Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹോങ്കോങ്ങിൽ ഗ്രാഫിക് ഡിസൈനറാണെന്ന് പറഞ്ഞ് മിന്നുകെട്ട്; വിവാഹ ശേഷം പെൺകുട്ടി കണ്ടത് ഒളിഞ്ഞിരുന്ന് ഫോണിൽ ശൃംഗരിക്കുന്ന ഭർത്താവിനെ; സംശയം തീർക്കാൻ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് മറ്റൊരു ബന്ധത്തിൽ കുട്ടിയുണ്ടെന്ന വസ്തുത്; തിരുവനന്തപുരം സ്വദേശിനിയെ ജീവിത പങ്കാളിയാക്കിയത് നേപ്പാളി പെൺകുട്ടിയെ കല്യാണം കഴിച്ചത് മറച്ചു വച്ച്; ഡൽഹി പെൺകുട്ടിയെ വിവാഹം കഴിച്ച് മുങ്ങിയതും ഒടുവിൽ വെളയിൽ; ചെങ്ങന്നൂരിലെ സോനു സതീശൻ ഒടുവിൽ പെട്ടു

ഹോങ്കോങ്ങിൽ ഗ്രാഫിക് ഡിസൈനറാണെന്ന് പറഞ്ഞ് മിന്നുകെട്ട്; വിവാഹ ശേഷം പെൺകുട്ടി കണ്ടത് ഒളിഞ്ഞിരുന്ന് ഫോണിൽ ശൃംഗരിക്കുന്ന ഭർത്താവിനെ; സംശയം തീർക്കാൻ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് മറ്റൊരു ബന്ധത്തിൽ കുട്ടിയുണ്ടെന്ന വസ്തുത്; തിരുവനന്തപുരം സ്വദേശിനിയെ ജീവിത പങ്കാളിയാക്കിയത് നേപ്പാളി പെൺകുട്ടിയെ കല്യാണം കഴിച്ചത് മറച്ചു വച്ച്; ഡൽഹി പെൺകുട്ടിയെ വിവാഹം കഴിച്ച് മുങ്ങിയതും ഒടുവിൽ വെളയിൽ; ചെങ്ങന്നൂരിലെ സോനു സതീശൻ ഒടുവിൽ പെട്ടു

ആർ പീയൂഷ്

പത്തനംതിട്ട: വിവാഹം കഴിച്ച വിവരം മറച്ച് വച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം നാടുവിട്ട് പോകുകയും വീണ്ടും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്ത വിവാഹ തട്ടിപ്പ് വീരനെതിരെ യുവതിയുടെ പരാതി. ചെങ്ങന്നൂർ ചെറിയനാട് മൗട്ടത്ത് പടിയിൽ സത്യഭവനിൽ സോനു സതീശൻ(30) വിനെതിരെയാണ് പരാതിയുമായി തിരുവനന്തപുരം സ്വദേശിനിയായ യുവതി രംഗത്തെത്തിയത്. വിവാഹ ശേഷം ഭർത്താവിന്റെ പ്രവർത്തികളിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുകയും അതിൽ ഒരു കുട്ടിയുമുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് നടക്കുന്നതിനിടയിൽ ഇയാൾ മറ്റൊരു വിവാഹവും കഴിച്ചതായും പെൺകുട്ടി കണ്ടെത്തി.

2018 ഫെബ്രുവരിയിലാണ് തിരുവനന്തപുരം ഉള്ളൂർ സ്വദേശിനിയും ടെക്നോ പാർക്ക് ജീവനക്കാരിയുമായ 27 കാരിയുമായി സോനുവിന്റെ വിവാഹം നടക്കുന്നത്. ഈഴവ മാട്രിമോണിയൽ എന്ന വെബ്സൈറ്റ് വഴിയായിരുന്നു ആലോചന എത്തിയത്. സോനു ഹോങ്കോങ്ങിൽ ഗ്രാഫിക് ഡിസൈനറാണ് എന്നാണ് പറഞ്ഞിരുന്നത്. സോനുവിന്റെ പിതാവ് സതീശനും മാതാവ് ശോഭയും ബന്ധുക്കളുമാണ് ആദ്യം പെണ്ണുകാണലിനായി എത്തിയത്. തുടർന്ന് പരുത്തിപ്പാറയിലെ ഒരു ഓഡിറ്റോറിയത്തിൽ വച്ച് വിവാഹം നടന്നു. വിവഹം നടന്നതിന്റെ പിറ്റേ ദിവസം വിവഹത്തിന് ചെലവായ പണം ആവിശ്യപ്പെട്ട് സോനുവിന്റെ മാതാവ് വീട്ടിൽ ബഹളം വയ്ക്കുകയും പെൺകുട്ടിയുടെ സമ്മതമില്ലാതെ വിവാഹസമയത്ത് ലഭിച്ച 45 പവനടത്തുള്ള സ്വർണ്ണാങരങ്ങലിൽ നിന്നും 27 പവൻ സ്വർണം സോനു പണയം വച്ച് തുക മാതാവിനെ ഏൽപ്പിച്ചതായി പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം പെൺകുട്ടിയെ തിരുവനന്തപുരത്തെ വീട്ടിൽ കൊണ്ടു വിടുകയും ഹോങ്കോങ്ങിലേക്ക് പോകുകയാണ് എന്ന് പറഞ്ഞ് പോകുകയും ചെയ്തു. ഇടയ്ക്ക് പെൺകുട്ടിയെ നേപ്പാൾ നമ്പരിൽ നിന്നും വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഹോങ്കോങ്ങിൽ നിന്നും ജോലി സംബന്ധമായി നേപ്പാളിലേക്ക് എത്തിയതാണ് എന്നാണ് അന്ന് പറഞ്ഞിരുന്നത്. മെയ് മാസത്തിൽ സോനും ചെറിയനാട്ടെ വീട്ടിലേക്ക് എത്തുകയും പെൺകുട്ടിയോട് വീട്ടിലേക്ക് വരാനും ആവിശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ മാതാപിതാക്കൾ പെൺകുട്ടിയെ സോനുവിന്റെ വീട്ടിൽ എത്തിച്ചു. അടുത്ത ദിവസം ഇരുവരും ഗോവയിലേക്ക് ഹണിമൂൺ ട്രിപ്പിനായി പോയി.

ഒന്നിച്ചുള്ള സമയങ്ങളിൽ സോനു മാറിയിരുന്ന് ഫോണിൽ സംസാരിക്കുന്നത് പതിവാതിനാൽ ആരാണെന്നറിയാനായി പെൺകുട്ടി ശ്രമിച്ചു. സോനുവിനോട് ചോദിച്ചപ്പോൾ ഔദ്യോഗിക കാര്യങ്ങളെപറ്റിയുള്ള ഫോൺകോളാണെന്നാണ് മറുപടി ലഭിച്ചത്. ഹിന്ദിയിലാണ് സംസാരിക്കുന്നതെങ്കിലും സംസാര ശൈലിയിൽ നിന്നും ജോലി സംബന്ധമായ കോൾ അല്ല എന്ന് പെൺകുട്ടി മനസ്സിലാക്കി. ഒരു ദിവസം രാത്രിയിൽ സോനുവിന്റെ ഫോൺ എടുത്ത് പരിശോധിച്ചു. ഫോണിൽ നിന്നും 2016 ലെ ഒരു ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി ലഭിച്ചു. അതിൽ പിതാവിന്റെ സ്ഥാനത്ത് സോനുവിന്റെ പേരായിരുന്നു. കൂടാതെ മൊബൈലിൽ നിന്നും ഒരു പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ഫോട്ടോകളും സോനു ഒരു യുവതിയെ വിവാഹം കഴിക്കുന്ന ദൃശ്ങ്ങളും കണ്ടെത്തി. ഇതോടെയാണ് താൻ ചതിക്കപ്പെട്ടു എന്ന് പെൺകുട്ടിക്ക് മനസ്സിലായത്.

ഇതേ പറ്റി സോനുവിനോട് ചോദിച്ചപ്പോൾ പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു ഇയാൾ. ഈ സംഭവം പെൺകുട്ടി തന്റെ സഹോദരിയെ വിളിച്ചറിയിച്ചു. കൂടുതൽ പ്രശ്നങ്ങൾ അവിടെ വച്ച് ഉണ്ടാക്കരുതെന്നും നാട്ടിലെക്ക് എത്രയും വേഗം തിരിച്ച് വരാനും സഹോദരി നിർദ്ദേശിച്ചു. അടുത്ത ദിവസം തന്നെ ഇരുവരും നാട്ടിലേക്ക് തിരിച്ചു പോന്നു. നാട്ടിലെത്തിയ ശേഷം സോനു ഫോൺ എടുത്ത് പരിശോധിച്ചതെന്തിനെന്ന് ചോദിച്ച് വീണ്ടും ഉപദ്രവിച്ചു. സോനുവിന്റെ മാതാവും സഹോദരനും ഒപ്പം ചേർന്ന് ഉപദ്രവിച്ചതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. വിവരങ്ങളറിഞ്ഞ് മാതാപിതാക്കളെത്തി പെൺകുട്ടിയെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നീട് ഇവർ തിരികെ എത്തി ചെങ്ങന്നൂർ വെൺമണി പൊലീസിൽ പരാതി നൽകി.

വെൺമണി പൊലീസ് കേസിൽ പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ തയ്യാറായില്ല. ഇതേ തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ ചെങ്ങന്നൂർ ഡി.വൈ.എസ്‌പിക്ക് അന്വേഷണത്തിന് ചുമതല നൽകി. എന്നാൽ ഈ സമയത്തിനകം സോനു നാടു വിടുകയും ചെയ്തു. രണ്ട വർഷം പിന്നിട്ടിട്ടു ഈ കേസിൽ യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ഡെൽഹിയിൽ ഒരു പെൺകുട്ടിയെ സോനു വീണ്ടും വിവാഹം കഴിച്ചതായി വിവരം ലഭിക്കുന്നത്. ഇവരെയും പെൺകുട്ടി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സോനു മുൻപ് വിവാഹം കഴിച്ച് ഒരു കുട്ടിയുള്ള നേപ്പാളി പെൺകുട്ടിയേയും ബന്ധപ്പെട്ട് എല്ലാ രേഖകളും പെൺകുട്ടി വാങ്ങി കുടുംബ കോടതിയിൽ കൊടുത്തിരിക്കുകയാണ്.

സോനു പണയം വച്ചിരിക്കുന്ന സ്വർണ്ണാഭരണങ്ങൾ തിരികെ എടുത്ത് നൽകുകയും വിവാഹത്തിന് ചെലവായ തുകയും തിരികെ നൽകണമെന്നാണ് പെൺകുട്ടിയുടെ ആവിശ്യം. കോടതിയിൽ സമർപ്പിച്ച അപേക്ഷ പ്രകാരം ചെറിയനാട്ടുള്ള സോനുവിന്റെ വീടും സ്ഥലവും അറ്റാച്ച് ചെയ്തിരിക്കുകയാണ്. ഇവിടെ നിന്നും ഒളിവിൽ പോയിരിക്കുന്നതിനാൽ കേസ് എങ്ങുമെത്താതെ നിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP