Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേരിലെ ഹുസൈൻ കാരണം സദ്ദാമെന്ന് വിളിച്ച് അധിക്ഷേപിച്ചു; താനും വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് മുൻ നായകൻ നാസർ ഹുസൈൻ

പേരിലെ ഹുസൈൻ കാരണം സദ്ദാമെന്ന് വിളിച്ച് അധിക്ഷേപിച്ചു; താനും വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് മുൻ നായകൻ നാസർ ഹുസൈൻ

സ്വന്തം ലേഖകൻ

ലണ്ടൻ: കറുത്ത വർഗക്കാർക്കെതിരായ വംശീയാധിക്ഷേപം ലോകമെങ്ങും ചർച്ചയാകുന്നതിനിടെ ക്രിക്കറ്റ് കളത്തിലെ വംശീയ അധിക്ഷേപ കഥകളും പുറത്ത് വന്നു. വെസ്റ്റൻഡീസ് താരം ഡാരൻ സെമിയാണ് ക്രിക്കറ്റ് കളത്തിലെ വംശീയ അധിക്ഷേപം ആദ്യം ചർച്ചയാക്കിയത്. എന്നാൽ ഇപ്പോൾ ഡാരൻ സെമിക്ക് പിന്നാലെ താനും വംശീയ അധിക്ഷേപത്തിന്റെ ഇരയാണെന്ന് വ്യക്തമാക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ നാസർ ഹുസൈൻ.

തന്റെ പേരിന്റെ ഒരു ഭാഗം ആധാരമാക്കിയായിരുന്നു അധിക്ഷേപമെന്ന് നാസർ ഹുസൈൻ വെളിപ്പെടുത്തി. തന്റെ പേരിലുള്ള ഹുസൈൻ എന്ന സർ നെയിം മൂലം ഉറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനുമായി ബന്ധപ്പെടുത്തിയായിരുന്നു അധിക്ഷേപം. 'പശ്ചിമ ലണ്ടിനിലെ സൗത്ത് സസക്‌സിൽ വളർന്ന കാലത്ത് സർ നെയിം വച്ച് ഞാൻ പലപ്പോഴും വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. എന്റെ പിതാവ് ഇന്ത്യക്കാരനാണ്. മാതാവ് ഇംഗ്ലിഷുകാരിയും. രണ്ടു വശത്തുനിന്നും പരിഹാസമുണ്ടായിരുന്നു' ഹുസൈൻ വെളിപ്പെടുത്തി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ഞാൻ അധിക്ഷേപിക്കപ്പെട്ടിരുന്നു. 'ഇവൻ സദ്ദാമാണ്, എന്തുകൊണ്ടാണ് വന്ന സ്ഥലത്തേക്കുതന്നെ മടങ്ങാത്തത്' എന്നായിരുന്നു ആരാധകരുടെ ചോദ്യം. മൈക്കലും എബോണിയും അനുഭവിച്ചത് വച്ചു നോക്കുമ്പോൾ ഇതു കുറവാണ്' നാസർ ഹുസൈൻ പറഞ്ഞു.

'We've all been looking away for too long.' @nassercricket opens up on his experiences of racism, the impact of the killing of George Floyd and why people should be proud to wear #BlackLivesMatter badges. pic.twitter.com/H80j6aZ0b2

- Sky Sports Cricket (@SkyCricket) July 8, 2020

ക്രിക്കറ്റിലെ വംശീയാധിക്ഷേപത്തിനെതിരായ ക്യാംപയിനിൽ ഭാഗഭാക്കാകുന്ന എല്ലാ കളിക്കാരെയും ബ്രോഡ്കാസ്റ്റർമാരെയും ഹുസൈൻ അഭിനന്ദിച്ചു. 'ഇനിയും ഇത്തരം അധിക്ഷേപങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ആളുകൾ ജാഗ്രത പുലർത്തണം. ഫുട്‌ബോളിലും ഗ്രാൻപ്രിയിലുമെല്ലാം നാം ഇതു കണ്ടു മടുത്തതല്ലേ? ഇത് ക്രിക്കറ്റാണ്. നമ്മുടെ സ്വന്തം കളി. നമ്മൾ കറുത്തവംശജരായ കളിക്കാർക്കൊപ്പവും അവർക്കെതിരെയും കളിക്കാറുണ്ട്. കറുത്ത വർഗക്കാരായ കമന്റേറ്റർമാർക്കൊപ്പം നാം ജോലി ചെയ്യുന്നുണ്ട്. അവരും ക്രിക്കറ്റ് കളിക്കുകയും അതിനായി വളരെയധികം സംഭാവനകൾ നൽകുകയും ചെയ്തവരാണ്' ഹുസൈൻ ചൂണ്ടിക്കാട്ടി.

'ഇനിയും ഇത് സംഭവിക്കരുത്. ആറ് ആഴ്ച മുൻപ് ഞാൻ ചാനൽ ഫോർ കണ്ടുകൊണ്ടിരിക്കുമ്പോൾ കറുത്ത വർഗക്കാരനായ ഒരാൾ കൊല്ലപ്പെടുന്നത് കണ്ടിരുന്നു. സ്വാഭാവികമായും എനിക്കതു കണ്ടുനിൽക്കാനായില്ല. ഞാൻ നോട്ടം മാറ്റി. അയാളും ഏതോ കുഞ്ഞിന്റെ പിതാവാണ്, ഏതോ യുവതിയുടെ ഭർത്താവാണ്, ഏതോ മാതാപിതാക്കളുടെ മകനാണ്' ഹുസൈൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP