Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണം കടത്താനുള്ള ആസൂത്രണങ്ങളുടെ ചുക്കാൻ പിടിക്കുന്നത് സരിത്തും കൊടുവള്ളി സ്വദേശിയും; കള്ളക്കടത്തിനുള്ള മൂലധനം മുടക്കുന്നതുകൊടുവള്ളിക്കാരൻ; മകളെയും മകനെയും സ്വപ്ന ഒപ്പം കൂട്ടി സ്വപ്ന കടന്നത് എങ്ങോട്ട്? താവളങ്ങൾ മാറിമാറി ഒടുവിൽ കൊച്ചിയിൽ എത്തിയെന്നും സൂചന; ആസൂത്രകയെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കത്തുകാർ; മുംബൈയും കൊടുവള്ളിയും ചേരുന്ന അധോലോകത്തെ തകർക്കാൻ എൻഐഎ എത്തുമ്പോൾ

സ്വർണം കടത്താനുള്ള ആസൂത്രണങ്ങളുടെ ചുക്കാൻ പിടിക്കുന്നത് സരിത്തും കൊടുവള്ളി സ്വദേശിയും; കള്ളക്കടത്തിനുള്ള മൂലധനം മുടക്കുന്നതുകൊടുവള്ളിക്കാരൻ; മകളെയും മകനെയും സ്വപ്ന ഒപ്പം കൂട്ടി സ്വപ്ന കടന്നത് എങ്ങോട്ട്? താവളങ്ങൾ മാറിമാറി ഒടുവിൽ കൊച്ചിയിൽ എത്തിയെന്നും സൂചന; ആസൂത്രകയെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കത്തുകാർ; മുംബൈയും കൊടുവള്ളിയും ചേരുന്ന അധോലോകത്തെ തകർക്കാൻ എൻഐഎ എത്തുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സ്വർണ്ണക്കടത്ത് കേസ്സിൽ പ്രതിയായ സ്വപ്ന സുരേഷിനെ ഒളിവിൽ കഴിയാന സഹായിക്കുന്നത് കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് മാഫിയയെന്ന് അന്വേഷണ ഏജൻസികൾ വിവരം ലഭിച്ചതായി സൂചന. ഇവരെ കണ്ടെത്താൻ പൊലീസ് കൊച്ചിയിലും തിരുവനന്തപുരത്തും തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. സ്വപ്ന കോടതികാര്യങ്ങൾക്കായി കൊച്ചിയിൽ തങ്ങുന്നതായിട്ടാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഇവിടെ ചില സ്ഥലങ്ങളിൽ സ്വപ്നയെ കണ്ടെത്താൻ കസ്റ്റംസ് തിരച്ചിൽ നടത്തിയതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

30 കോടിയുടെ സ്വർണം എത്തിക്കേണ്ടത് കോഴിക്കോട്ടെക്ക് ആയിരുന്നെന്നും, കൊടുവള്ളിയിലുള്ള വ്യക്തിയാണ് സംഘത്തിലെ മുഖ്യകണ്ണിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് അറിയുന്നത്. അഞ്ചുപേർയാണ് കേസിൽ സൂത്രധാരന്മാരായി കണ്ടെത്തിയിരിക്കുന്നത്. സരിത്തിനും സ്വപ്നയ്ക്കും പുറമേ മൂന്നുപേർ കൂടിയുള്ളതായ നിർണായക വിവരം കസ്റ്റംസിന് ലഭിച്ചു. ചോദ്യം ചെയ്യലിൽ സരിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വർണം കടത്താനുള്ള ആസൂത്രണങ്ങളുടെ ചുക്കാൻ പിടിക്കുന്നത് സരിത്തും കൊടുവള്ളി സ്വദേശിയുമാണ്. കള്ളക്കടത്തിനുള്ള മൂലധനം മുടക്കുന്നതുകൊടുവള്ളി സ്വദേശി. ഒരു കടത്തലിന് 25 ലക്ഷം രൂപവരെ സരിത്തിനും സ്വപ്നയ്ക്കും ലഭിക്കും. സ്വപ്നയുടെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് കൊടുവള്ളി സ്വദേശിയെക്കുറിച്ച് തെളിവ് ലഭിച്ചതെന്നാണ് അറിയുന്നത്.

സ്വപ്നയുടെ യാത്രയെപ്പറ്റിയും ഒളിത്താവളത്തെപ്പറ്റിയും കസ്റ്റംസ് സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ വിവരം ലഭിച്ചത്. തിരുവനന്തപുരം നഗരത്തിലെ കോളജിൽ ബിരുദ വിദ്യാർത്ഥിയായ മകൾ ഇന്നലെ സഹപാഠിയെ വിളിച്ചിരുന്നു. തുടർന്നാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. മകളെയും മകനെയും സ്വപ്ന ഒപ്പം കൂട്ടിയിട്ടുണ്ടെന്നാണ് നിഗമനം. ഇപ്പോൾ മിഴ്‌നാട്ടിലേക്കു കടന്നുവെന്ന സംശയവും ഉണ്ട്.

സ്വപ്ന തിരുവനന്തപുരം ജില്ലയിൽ പാലോടു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂർ എസ്റ്റേറ്റിലെത്തിയെന്നും സംശയമുണ്ട്. സ്വപ്ന മറ്റൊരു വനിതയോടൊപ്പം കാറിൽ കടന്നു പോവുകയും തന്നോടു മങ്കയത്തേക്കുള്ള വഴി ചോദിക്കുകയും ചെയ്തുവെന്ന് ഒരാൾ വെളിപ്പെടുത്തി. ഇദ്ദേഹം പറഞ്ഞ സമയത്ത് വെള്ള കാർ ഇതുവഴി പോകുന്ന സിസിടിവി ദൃശ്യങ്ങളുമുണ്ട്.മങ്കയത്ത് സ്വപ്ന എത്തിയതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടില്ല. പൊന്മുടി മലയടിവാരത്തുള്ള ബ്രൈമൂറിൽ കുന്നിന്റെ നെറുകയിൽ ബ്രിട്ടിഷ് നിർമ്മിത ബംഗ്ലാവും എസ്റ്റേറ്റുമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇത്.

ഇന്ന് സ്വപ്നയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.എൻ ഐ എ കേസ്സ് ഏറ്റെടുത്ത സാഹചര്യത്തിൽ ഈ ജാമ്യഹർജി നിയമപരമായി നിലനിൽക്കില്ലന്നും കോടതി ഈ ഹർജി തള്ളനാണ് സാധ്യതയെന്നുമാണ് നിയമവൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം.സ്വപ്നയിൽ നിന്നും കൂടതൽ വിവരങ്ങൾ ചോരാതിരിക്കാൻ സ്വർണ്ണക്കടത്ത് മാഫീയ ശക്തമായ നീക്കം നടത്തുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ അനുമാനം. സ്വപ്നയെ സംരക്ഷിക്കുന്നവർ സ്വർണകടത്തിലെ മുഖ്യകണ്ണികളാണെന്നും കേസ്സ് അട്ടിമറിക്കാൻ ഇവർ ശക്തമായ നീക്കം നടത്തുന്നുണ്ടെന്നും മറ്റുമുള്ള സൂചനകളും കസ്റ്റംസിന് ലഭിച്ചതായിട്ടാണ് സൂചന.

ജാമ്യഹർജി തള്ളിയാൽ സ്വപ്ന കീഴടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് ശരിയാകാനിടയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന്റെ നിഗമനം.കീഴടങ്ങിയാൽ സ്വപ്ന എൻഐഎ യുടെ കസറ്റഡിയിലാവുമെന്നും കാര്യങ്ങൾ കൈവിട്ടുപോകുമെന്നും തിരിച്ചറിവുള്ളവരാണ് ഇവരെ ഒളിപ്പിച്ചിട്ടുള്ളതെന്നും അതിനാൽ ഇത്തരമൊരു സാഹസത്തിന് ഇവർ കൂട്ടുനിൽക്കില്ലന്നുമാണ് ഇവരുടെ വിലയിരുത്തൽ.വരും ദിവസങ്ങളിൽ കേസ്സിന്റെ ഗതി തന്നെ മാറിയാലും അത്ഭുതപ്പെടാനില്ലന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.മുമ്പ് നടത്തിയ സ്വർണ്ണവേട്ടകളിൽ ഒന്നിൽപോലും ഉറവിടത്തെക്കുറിച്ചോ ആരിലൊക്കെ ചെന്നെത്തുന്നു എന്നതിനെക്കുറിച്ചോ കൃത്യമായ ഒരുവിവരവും പുറത്തുവന്നിട്ടില്ലന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഒരു വർഷം മുമ്പ് 680 കിലോ സ്വർണം പിടിച്ച കേസ്സിൽ കാര്യമായ അന്വേഷണങ്ങളൊന്നുമുണ്ടായില്ലെന്ന് എം ബി രാജേഷ് എം പി ചാനൽ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.

മുബൈ അധോലോകം വരെ നീളുന്ന കള്ളക്കടത്തിന്റെ കണ്ണികളിൽ നാളെ സ്വപ്‌ന പലരുടേയും പേരും പരാമർശിക്കപ്പെട്ടേക്കാമെന്നും കേസിന്റെ ഗതിവിഗതികൾ തന്നെ മാറിയേക്കാമെന്നും കരുതുന്നവരും ഏറെയാണ്. എൻഐഎ എത്തുന്നമ്പോൾ കേസിന് പുതിയ തലം വരികയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് സ്വർണ്ണക്കടത്ത് കേസിന്റെ വിശദാംശങ്ങൾ വിലയിരുത്തി. യുഎഇ കോൺസുലേറ്റ് ഡിപ്ലൊമാറ്റിക് ബാഗ്ഗേജ് വഴിയുള്ള സ്വർണ്ണക്കടത്തൽ ദേശീയ തലത്തിൽ വിവാദമായി. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് ഇടപെടുന്നത്.

ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ആവശ്യപ്പെടുകയും, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർ കൂടിക്കാഴ്ച നടത്തി വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അമിത്ഷാ നേരിട്ട് ഇടപെടൽ നടത്തുന്നത്. സ്വർണക്കടത്ത് കേസിന്റെ വിശദാംശങ്ങൾ അദ്ദേഹം വിലയിരുത്തി. കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കേസിന്റെ വിവരങ്ങൾ ഇന്റലിജൻസ് ബ്യൂറോയും റോയും പരിശോധിച്ചു വരികയാണ്. സ്വർണ്ണക്കടത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച് കഴിഞ്ഞ ദിവസം സിബിഐ സംഘം കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

കേസിലെ അന്താരാഷ്ട്ര ബന്ധങ്ങൾ, ഉന്നതതല ഇടപെടലുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഐബി അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിഗൂഢതകളും സ്വർണ്ണത്തിന്റെ ഉറവിടവും ആർക്ക് വേണ്ടി കടത്തി എന്നതും റോ പരിശോധിച്ചു വരികയാണ്. അന്താരാഷ്ട്ര ഭീകരവാദ സംഘങ്ങളുമായോ കള്ളക്കടത്ത് മാഫിയകളുമായോ ഉള്ള ബന്ധത്തിന്റെ സൂചനകൾ ലഭിച്ചാൽ എൻഐഎ ഇടപെടലിന് അമാന്തമുണ്ടാകില്ലെന്നാണ് വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP