Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ആരോഗ്യ നിലയിൽ വീണ്ടും സംശയങ്ങൾ; ഉത്തരകൊറിയൻ ഭരണാധികാരി മരിച്ചെന്നും വാർത്തകൾ; അമേരിക്കൻ ഉച്ചകോടിയിൽ കിമ്മിന്റെ സഹോദരി നടത്തിയ പ്രസ്താവനയിലുള്ളത് നേതാവിന്റെ ആരോഗ്യ നിലയിലെ ആശങ്കകളെന്ന് റിപ്പോർട്ട്; കിം ജോങ് ഉന്നിന് എന്തു പറ്റിയെന്ന് ഇപ്പോഴും അജ്ഞാതം; മാസ്‌ക് അണിയാതെയുള്ള കിമ്മിന്റെ പോളിറ്റ് ബ്യൂറോ ചിത്രങ്ങളും കൊറോണക്കാലത്ത് ചർച്ചയിൽ; കിം ജോങ് ഉന്നിന് എന്തു പറ്റി?

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ആരോഗ്യ നിലയിൽ വീണ്ടും സംശയങ്ങൾ; ഉത്തരകൊറിയൻ ഭരണാധികാരി മരിച്ചെന്നും വാർത്തകൾ; അമേരിക്കൻ ഉച്ചകോടിയിൽ കിമ്മിന്റെ സഹോദരി നടത്തിയ പ്രസ്താവനയിലുള്ളത് നേതാവിന്റെ ആരോഗ്യ നിലയിലെ ആശങ്കകളെന്ന് റിപ്പോർട്ട്; കിം ജോങ് ഉന്നിന് എന്തു പറ്റിയെന്ന് ഇപ്പോഴും അജ്ഞാതം; മാസ്‌ക് അണിയാതെയുള്ള കിമ്മിന്റെ പോളിറ്റ് ബ്യൂറോ ചിത്രങ്ങളും കൊറോണക്കാലത്ത് ചർച്ചയിൽ; കിം ജോങ് ഉന്നിന് എന്തു പറ്റി?

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ആരോഗ്യ നിലയിൽ വീണ്ടും സംശയങ്ങൾ. അമേരിക്കയും ഉത്തരകൊറിയയുമായി ഈ വർഷം അവസാനം നടക്കേണ്ട ഉച്ചകോടിയിൽ സംശയം ഉന്നയിച്ച് കിം ജോങ് ഉന്നിന്റെ സഹോദരി രംഗത്ത് വന്നതാണ് ഇതിന് കാരണം. കിം മരിച്ചിരിക്കാമെന്ന അഭ്യൂഹങ്ങൾ ഇതിന് ിപന്നാലെ ചർച്ചയാകുകയാണ്. കിമ്മിന്റെ ആരോഗ്യത്തിൽ ആശങ്കയുണ്ടെന്നാണ് വിലയിരുത്തൽ.

ദിവസങ്ങൾക്ക് മുമ്പ് കിം ജോങ് ഉന്നിന്റെ ഒരു പ്രസ്താവന പുറത്തു വന്നിരുന്നു. കൊറോണയ്ക്കെതിരെ ജാഗ്രത തുടരണമെന്നായിരുന്നു അത്. ഈ വർഷം തുടക്കത്തിൽതന്നെ അതിർത്തികൾ അടക്കുകയും വിനോദസഞ്ചാരം നിരോധിക്കുകയും ചെയ്ത രാജ്യമാണ് ഉത്തര കൊറിയ. കൊറോണയക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്നവരെ ക്വാറന്റീൻ ചെയ്യാൻ ആരോഗ്യ പ്രവർത്തകരെയും സജ്ജമാക്കിയെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ജാഗ്രത പാലിക്കാൻ കിം ആവശ്യപ്പെട്ടതായും ഏജൻസി റിപ്പോർട്ട് പറയുന്നു.

ഉദ്യോഗസ്ഥരുടെ അലംഭാവത്തെയും അടിയന്തിര വൈറസ് വിരുദ്ധ നിയമത്തിന്റെ ലംഘനത്തെയും കിം പോളിറ്റ് ബ്യൂറോ യോഗത്തിൽ വിമർശിച്ചതായും ഔദ്യോഗിക ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഏജൻസി പുറത്ത് വിട്ട ചിത്രങ്ങളിൽ കിമ്മോ മറ്റ് ഭരണ പാർട്ടി പ്രതിനിധികളോ മാസ്‌കുകൾ അണിഞ്ഞിട്ടില്ല. ഇത ്‌സംശയങ്ങൾക്ക് ഇട നൽകിയിരുന്നു. പോളിറ്റ് ബ്യൂറോ യോഗം ഫയൽ ചിത്രമായിരുന്നുവെന്നായിരുന്നു അഭ്യൂഹം. ഇതിന് പിന്നാലെയാണ് ഉച്ചകോടിയിൽ സഹോദരി ആശങ്ക അറിയിക്കുന്നത്. ഇതോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വീണ്ടും കിമ്മിന്റെ ആരോഗ്യവും മരണവും അഭ്യൂഹമായി എത്തുന്നത്.

നേരത്തെ ഉത്തരകൊറിയയുമായുള്ള ആണവചർച്ചകൾ പുനരാരംഭിക്കാൻ മുൻകൈയെടുക്കണമെന്ന് യു.എസിനോട് ദക്ഷിണകൊറിയ ആവശ്യപ്പെട്ടിരുന്നു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ആണവവിഷയത്തിൽ ഇനിയൊരു ചർച്ചയില്ലെന്ന നിലപാട് കിം ജോങ് ഉൻ എടുത്തിരുന്നു. തങ്ങൾക്കുമേൽ അമേരിക്ക പ്രഖ്യാപിച്ച ഉപരോധങ്ങൾ പിൻവലിച്ചാൽ മാത്രമേ ഇനിയൊരു ചർച്ചയ്ക്കുള്ളൂവെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. ഇക്കാര്യത്തിൽ എല്ലാം ഉച്ചകോടി തീരുമാനം എടുക്കേണ്ടതായിരുന്നു. ഇതിനിടെയാണ് സഹോദരിയുടെ പ്രസ്താവന എത്തുന്നത്. സാധാരണ കിം മാത്രമേ ഇക്കാര്യത്തിൽ പ്രതികരണങ്ങൾ നടത്താറുള്ളൂ. ഈ സാഹചര്യത്തിലാണ് സഹോദരിയുടെ ഇടപെടലിനെ കിമ്മിന്റെ ആരോഗ്യവുമായി കൂട്ടി വായിക്കുന്നത്.

നേരത്തെ ഉത്തരകൊറിയൻ വാർഷികാഘോഷങ്ങളിൽ കിം പങ്കെടുക്കാതിരുന്നത് ഏറെ അഭ്യൂഹങ്ങൾക്ക് വഴി വെച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകൻ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാർഷികമായി ആചരിക്കുക. എന്നാൽ ഇത്തവണ ചടങ്ങുകൾക്ക് കിം പങ്കെടുത്തിരുന്നില്ല. ഏപ്രിൽ 11 ന് വർക്കേഴ്‌സ് പാർട്ടി ബ്യൂറോയിലാണ് കിം പങ്കെടുത്തിരുന്നു്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. അമിതമായ പുകവലിയും മാനസിക സമ്മർദ്ദവുമാണ് രോഗം മൂർച്ഛിക്കാൻ കാരണമെന്നും ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്യുന്നു. അന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ചില അമേരിക്കൻ മാധ്യമങ്ങൾ കിമ്മിന് മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി വാർത്ത കൊടുത്തു. പിന്നീട് പിൻവലിക്കുകയും ചെയ്തു.

ഏപ്രിൽ 15 ന് നടന്ന മുത്തച്ഛന്റെ പിറന്നാൾ ആഘോഷത്തിൽ കിം പങ്കെടുത്തിരുന്നില്ല,ഇതോടെയാണ് ഉത്തര കൊറിയൻ ഏകാധിപതി അസുഖ ബാധിതനാണെന്ന അഭ്യുഹം പ്രചരിച്ചത്. ഏപ്രിൽ 15 ഉത്തര കൊറിയയുടെ സ്ഥാപക പിതാവ് കിം ഇൽ സൂങ്ങിന്റെ ജന്മവാർഷികമാണ്. രാജ്യത്തെ സംബന്ധിച്ചടുത്തോളം ഏറെ പ്രാധാന്യമുള്ള ദിവസത്തെ പരിപാടിയിൽ നിന്ന് കിം വിട്ട് നിന്നത് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. ഏപ്രിൽ 11 ന് വർക്കേഴ്സ് പാർട്ടി പോളിറ്റ് ബ്യുറോയിൽ പങ്കെടുത്തതിന് പിന്നാലെ ഏപ്രിൽ 12 നാണ് ഉത്തര കൊറിയൻ ഏകാധിപതിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതെന്നും റിപ്പോർട്ട് എത്തി.

അത്രമേൽ സർക്കാർ നിയന്ത്രണത്തിൽ കാര്യങ്ങൾ നടത്തപ്പെടുന്ന ഉത്തരകൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ നിന്ന് കിം ജോങ് ഉൻ അറിയാതെ ഒരീച്ച പോലും പുറത്തേക്ക് പറക്കില്ല. ഇത്തരമൊരു നേതാവിന്റെ ആരോഗ്യത്തെ കുറിച്ചായിരുന്നു ചർച്ച സജീവമായത്. ഇതോടെ ഉത്തരകൊറിയയും പ്രതികരണത്തിന് തയ്യാറായി. ഇതോടെ അഭ്യൂഹവും മാറി. എങ്കിലും പൊതുവേദികളിൽ കിം സജീവമായിരുന്നില്ല.

2011 -ൽ കിം ജോങ് ഉന്നിന്റെ അച്ഛനും ഉത്തരകൊറിയയുടെ നേതാവുമായിരുന്ന കിം ജോങ് ഇൽ മരണപ്പെടുമ്പോൾ, അദ്ദേഹം ഇഷ്ടപുത്രനായ കിം ജോങ് ഉന്നിനെ തന്റെ അനന്തരാവകാശിയാക്കാൻ വേണ്ട പരിശീലനം നല്കിക്കൊണ്ടിരിക്കയായിരുന്നു. കിം ജോങ് ഇല്ലിന് തന്റെ മൂന്നാമത്തെ ഭാര്യയായ കൊ യോങ് ഹുയിയിൽ, 1982 ജനുവരി 8 -ന് ജനിച്ച കിം ജോങ് ഉൻ, അധികാരത്തിലേറുമ്പോൾ 29 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. സ്വിറ്റ്‌സർലണ്ടിലെ ബേർണിൽ ആയിരുന്നു കിമ്മിന്റെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ, പരമരഹസ്യമായി, ഒരു ഉത്തരകൊറിയൻ ഡിപ്ലോമാറ്റിന്റെ മകൻ എന്ന ഭാവേനയായിരുന്നു കിം ജോങ് ഉന്നിന്റെ കോൺവെന്റ് വിദ്യാഭ്യാസം. ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ അക്കാലത്ത് അദ്ദേഹം അവഗാഹം നേടി.

കുട്ടിക്കാലത്ത് തികഞ്ഞ വികൃതിയായിരുന്നു കിം ജോങ് ഉൻ എങ്കിലും, ബാസ്‌കറ്റ് ബോളിലെ അപാരമായ താത്പര്യം അയാളെ ഏകാഗ്രത നിലനിർത്താൻ സഹായിച്ചു. മണിക്കൂറുകളോളം നേരം ചെലവിട്ട് ബാസ്‌കറ്റ് ബോൾ ഇതിഹാസം ഷിക്കാഗോ ബുൾസിന്റെ സുവർണതാരം മൈക്കൽ ജോർദാന്റെ ചിത്രം വരച്ചിരുന്നു കിം എന്ന് അന്നത്തെ സഹപാഠികളിൽ പലരും പിന്നീട് ഓർത്തെടുത്തിട്ടുണ്ട്. വിലപിടിപ്പുള്ള സ്പോർട്‌സ് ഷൂകളുടെ വമ്പിച്ച ശേഖരം തന്നെയുണ്ടായിരുന്ന കിം ജോങ് ഉൻ, തൊട്ടാൽ പൊട്ടുന്നത്ര ദേഷ്യമുള്ള ഒരു തെറിച്ച പയ്യൻ കൂടിയായിരുന്നു. അന്നൊക്കെ കളിക്കളത്തിലും പുറത്തും കിമ്മിന്റെ ദേഷ്യത്തിന്റെ രുചിയറിഞ്ഞിരുന്നു സഹപാഠികളെല്ലാവരും. എന്നാൽ, അന്ന് പെൺകുട്ടികളോട് ഇടപെടുമ്പോൾ മാത്രം വല്ലാത്ത ഒരു അന്തർമുഖത്വവും നാണവും ഒക്കെ അയാളെ ബാധിച്ചിരുന്നുവത്രേ. ആരോടും അധികം മനസ്സുതുറക്കാത്ത കിം ഒരിക്കൽ മാത്രം, ക്‌ളാസിൽ തന്റെ ഡെസ്‌ക് പങ്കിട്ടിരുന്ന ഉറ്റകൂട്ടുകാരൻ മിഹായേലോയോട് മാത്രം താൻ ഉത്തരകൊറിയയിലെ സുപ്രീം ലീഡറുടെ മകനാണ് എന്ന സത്യം തുറന്നുപറഞ്ഞു.

2011 -ൽ അച്ഛന്റെ മരണത്തിനു ശേഷം, അധികം വൈകാതെ കിം ജോങ് ഉൻ അധികാരത്തിൽ അവരോധിക്കപ്പെട്ടു. 'ദ ഗ്രേറ്റ് സക്സസർ' അഥവാ 'മഹാനായ പിൻഗാമി' എന്ന് പത്രങ്ങൾ വിശേഷിപ്പിച്ചു. അന്നുതൊട്ടിന്നുവരെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓർ നോർത്തുകൊറിയയിൽ ഒരേയൊരു പേരുമാത്രമേ ഭരണസിരാകേന്ദ്രങ്ങളിൽ ഉയർന്നു കേട്ടിട്ടുള്ളൂ. അത് സുപ്രീം ലീഡർ കിം ജോങ് ഉന്നിന്റേതാണ്. തികഞ്ഞ വൈരനിര്യാതന ബുദ്ധി കാത്തുസൂക്ഷിക്കുന്ന കിം കൊന്നുതള്ളിയിട്ടുള്ള രാഷ്ട്രീയ എതിരാളികളുടെ എണ്ണത്തിനും തിട്ടമില്ല. 2013 ഡിസംബറിൽ, തനിക്കെതിരെ അട്ടിമറിക്ക് പ്ലാനിട്ട, സ്വന്തം അമ്മാവനായ ചാങ് സോങ് താക്കിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ട് അത് നടപ്പിലാക്കി കിം. 2017 -ൽ തന്റെ അർധസഹോദരൻ കിം ജോങ് നാമിനെ ക്വലാലംപുർ വിമാനത്താവളത്തിൽ വെച്ച് വളരെ വിദഗ്ദ്ധമായി വിഷം കൊടുത്തുകൊന്നതും കിം ജോങ് ഉൻ തന്നെ ആയിരുന്നു എന്നും ആക്ഷേപമുണ്ട്.

അധികാരം ഏറ്റെടുത്ത കാലം മുതൽ തുടങ്ങിയിരുന്ന കൊല്ലും കൊലയും വധശിക്ഷകളും മിസൈൽ ആണവ പരീക്ഷണങ്ങളും ഒകെ നടത്തിയിരുന്ന കിം ജോങ് ഉൻ എന്ന ധിക്കാരിയിൽ നിന്ന്, കിം ജോങ് ഉൻ എന്ന രാഷ്ട്രനേതാവിലേക്കുള്ള വളർച്ചയാണ് 2018 -നു ശേഷം ദൃശ്യമായത്. രാജ്യത്തെ കായികതാരങ്ങളെയും, സ്വന്തം അനുജത്തിയേയും വരെ ദക്ഷിണ കൊറിയയിൽ നടന്ന വിന്റർ ഒളിമ്പിക്സിന് പറഞ്ഞയച്ചു കിം. പിന്നീട് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുമായി ഒരേ മേശക്ക് ഇരുപുറമിരുന്ന്, തുല്യമായ പരിഗണനകൾ ഏറ്റുവാങ്ങി, കൃത്യമായ ചർച്ചകളും, വിലപേശലുകളും ഒക്കെ നടത്തുന്ന തികഞ്ഞ ഒരു നയതന്ത്രജ്ഞനിലേക്ക് കിം ജോങ് ഉൻ വളർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP