Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയസ്സ് 26 ആയെങ്കിലും തൂക്കം അഞ്ചരക്കിലോ മാത്രം! ഇന്ത്യാക്കാരി ജ്യോതി ലോകത്തിന്റെ സൂപ്പർസ്റ്റാർ; ഹോളിവുഡിൽ ചുവടുറപ്പിച്ച ജ്യോതി അന്താരാഷ്ട്ര ചാനലുകളുടെ സൂപ്പർ ഹീറോ

വയസ്സ് 26 ആയെങ്കിലും തൂക്കം അഞ്ചരക്കിലോ മാത്രം! ഇന്ത്യാക്കാരി ജ്യോതി ലോകത്തിന്റെ സൂപ്പർസ്റ്റാർ; ഹോളിവുഡിൽ ചുവടുറപ്പിച്ച ജ്യോതി അന്താരാഷ്ട്ര ചാനലുകളുടെ സൂപ്പർ ഹീറോ

മറുനാടൻ മലയാളി ബ്യൂറോ

പൊക്കമില്ലയ്മയാണ് എന്റെ പൊക്കം എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ കുഞ്ഞുണ്ണിക്കവിതയുടെ മനുഷ്യസാക്ഷ്യം. ലോകത്തിലെ ഏറ്റവും ചെറിയ വനിതയാണ് 26 കാരിയായ ജ്യോതി ആംഗേ. വയസ്സ് 26 ആയെങ്കിലും2 അടി ഉയരവും അഞ്ചരക്കിലോ ഭാരവും മാത്രം. എന്നാൽ ആ കുഞ്ഞ് ശരീരത്തിലൊതുങ്ങുന്നതല്ല തികച്ചും ഊർജ്ജസ്വലമായ ആ വ്യക്തിത്വം. അടുപ്പമുള്ളവർ ഒരു ദേവിയായി ആരാധിക്കുന്ന ജ്യോതിക്ക് പക്ഷെ താൻ ദൈവമാണെന്ന വിശ്വാസമില്ല. അവൾക്ക് ഒരു നടിയാകണമെന്നാണ് ആഗ്രഹം എന്ന് ജ്യോതിയുടെ അമ്മയും പറയുന്നു.

അമേരിക്കൻ ഹൊറർ സ്റ്റോറീസ് എന്ന സീരിയലിലൂടെ ഇതിനോടകം തന്നെ പ്രശസ്തയായജ്യോതി ഇന്ന് മുതൽ ഇ ടി യിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്ന ''എക്സ്ട്രാഓർഡിനറി പീപ്പിൾ'' എന്ന മിനി സീരീസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. ജ്യോതി ആംഗേ അവരുടെ അഭിനയരംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനായി അമേരിക്കയിൽ എത്തുന്നതും അമേരിക്കൻ സംസ്‌കാരത്തിന്റെ നെറികേടുകൾ അനുഭവിക്കുന്നതുമെല്ലാമാണ് ഇതിവൃത്തം.

ബൗളിങ് അലി, ഷോപ്പിങ് മാളുകൾ പിസ പാർലറുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലൂടെ അവർ നീങ്ങുമ്പോൾ കാമറ അവരെ പിന്തുടരുകയാണ്. കുട്ടിക്കാലത്ത് ഒരു അപകടത്തിൽ ഒടിഞ്ഞ കാലുമായാണ് ഈ യാത്ര. ചിലപ്പോഴൊക്കെ ഈ ലോകം എനിക്കുള്ളതല്ലെന്ന് തോന്നാറുണ്ടെന്ന് ജ്യോതി പറയുന്നു. താൻ തീരെ ചെറിയതായതിനാൽ ആളുകൾക്ക് തന്നെ കാണാൻ പലപ്പോഴും കഴിയാറില്ലെന്നും അതിനാൽ തന്നെ ചവിട്ടിമെതിക്കപ്പെടും എന്ന ഭയത്താൽ ഒറ്റക്ക് പുറത്തിറങ്ങാൻ തയ്യാറാകാറില്ലെന്നും അവർ പറയുന്നു.

റെസ്റ്റിങ് റൂം ഉപയോഗിക്കുക, വാതിൽ തുറക്കുക. ടാപ്പുകൾ തുറക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിർവ്വഹിക്കുവാൻ വീട്ടുകാരുടെ സഹായം ആവശ്യമായി വരുന്നു. മാതാപിതാക്കളുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവളാണ് ജ്യോതി ആംഗേ. ബാക്കിയുള്ളവരെല്ലാം സാധാരണ ഉയരമുള്ളവരാണ്.

ഗർഭകാലത്തു തന്നെ തനിക്ക് അസാധാരണമായ അനുഭവങ്ങളാണ് ഉണ്ടായതെന്ന് ജ്യോതിയുടെ മാതാവ് രഞ്ജന പറയുന്നു. സാധാരണ ഗർഭസ്ഥ ശിശുക്കൾ ഉണ്ടാക്കുന്നതുപോലുള്ള ചലനങ്ങൾ അനുഭവപ്പെട്ടിരുന്നില്ല. പരിശോധനക്കായി പോയപ്പോൾ സോണോഗ്രാമിൽ പോലും ജ്യോതി ദൃശ്യമായിരുന്നില്ലെന്നും അമ്മ പറയുന്നു. ജനന സമയത്ത് ഒന്നര കിലോയിൽ താഴെ മാത്രം തൂക്കമുണ്ടായിരുന്ന ജ്യോതി രക്ഷപ്പെടുവാൻ സാധ്യത കുറവാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്.

ഡോക്ടർമാർ ഏതാനും മണിക്കൂറുകൾ മാത്രം ആയുസ്സ് പ്രവചിച്ച ജ്യോതി നീണ്ട 26 വർഷക്കാലം ജീവിക്കുക മാത്രമല്ല, ഒരു സാധാരണ മനുഷ്യന് നേടാവുന്നതിലധികം നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിരിക്കുന്നു. ഇവരെ കുറിച്ച് തയ്യാറാക്കിയ ടി എൽ സി ഡോക്യൂമെന്ററിയുടെ സമയത്ത് നടത്തിയ പരിശോധനയിലാണ് പ്രിമോർഡിയൽ ഡ്വാർഫിസം എന്ന അവസ്ഥയാണ് ജ്യോതിക്ക് എന്ന് തെളിഞ്ഞത്. അമേരിക്കയിൽ 100 ൽ താഴെ ആളുകളെ മാത്രം ബാധിക്കുന്ന ഈ ജനിതക വൈകല്യം ഭ്രൂണത്തിന്റെ ജെസ്റ്റേഷണൽ ഘട്ടത്തിന്റെ ആദ്യ നാളുകളിലാണ് ആരംഭിക്കുക. വളരെ ഉച്ചത്തിലുള്ള ശബ്ദവും, ആനുപാതികമായ ശരീരവുമാണ് പ്രിമോർഡിയ ഡ്വാർഫ് അവസ്ഥയിലുള്ളവരുടെ ലക്ഷണങ്ങൾ.

എന്നാൽ ഉയരത്തിലെ കുറവ് തന്റെ വ്യക്തിപ്രാഭാവം കൊണ്ട് പരിഹരിക്കുകയാണ് ജ്യോതി ആംഗെ. 8 വയസ്സുള്ളപ്പോൾ ഒരു മ്യുസിക് വീഡിയോയിൽ അഭിനയിച്ചുകൊണ്ടാണ് ജ്യോതി അഭിനയരംഗത്തെക്ക് കടന്നുവന്നത്. അവരുടെ കഥ പ്രചരിക്കുവാൻ തുടങ്ങിയതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സന്ദർശകരെത്താൻ തുടങ്ങി. ചിലരൊക്കെ അവർ ഒരു ദൈവമാണെന്ന് വിശ്വസിക്കുന്നു.

അതിനിടയിലാണ് സംവിധായകരായ റിയാൻ മർഫിയുടേയും ബ്രാഡ് ഫാല്ചുക്കിന്റെയും ശ്രദ്ധയിൽ ജ്യോതി പെടുന്നത്. തങ്ങളുടെ അമേരിക്കൻ ഹൊറർ സ്റ്റോറി എന്ന ടെലിവിഷൻ പരിപാടിക്കായി അവർ ജ്യോതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിന്റെ സീസൺ നാലിൽ ജ്യോതി അഭിനയിച്ചത് ജെസ്സിക്ക ലാംഗിനൊപ്പമായിരുന്നു.അതോടെയാണ് ഫാഷൻ ഡിസൈനിംഗിൽ ബിരുദാനന്തര ബിരുദമുള്ള ഈ 26 കാരി ലോക ശ്രദ്ധ ആകർഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP