Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രൈവറ്റ് സെക്രട്ടറിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ സീ ഔളിലെ മേയറെ മരിച്ചനിലയിൽ കണ്ടെത്തി; യുവതി പരാതി നൽകിയതിന് പിന്നാലെ കാണാതായ 6കാരനായ പാർക്ക് വൺ സൂമിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഏഴ് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ

പ്രൈവറ്റ് സെക്രട്ടറിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ സീ ഔളിലെ മേയറെ മരിച്ചനിലയിൽ കണ്ടെത്തി; യുവതി പരാതി നൽകിയതിന് പിന്നാലെ കാണാതായ 6കാരനായ പാർക്ക് വൺ സൂമിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഏഴ് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ

സ്വന്തം ലേഖകൻ

സീഓൾ: പ്രൈവറ്റ് സെക്രട്ടറിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ കാണാതായ സീഔൾ മേയറെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴ് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് 64കാരനായ പാർക്ക് വൺ  സൂമിനെ ഒരു മല മുകളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്രോണും പൊലീസ് നായയും അടക്കം നൂറുകണക്കിന് പൊലീസുകാർ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് മേയറുടെ മൃതദേഹം കണ്ടെടുത്തത്. വ്യാഴാഴ്ചയാണ് മേയറെ കാണാതായത്.

യുവതിയുടെ പീഡനാരോപണത്തിന് പിന്നാലെ ഇദ്ദേഹം അസ്വസ്ഥനായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ യുവതി ഇയാൾക്കെതിരെ പൊലീസിൽ ലൈംഗിക പീഡന പരാതി നൽകിയത്. 2017 മുതൽ തന്നെ ശീരാരികമായി പീഡിപ്പിക്കുന്നു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. തനിക്ക് പുറമേ സിഔൾ സിറ്റി ഹാളിൽ ജോലി ചെയ്യുന്ന നിരവധി സ്ത്രീകളും ഇയാളുടെ പീഡനത്തിനിരയായതായി യുവതി പരാതിയിൽ പറയുന്നു. വ്യാഴാഴ്ച വൈകിട്ട് യുവതി ടെലിവിഷൻ ചാനലിലെത്തിയും വോണിനെതിരെ ആരോപണം ഉന്നയിച്ചു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 10. 53ഓടെ ഇദ്ദേഹം കൊല്ലപ്പെട്ട മല നിരകളിലേക്ക് പോകുന്നതിന്റെ വീഡിയോ ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നാൽ പിതാവിനെ കാണാനില്ലെന്ന് മകൾ പരാതി നൽകിയതിനും ആറ് മണിക്കർ മുമ്പുള്ള വീഡിയോ ദൃശ്യമാണിതെന്നും പൊലീസ് പറയുന്നു. പിതാവിനെ മണിക്കൂറുകളോളം ഫോണിൽ വിളിച്ചിടട് കിട്ടാതായതോടെയാണ് മകൾ പരാതി നൽകിയത്. തുടർന്ന് പൊലീസ് പല സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. എന്നാൽ മരണ കാരണം വ്യക്തമല്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP