Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കുടംബസഹിതം പലയാത്രകളും നടത്തിയിട്ടുണ്ട്; ഗൽഫിൽ പോയത് സ്വന്തം ആവശ്യങ്ങൾക്കു മാത്രമാണ്; ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതിനിധിയല്ല; എംബി രാജേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സ്വപ്‌നയുടെ അഭിഭാഷകൻ അഡ്വ രാജേഷ് കുമാർ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഗൽഫിൽ പോയത് സ്വന്തം ആവശ്യങ്ങൾക്കുമാത്രം.ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതിനിധിയല്ല.ഇപ്പോൾ ശ്രദ്ധ കേസിൽ മാത്രം.സ്വർണ്ണക്കടത്ത് കേസ്സിൽ ഒളിവിൽക്കഴിയുന്ന സ്വപ്ന സുരേഷിന് വേണ്ടി മുൻകൂർ ജാമ്യപേക്ഷ നൽകിയ അഡ്വ.രാജേഷ് കുമാർ മറുനാടനോട് വ്യക്തമാക്കി.

ഇന്നലെ ചാനൽ ചർച്ചയിൽ സ്വപ്നയ്ക്കുവേണ്ടി മുൻകൂർ ജാമ്യപേക്ഷ നൽകിയ അഭിഭാഷകൻ ഹിന്ദുഎക്കണോമിക്സ് ഫോറത്തിന്റെ എറണാകുളം ചാപ്റ്റർ ഭാരവാഹിയാണെന്ന് എം പി രാജേഷ്  ആരോപിച്ചിരുന്നു.കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണമെന്നും ബിജെപി യുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണിതെന്നും പല സ്ഥലത്തും ബിജെപി ക്കാർ തന്നെയാണ് ഈ സംഘടനയുടെ ഭാരവാഹികളായി പ്രവർത്തിക്കുന്നതെന്നും മറുനാടനുമായി നടത്തിയ ഫോൺ സംഭഷണത്തിൽ എം.ബി രാജേഷ് വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് അഡ്വ.രജേഷ്‌കുമാർ ഇത്തരത്തിൽ പ്രതികരിച്ചത്.തനിക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും ചയ്‌വില്ലെന്നും അദ്ദേഹം പ്രതികരിക്കുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കുടംബസഹിതം പലയാത്രകളും നടത്തിയിട്ടുണ്ട്.ഇതിലൊന്ന് സ്‌കൂളിൽ നടന്ന മത്സരത്തിൽ മകൾ നേടിയ ഒന്നാംസ്ഥാനത്തിനുള്ള സമ്മാനം സ്വീകരിക്കുന്നതിനാണ്.കോൺഗ്രസ്സ് ഭരിച്ചിരുന്നപ്പോൾ ഹൈക്കോടതിയിൽ കേന്ദ്രഗവൺമെന്റിന്റെ സ്റ്റാന്റിങ് കോൺസിലായിരുന്നു.അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ ഹൈക്കോടതി സ്വപ്ന സുരേഷിന്റെ ജാമ്യഹർജി പരിഗണിക്കുന്നുണ്ടെന്നും ഇതിന്റെ തിരക്കിലാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് സംസാരിക്കാമെന്നും അറിയിച്ച് അഡ്വ.രാജേഷ്‌കുമാർ സംഭാഷണം ചുരുക്കുക്കുകയായിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷ്, കുരുക്ക് മുറുകുന്നത് തിരിച്ചറിഞ്ഞാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജസ്റ്റീസ് അശോക് മേനോൻ വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും കേസ് പരിഗണിക്കുക. നൂറ്റിയെട്ടാമത്തെ കേസ് ആയാണ് സ്വപ്നയുടെ ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുതിർന്ന അഭിഭാഷകനായ വി.രാംകുമാറും അഡീഷനൽ സോളിസിറ്റർ ജനറൽ പി.വിജയകുമാറുമായിരിക്കും കസ്റ്റംസിനായി ഹാജരാവുക.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സ്റ്റാൻഡിങ് കോൺസലിനുപകരം മുതിർന്ന അഭിഭാഷകനും എഎസ്ജിയും കസ്റ്റംസിനായി ഹാജരാകുന്നത്.സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാൽ കേസിലെ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയിൽ ചൂണ്ടിക്കാണിക്കും എന്നാണ് സൂചന. സ്വർണക്കടത്തുമായി സ്വപ്നയ്ക്കുള്ള ബന്ധം സ്വപ്നയുടെ ജാമ്യാപേക്ഷയിൽ നിന്ന് തന്നെ വ്യക്തമാണെന്നും കസ്റ്റഡിയിലുള്ള സരിതിനെയും സ്വപ്നയെയും ഒരുമിച്ച് ചോദ്യം ചെയ്താൽ കേസിലെ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നുമാണ് കസ്റ്റംസിന്റെ കണക്കുകൂട്ടൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP