Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കില്ല; ഇവർക്കെതിരെ കേസ് എടുക്കുക പകർച്ചവ്യാധി നിയമവും ദുരന്ത നിവാരണ നിയമവും അനുസരിച്ച്

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കില്ല; ഇവർക്കെതിരെ കേസ് എടുക്കുക പകർച്ചവ്യാധി നിയമവും ദുരന്ത നിവാരണ നിയമവും അനുസരിച്ച്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തബ് ലീഗ്  സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കില്ലെന്ന് പൊലീസ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 956 വിദേശപൗരന്മാർക്കെതിരാായ കസ് പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥൻ ഇൻസ്പെക്ടർ സതീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇവർക്കെതിരെ പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 270(ജീവൻ അപായപ്പെടുത്താൻ സാധ്യതയുള്ള രോഗവ്യാപനത്തിന് ഇടയാക്കുന്ന പ്രവർത്തനം), 1946 ലെ വിദേശനിയമം എന്നിവ ചുമത്തും.

വിദേശികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയം വകുപ്പ് 304(മനഃപൂർവമല്ലാത്ത നരഹത്യ), 336(മറ്റുള്ളവരുടെ ജീവനോ, വ്യക്തിസുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന പ്രവൃത്തി) 120 ബി(ക്രിമിനൽ ഗൂഢാലോചന) എന്നിവ ചുമത്താനാവശ്യമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സതീഷ് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഗുർമോഹിന കൗറിനെ അറിയിച്ചു. വിദേശനിയമപ്രകാരം വിസാ നിയമങ്ങൾ ലംഘിക്കുന്നതിന് അഞ്ചുവർഷം വരെ തടവും പിഴയുമാണ് പരാമവധി ശിക്ഷ ലഭിക്കുക.

വിദേശികൾക്കെതിരെ 48 കുറ്റപത്രങ്ങളും 11 അനുബന്ധ കുറ്റപത്രങ്ങളും ഇതുവരെ ഫയൽ ചെയ്തിട്ടുണ്ട്. വിദേശികൾക്കെതിരെ അന്വേഷണമൊന്നും ബാക്കിയില്ലെന്നും സതീഷ് കോടതിയിൽ വ്യക്തമാക്കി. ജൂലൈ 7 മുതൽ ജൂലൈ 16 വരെ വീഡിയോ കോൺഫറൻസിംഗിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP