Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ; ഇരുവരേയും സംസ്ഥാന കമ്മിറ്റിയിലേക്ക് നിയമിച്ചത് ദേശീയ കമ്മിറ്റിയുടെ പ്രത്യേക നിർദേശപ്രകാരം

രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ; ഇരുവരേയും സംസ്ഥാന കമ്മിറ്റിയിലേക്ക് നിയമിച്ചത് ദേശീയ കമ്മിറ്റിയുടെ പ്രത്യേക നിർദേശപ്രകാരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി കോടിയാട്ട് എന്നിവരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ദേശീയ നേതൃത്വം നിയമിച്ചു. കേരളത്തിന്റെ ചാർജുള്ള അഖിലേന്ത്യ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രവീന്ദ്രദാസാണ് ഇവരെ നിയമിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്. എൻ.എസ്.യു.ഐ മുൻ അഖിലേന്ത്യാ സെക്രെട്ടറിമാരാണ് ഇരുവരും.

എൻ.എസ്.യു.ഐ ദേശീയ നേത്രത്വത്തിൽ നിന്നും മാറിയ ഇരുവരെയും യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ പ്രത്യേക നിർദേശപ്രകാരമാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് നിയമിച്ചത്. അടൂർ സ്വദേശിയായ രാഹുൽ മാങ്കൂട്ടത്തിൽ പി.എച്ച്.ഡി വിദ്യാർത്ഥിയാണ്. നിയമ വിദ്യാർത്ഥിയായ അബിൻ വർക്കി മുവാറ്റുപുഴ സ്വദേശിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP