Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐടി വകുപ്പിൽ സ്വപ്‌നാ സുരേഷ് ജോലി നേടിയത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു തന്നെ; സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ നിരന്തരം കയറിയിറങ്ങിയ സ്വപ്നയുടെ തട്ടിപ്പു കേസുകളെക്കുറിച്ച് മുഖ്യമന്ത്രിക്കു കീഴിലെ ഉദ്യോഗസ്ഥർക്കും അറിയാമായിരുന്നു; വ്യാജ സർട്ടിഫിക്കറ്റിൽ ഇനി കേരളാ പൊലീസിനും കേസെടുക്കാം; പ്രൈസ് വാട്ടർകൂപ്പർ കൂടുതൽ വിവാദത്തിലേക്ക്; സ്വപ്‌നാ സുരേഷിന്റെ തട്ടിപ്പിന് പുതിയ മാനം

ഐടി വകുപ്പിൽ സ്വപ്‌നാ സുരേഷ് ജോലി നേടിയത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു തന്നെ; സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ നിരന്തരം കയറിയിറങ്ങിയ സ്വപ്നയുടെ തട്ടിപ്പു കേസുകളെക്കുറിച്ച് മുഖ്യമന്ത്രിക്കു കീഴിലെ ഉദ്യോഗസ്ഥർക്കും അറിയാമായിരുന്നു; വ്യാജ സർട്ടിഫിക്കറ്റിൽ ഇനി കേരളാ പൊലീസിനും കേസെടുക്കാം; പ്രൈസ് വാട്ടർകൂപ്പർ കൂടുതൽ വിവാദത്തിലേക്ക്; സ്വപ്‌നാ സുരേഷിന്റെ തട്ടിപ്പിന് പുതിയ മാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐടി വകുപ്പിൽ സ്വപ്‌നാ സുരേഷ് ജോലി നേടിയത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു തന്നെ. ഒരു ലക്ഷത്തിൽ അധികം ശമ്പളം ഉള്ള കോൺസുലേറ്റിലെ ജോലി നേടിയതും ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. ഇതോടെ സ്വപ്‌നാ സുരേഷിനെതിരെ കേസെടുക്കാൻ സംസ്ഥാന സർ്ക്കാരും മുമ്പോട്ട് വരണമെന്ന് വ്യക്തമാവുകയാണ്. കള്ളക്കടത്ത് കേസ് കേന്ദ്രം അന്വേഷിക്കുമ്പോൾ വ്യാജ സർട്ടിഫിക്കറ്റിൽ അന്വേഷണം സംസ്ഥാന സർക്കാർ നടത്തണമെന്നാണ് ആവശ്യം.

സ്വപ്ന സുരേഷ് എയർ ഇന്ത്യ സാറ്റ്‌സിൽ ഉൾപ്പെടെ ജോലിക്കായി സമർപ്പിച്ച ബികോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്‌നോളജിക്കൽ സർവകലാശാല സ്ഥിരീകരിച്ചവെന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്. എയർ ഇന്ത്യ സാറ്റ്‌സുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് പിടിച്ചെടുത്തതാണ് ഈ സർട്ടിഫിക്കറ്റ്. ഇതേ ബിരുദമാണു യോഗ്യതയായി കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കണക്കാക്കിയത്. അതുകൊണ്ട് തന്നെ ഈ സർട്ടിഫിക്കറ്റിൽ പുതിയ കേസ് എടുക്കാം. പ്രൈസ് വാട്ടർ കൂപ്പർ വഴിയാണ് സ്വപ്‌നാ ജോർജ് സർക്കാരിന്റെ ഭാഗമാകുന്നത്. അതുകൊണ്ട് തന്നെ പ്രൈസ് വാട്ടർ കൂപ്പറിനെതിരേയും കേസെടുക്കാം.

സർട്ടിഫിക്കറ്റ് വ്യാജമാണെന്നറിയിച്ച് മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്‌നോളജിക്കൽ സർവകലാശാല അധികൃതർ മനോരമയ്ക്ക് ഇമെയിൽ അയച്ചുവെന്നാണ് റിപ്പോർട്ട്. സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നു വ്യക്തമായി. സർട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ല. സ്വപ്ന ഈ സർവകലാശാലയിലെ വിദ്യാർത്ഥി ആയിരുന്നില്ലെന്നും സർവകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്‌സ് തന്നെ ഇല്ലെന്നും കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ഡോ. വിവേക് എസ് സാഥെ 'മനോരമ'യോടു വ്യക്തമാക്കിയെന്നും റിപ്പോർട്ടുണ്ട്. സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നു വ്യക്തമായി. സർട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ല.

സ്വപ്നയുടെ പശ്ചാത്തലത്തെക്കുറിച്ച് ഇടനിലക്കാരായ ഏജൻസി വ്യക്തമായ അന്വേഷണം നടത്തിയിരുന്നുവെന്നു പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഈ അവകാശ വാദവും സംശയ നിഴലിലാകുകയാണ്. സ്വർണക്കടത്തുകേസിലെ വിവാദ വനിതയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തൽ സർക്കാരിന്റെ ഒളിച്ചുകളിയിലേക്കു കൂടി വെളിച്ചം വീശുന്നതാണ്. സ്വപ്ന സുരേഷ് തട്ടിപ്പുകാരിയാണെന്ന സർക്കാരിന്റെ പ്രഖ്യാപനം കൂടിയായിരുന്നു അത്. വ്യാജരേഖ നിർമ്മാണവും ആൾമാറാട്ടവും ഉൾപ്പെടെയുള്ള കേസിൽ സ്വന്തം പങ്ക് ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തിയ സ്വപ്ന, മുഖ്യമന്ത്രിയുടെ വകുപ്പിനു കീഴിൽ എങ്ങനെ ജോലിയിൽ തുടർന്നുവെന്ന ചോദ്യത്തിനുകൂടി ഇനി സർക്കാർ മറുപടി പറയേണ്ടിവരും.

സ്‌പേസ് പാർക്ക് പോലെ നിർണായകമായ ഒരു പദ്ധതിയുടെ ഓപ്പറേഷൻസ് മാനേജരായി, സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ നിരന്തരം കയറിയിറങ്ങിയ സ്വപ്നയുടെ തട്ടിപ്പു കേസുകളെക്കുറിച്ച് മുഖ്യമന്ത്രിക്കു കീഴിലുള്ള ആഭ്യന്തരവകുപ്പിനും ഉന്നത ഉദ്യോഗസ്ഥർക്കും കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് സൂചന. ആദ്യം സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, കഴിഞ്ഞ ദിവസമാണ് ഇവരെ തട്ടിപ്പുകേസിൽ പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നുവെന്നു വെളിപ്പെടുത്തിയത്. ഫെബ്രുവരി 29ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP