു പറയുന്നതിലും പുരുഷന്റെ കഴിവുകേടെന്നോ ജന്മനാ ഉള്ള ബലഹീനത ചൂഷണം ചെയ്യപ്പെടുന്നുവെന്നോ പറയുന്നതാകും കൂടുതൽ ഉചിതം. ഭരണ- അധികാര ഇടനാഴിയിലെ പ്യൂൺ മുതൽ പ്രിൻസിപ്പൽ സെക്രട്ടറി വരെയുള്ള ഞരമ്പുരോഗികളായ ഉദ്യോഗസ്ഥർ സമ്മാനിക്കുന്ന ദുർഗന്ധം കേരള സമൂഹം പേറുന്നത് ഇത് ആദ്യമായല്ല .

അധികാരത്തിനായുള്ള ആർത്തിയിൽ നേരും നെറിയും തെളിവും വെളിവുമില്ലാതെ എതിരാളികളെ വീഴ്‌ത്താൻ കുഴിക്കുന്ന കുഴികളിൽ സ്വയം പെട്ടു പോകുന്നവരാണോ നമ്മുടെ നേതാക്കൾ? കരുണാകരനും ഉമ്മൻ ചാണ്ടിക്കും ശേഷം മുഖ്യമന്ത്രി കസേരയിൽ ഇരിക്കെ സമാന അനുഭവം നേരിടുന്ന നേതാക്കളുടെ പട്ടികയിൽ ഇപ്പോഴിതാ പിണറായിയും.

ഞരമ്പു വീക്കത്തിന്മേൽ ആലുമുളച്ച ചില ഉദ്യോഗസ്ഥരുടേയും നേതാക്കളുടേയും കൂടി നാടാണ് കേരളം. കയ്യോടെ പൊക്കിയാലും ഉളുപ്പുണ്ടാകില്ലെന്നു മാത്രമല്ല അത്തരം സംഭവങ്ങളെ പൊൻ തൂവലാക്കി മാറ്റാനാകും അവരുടെ ശ്രമം. പ്രായം, പ്രവൃത്തന മികവ്, സ്വീകാര്യത നേതൃപാടവം ഇങ്ങനെ പലതുകൊണ്ടും പ്രഥമഗണനീയരായി മാറിയ നേതാക്കൾ പോലും ഈ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ അമർച്ച ചെയ്യാത്തതെന്തെന്നതാണ് സാധാരണക്കാരന്റെ സംശയം.

ബോക്‌സ് ഓഫീസ് ഹിറ്റുകളായ സിൽക്ക് സ്മിതയുടേയും ഷക്കീലയുടേയും സിനിമകൾ തകർത്ത് ഓടിയത് പുരുഷവർഗ്ഗത്തിന്റെ മാത്രം സഹായത്താലാണ്. സിനിമ കണ്ടവർ ഒന്നു കൈ പൊക്കിയാട്ടെ എന്നാവശ്യപ്പെട്ടാൽ താഴെ വീണുടയാവുന്നതു മാത്രമാണ് നമ്മുടെ പുരുഷത്വം. വികൃത മനസ്സുകളുടെ അതേ പുരുഷാധിപത്യ സമൂഹം ചർച്ച ചെയ്ത മഞ്ഞകഥകളിലെ ചുരുക്കം ചില നായികമാരാണ് മറിയം റഷീദ, ഫൗസിയ,സരിത, വഫാ, ഒടുവിലിതാ സ്വപ്ന യും . കുറ്റകൃത്യത്തിൽ ഇവർ പങ്കാളികളുമായിരുന്നിരിക്കാം.

എന്നാൽ കേട്ടുകേൾവി അല്ലാതെ അവരുടെ 'കാൾ ലിസ്റ്റി'ലെ പുരുഷ പുലികളുടെ പേരുകളെങ്കിലും തെളിവുകളോടെ ഇന്നുവരെ അനാവരണം ചെയ്തിട്ടുണ്ടോ?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP