Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജന സംഘടകളുടെ പ്രതിഷേധം സംഘർഷത്തിലേക്ക്; കോഴിക്കോട് യൂത്ത് ലീഗ് മാർച്ച് സംഘർഷത്തിൽ; പൊലീസ് ലാത്തി വിശീ; മാധ്യപ്രർത്തകർക്കും പരിക്ക്; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്; പൊലീസ് നേരിട്ടത് ലാത്തിയുമായി; തിരുവനന്തപുരത്ത് യുവമോർച്ച പ്രതിഷേധവും സംഘർഷത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. കോഴിക്കോട് യൂത്ത് ലീഗും യുവമോർച്ചയും നടത്തിയ പ്രതിഷേധങ്ങൾ തെരുവ് യുദ്ധമായി മാറി. യൂത്ത് ലീഗ് കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ് ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

പ്രവർത്തകർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് കളക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. എന്നാൽ ബാരിക്കേഡ് ചാടിക്കയറി അകത്ത് കയറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞ് പോകാൻ തയ്യാറാകാതിരുന്നതോടെ ലാത്തിച്ചാർജ് നടത്തിയാണ് പൊലീസ് പ്രവർത്തകരെ കളക്ടറേറ്റിന് മുന്നിൽനിന്ന് ഒഴിപ്പിച്ചത്.

മുൻവിധിയോടെയാണ് പൊലീസ് യൂത്ത്‌ലീഗ് പ്രവർത്തകരെ നേരിട്ടതെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി ആരോപിച്ചു.കോഴിക്കോട് യൂത്ത് ലീഗ് മാർച്ചിന് പിന്നാലെ നടന്ന യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധ മാർച്ചും അക്രമാസക്തമായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP