Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജ ലൈസൻസുമായി ഇനി പറക്കണ്ട! പാക് വിമാനങ്ങൾക്ക് അനുമതി റദ്ദാക്കി അമേരിക്ക; പാക് പൈലറ്റുമാരിൽ ആശങ്ക അറിയിച്ച് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷനും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: പാക്കിസ്ഥാൻ ഇന്റർനാഷ്ണൽ എയർലൈൻസിന് (പിഐഎ) ചാർട്ടർ സർവ്വീസിനുള്ള അനുമതി അമേരിക്ക റദ്ദാക്കി. പാക്കിസ്ഥാൻ പൈലറ്റുമാരുടെ ലൈസൻസ് സംബന്ധിച്ച് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ ആശങ്ക അറിയിച്ചതോടെയാണ് യു.എസ് ഗതാഗാത വകുപ്പ് പാക് വിമാനങ്ങൾക്കുള്ള അനുമതി റദ്ദാക്കിയതായി അറിയിച്ചത്.

പാക്കിസ്ഥാനിലെ മൂന്നിലൊന്ന് പൈലറ്റുമാരുടെയും ലൈസൻസ് വ്യാജമാണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. രാജ്യത്തെ ആകെയുള്ള 860 പൈലറ്റുമാരിൽ 262 പേരുടെ പക്കലുള്ളത് വ്യാജലൈസൻസാണെന്നെന്നും ഇവർ വിമാനം പറത്താൻ യോഗ്യതയില്ലാത്തവരാണെന്നുമാണ് പാക് വ്യോമയാന മന്ത്രി ഗുലാം സർവാർ ഖാനാണ് വെളിപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെ നിരവധി പൈലറ്റുമാരെ ഒഴിവാക്കുകയും ചെയ്തിരുന്നു.

യുഎസ് തീരുമാനത്തിന് പിന്നാലെ എയർലൈനിനുള്ളിലെ തിരുത്തൽ നടപടികളിലൂടെ ആശങ്ക പരിഹരിക്കുമെന്ന് പാക്കിസ്ഥാൻ ഇന്റർനാഷ്ണൽ എയർലൈൻ അറിയിച്ചതായി പാക് മധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. വ്യാജ ലൈസൻസ് വിവാദത്തിൽ നേരത്തെ യൂറോപ്യൻ യൂണിയനും പാക് വിമാനങ്ങൾക്ക് ആറുമാസത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP