Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്വാസം മുട്ടിച്ചു കൊന്നതിന്ശേഷവും യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം കത്തിച്ച തെലങ്കാനയിലെ ക്രൂരത; വെടിയേറ്റുവീണ ഡിവൈഎസ്‌പിയുടെ തലവെട്ടിമാറ്റിയും വിരലുകൾ അറുത്തും വികാസ് ദുബെയുടെ ക്രൂരത; പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന സജ്ജനാർ ശൈലി ആവർത്തിച്ച് യുപി പൊലീസും; അധോലോക നായകൻ ദുബെ വീഴുമ്പോൾ യോഗി സർക്കാറിനും ആശ്വാസം; യുപിയിലും ജനം തീതുപ്പിയ തോക്കിന് ഉമ്മ കൊടുക്കുമ്പോൾ  

ശ്വാസം മുട്ടിച്ചു കൊന്നതിന്ശേഷവും യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം കത്തിച്ച തെലങ്കാനയിലെ ക്രൂരത; വെടിയേറ്റുവീണ ഡിവൈഎസ്‌പിയുടെ തലവെട്ടിമാറ്റിയും വിരലുകൾ അറുത്തും വികാസ് ദുബെയുടെ ക്രൂരത; പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന സജ്ജനാർ ശൈലി ആവർത്തിച്ച് യുപി പൊലീസും; അധോലോക നായകൻ ദുബെ വീഴുമ്പോൾ യോഗി സർക്കാറിനും ആശ്വാസം; യുപിയിലും ജനം തീതുപ്പിയ തോക്കിന് ഉമ്മ കൊടുക്കുമ്പോൾ   

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: 'സജ്ജനാർ നീതി'- കഴിഞ്ഞവർഷം ഡിസംബറിൽ തെലങ്കാനയിൽ ഹൈദരബാദ് മെട്രാപൊളിറ്റൻ പൊലീസ് കമ്മീഷണർ വി സി. സജ്ജനാർ ഐപിഎസിന്റെ നേതൃത്വത്തിൽ, വെറ്ററിനറി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയശേഷം സോഷ്യൽ മീഡിയയിൽ വ്യാപകമായ വാക്കായിരുന്നു ഇത്. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുന്ന, സമൂഹത്തിന് ഭീഷണിയാവുന്ന ക്രിമിനലുകളെ നിയമവ്യവസ്ഥക്ക് വിട്ടുകൊടുക്കാതെ തീർത്തുകളയണമെന്ന ബോധത്തിന് കേരളത്തിൽവരെ വലിയ പിന്തുണയാണ് കിട്ടിയത്. 'തീതുപ്പിയ തോക്കിനൊരുമ്മയെന്ന' വൈറലായ കവിതയും ഈ സംഭവത്തെ ചൊല്ലി മലയാളത്തിൽ ഉണ്ടായി. സമാനമായ പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന സസജ്ജനാർ ശൈലിതന്നെയാണ്, 8 പൊലീസുകാരെ വെടിവെച്ചുകൊന്ന കാൺപൂരിലെ അധോലോക നായകൻ, വികാസ് ദുബെയുടെ കാര്യത്തിലും യുപി പൊലീസ് ആവർത്തിച്ചത്.

കൊടും ക്രൂരതയാണ് വികാസ് ആ പൊലീസുകാരോട് ചെയ്തത്. കീഴടങ്ങിയവരെ പോലും തലവെട്ടിയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട പൊലീസുകാരിൽ ചിലരുടെ വിരലും അറുത്തുമാറ്റിയിരുന്നു. ഈ ഒന്നിച്ച് കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിക്കാനും ദുബെ സംഘം തീരുമാനിച്ചിരുന്നു. ഈ ക്രൂരതകൾക്കുള്ള ഒറ്റയിടക്കുള്ള പ്രതികാരമാണ് ദുബെയെ എൻകൗണ്ടറിലൂടെ കൊന്ന് യുപി പൊലീസ് ചെയ്തിരിക്കുന്നത്്. വാറംഗൽ സംഭവത്തിലെന്നപോലെ ഇവിടെയും പൊലീസിന്റെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഇമേജ് വർധിക്കയാണ് ഉണ്ടായത്.

ദുബെയെ മരിക്കാനിടയായ സംഭവത്തിൽ പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. 'അകമ്പടി വാഹനം അപകടത്തിൽപ്പെട്ട് മറിഞ്ഞപ്പോൾ വികാസ് ദുബെ രക്ഷപ്പെടാൻ ശ്രമിച്ചു. പരുക്കേറ്റ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് തങ്ങൾക്കു നേരേ വെടിയുതിർത്തപ്പോൾ ഞങ്ങൾക്കു മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നു'- കാൻപുർ വെസ്റ്റ് എസ്‌പി പറയുന്നു. ലതവണ വെടിയൊച്ച കേട്ടതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ഏഴു ദിവസത്തെ തിരച്ചിലിനൊടുവിൽ മധ്യപ്രദേശിലെ ഉജ്ജയിനിൽനിന്നാണു കഴിഞ്ഞ ദിവസം ദുബെയെ പിടികൂടിയത്.

വെള്ളിയാഴ്ച രാവിലെ 7 മണിയോടെ മധ്യപ്രദേശിൽനിന്ന് കാൻപുരിലേക്ക് വികാസ് ദുബെയെയും കൊണ്ട് ഉത്തർപ്രദേശ് സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് വരുന്ന വഴി മൂന്ന് അകമ്പടി വാഹനങ്ങളിൽ ഒന്ന് അപകടത്തിൽപെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച ദുബെയോടു കീഴടങ്ങാൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ പൊലീസിന്റെ തോക്കു തട്ടിയെടുത്തു തിരിച്ചാക്രമിക്കാൻ ദുബെ ശ്രമിച്ചതോടെ ഗത്യന്തരമില്ലാതെ വെടിവച്ചു വീഴ്‌ത്തിയെന്നാണു പൊലീസ് ഭാഷ്യം.

കിട്ടിയാൽ പൊലീസ് തന്നെ എൻകൗണ്ടർ ചെയ്യുമെന്ന് ദുബെയും ഭയന്നിരുന്നു. കീഴടങ്ങാൻ പലതവണ പൊലീസിനെ സന്നദ്ധത അറിയിച്ചിട്ടും പൊലീസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇത് വെടിവെച്ചുകൊല്ലാൻ തന്നെ ലക്ഷ്യമിട്ടായിരുന്നു. ജൂലൈ അഞ്ചിനും ആറിനും നോയിഡയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകന്റെ വീട്ടിൽ വികാസ് ദുബെ ഉണ്ടായിരുന്നുവെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായിരുന്നില്ല. ഡൽഹി പൊലീസിനെയും കീഴടങ്ങാൻ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു. രാജസ്ഥാനിലെ കോട്ടയിലെത്തി സംസ്ഥാന പൊലീസിനെ ബന്ധപ്പെട്ടുവെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തയാറാകാതിരുന്നതിനാലാണ് ഉജ്ജയിനിലെ സഹോദരന്റെ അടുത്തേക്ക് ദുബെ പോയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2001ൽ മുതിർന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ദുബെയെ പിടികൂടാൻ യുപി കാൻപുരിലെ ബിക്രു ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിനു നേരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വെടിവയ്‌പ്പുണ്ടായത്. ഡിഎസ്‌പി റാങ്കിലുള്ള ഒരു സർക്കിൾ ഓഫിസറും മൂന്നു സബ് ഇൻസ്‌പെക്ടറും നാലു കോൺസ്റ്റബിൾമാരും അടക്കം 8 പേർ ആണ് കൊല്ലപ്പെട്ടത്. തലയറുത്തു മാറ്റിയ നിലയിലായിരുന്നു കൊല്ലപ്പെട്ട ഡിവൈഎസ്‌പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരം മുഴുവൻ വെട്ടിപരുക്കേൽപ്പിച്ചിരുന്നു.കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കത്തിച്ചു കളയാൻ വികാസ് ദുബൈ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. കന്നാസുകളിൽ ഓയിൽ ഉൾപ്പെടെ ദുബെ തയാറാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. സംഭവശേഷം കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ ദുബെ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചിരുന്നു. ഓയിലും തീപ്പെട്ടിയും ഉൾപ്പെടെ മൃതദേഹങ്ങൾ കത്തിക്കാൻ തയ്യാറെടുക്കുന്നതിനിടെ പൊലീസ് എത്തുമെന്നു വിവരം ലഭിച്ചതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ഹീറോ ആയ സജ്ജനാർ

2019 നവംബർ 28 ന് രാത്രിയാണ് ഹൈദരബാദിലെ തോഡുപള്ളി ടോൾ ഗേറ്റിന് സമീപംവെച്ച് വനിതാ വെറ്റിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.തുടർന്ന് മൃതദേഹം ലോറിയിൽ കൊണ്ടുപോയി അണ്ടർ ബ്രിഡ്ജിൽവെച്ച് കത്തിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷവും യുവാക്കളിൽ ഒരാൾ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പിന്നീട് വെളിപ്പെട്ടത്. വെറ്ററിനറി ഡോക്ടറുടെ കൊലപാതകമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിരുന്നു.

അതിനിടയിലാണ് തെളിവെടുപ്പിനിടെ ഇവർ കൊല്ലപ്പെടുന്നത്. തെളിവെടുപ്പിനിടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്ന് പൊലീസ് വെടിവെച്ചെന്നുമാണ് ഹെദരബാദ് ട്രാപൊളിറ്റൻ പൊലീസ് കമ്മീഷണർ വി സി. സജ്ജനാർ പറയുന്നത്. അതാടെ തെലങ്കാന പൊലീസിനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്ത് എത്തിയത്. ഇത് രണ്ടാം തവണയാണ് വി സി. സജ്ജനാർ കേസിന്റെ ചുമതലയിലിരിക്കേ ഏറ്റുമുട്ടൽ കൊല നടക്കുന്നത്.

2008 ഡിസംബറിൽ ആന്ധ്രയിലെ വാറങ്കലിൽ എൻജിനീയറിങ് വിദ്യാർത്ഥികളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നപ്പോൾ വാറങ്കൽ എസ്‌പിയായിരുന്നു സജ്ജനാർ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. സജ്ജനാർക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു. പ്രണയം നിരസിച്ചതു കൊണ്ട് ആസിഡ് ഒഴിച്ചത് തങ്ങളാണെന്നു പ്രതികളും സമ്മതിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയിൽ എടുക്കാൻ മൂവുനൂരിൽ എത്തിയപ്പോൾ പൊലീസ് പാർട്ടിക്കു നേരെ ഇവർ ആക്രമണം നടത്തിയതിനെ തുടർന്ന് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം.

അന്നു വാറങ്കലിൽ ഹീറോ ആയിരുന്നു സജ്ജനാർ. നൂറുകണക്കിനു വിദ്യാർത്ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസിൽ എത്തിയിരുന്നത്. വിവിധയിടങ്ങളിൽ സജ്ജനാറിനെ മാലയിട്ടു വിദ്യാർത്ഥികൾ സ്വീകരിച്ചിരുന്നു. ഹൈദരാബാദിൽ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ടതിനു ശേഷം വാറങ്കൽ മോഡൽ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നിരുന്നു. അത് നടപ്പായതോടെ സജ്ജനാർ വീണ്ടും ഹീറോയായി. ഇപ്പോൾ യുപി പൊലീസിനും വലിയ കൈയടിയാണ് സാമൂഹിക മാധ്യമങ്ങളിൽനിന്ന് കിട്ടുന്നത്.

ക്രമസമാധാന നില അമ്പേ തകർന്നു എന്ന ആരോപണത്തിൽനിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇതോടെ കഴിഞ്ഞു. അതേസമയം ഇത്തരം ഏറ്റുമുട്ടൽ കൊലകൾ ആവർത്തിക്കുന്നത് നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന വസ്തുതയും ഉണ്ട്. പല മനുഷ്യാവകാശ സംഘടനകളും ഈ വിഷയത്തിൽ പ്രതിഷേധം ഉയർത്തുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP