Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹേശന്റെ ആത്മഹത്യ കയ്യൊഴിഞ്ഞ് ക്രൈം ബ്രാഞ്ച്; തച്ചങ്കരി കേസ് ഏറ്റെടുക്കാത്തത് മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ ക്രൈംബ്രാഞ്ചിന്റെ പേര് പറഞ്ഞതിനാൽ ധാർമ്മികമല്ലെന്ന് പറഞ്ഞ്; കേസ് തേഞ്ഞ് മാഞ്ഞ് പോവുമെന്ന് ആശങ്കപ്പെട്ട് മഹേശന്റെ കുടുംബവും

മഹേശന്റെ ആത്മഹത്യ കയ്യൊഴിഞ്ഞ് ക്രൈം ബ്രാഞ്ച്; തച്ചങ്കരി കേസ് ഏറ്റെടുക്കാത്തത് മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ ക്രൈംബ്രാഞ്ചിന്റെ പേര് പറഞ്ഞതിനാൽ ധാർമ്മികമല്ലെന്ന് പറഞ്ഞ്; കേസ് തേഞ്ഞ് മാഞ്ഞ് പോവുമെന്ന് ആശങ്കപ്പെട്ട് മഹേശന്റെ കുടുംബവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യാ കേസ് ക്രൈംബ്രാഞ്ച് ഏറ്റൈടുക്കില്ല. കേസ് ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് ക്രൈം ബ്രാഞ്ച് ഡിജിപിയെ അറിയിച്ചു. മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ ക്രൈംബ്രാഞ്ച് മേധാവി ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാമർശിച്ചതിനാൽ കേസ് ഏറ്റെടുക്കുന്നത് ധാർമ്മികമല്ലെന്ന് പറഞ്ഞാണ് ക്രൈംബ്രാഞ്ച് കേസ് ഒഴിഞ്ഞത്. ഇതോടെ മഹേശന്റെ ആത്മഹത്യാ കേസ് തേഞ്ഞു മാഞ്ഞു പോകുമോ എന്ന സംശയത്തിൽ മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുകയാണ് ഇദ്ദേഹത്തിന്റെ കുടുംബം.

മഹേശന്റെ ആത്മഹത്യാ കേസ് വെള്ളാപ്പള്ളി നടേശനിൽ എത്തിനിന്നതോടെയാണ് ലോക്കൽ പൊലീസ് കേസ് അന്വേഷണം നിർത്തിയത്. ലോക്കൽ പൊലീസിന് മേൽ സമ്മർദ്ദം ശക്തമായതോടെ അന്വേഷണം പ്രത്യേക സംഘത്തിനോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്ന് മാരാരിക്കുളും പൊലീസ് ഡിജിപിക്ക് കത്ത് നൽകി. എന്നാൽ കേസ് ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്നും ഹേശന്റേതായി പുറത്തുവന്ന കത്തുകളിൽ ക്രൈംബ്രാഞ്ച് മേധാവി ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാമർശിച്ചതിനാൽ അന്വേഷണം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നും എഡിജിപി തച്ചങ്കരി ഡിജിപിക്ക് രേഖാമൂലം മറുപടി നൽകുകയായിരുന്നു.

ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് മാരാരിക്കുളം പൊലീസ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സഹായി കെ എൽ അശോകനെയും ചോദ്യം ചെയ്ത ശേഷം കേസ് അന്വേഷണം നിലച്ചമട്ടായിരുന്നു. മൊഴികളും രേഖകളും പരിശോധിക്കാൻ സമയം വേണമെന്ന വിശദീകരണം മാത്രമാണ് പൊലീസ് ഒടുവിൽ നൽകിയത്. അന്വേഷണം അവസാനഘട്ടത്തിലെന്ന് ആവർത്തിച്ച പൊലീസിന് പക്ഷെ സമ്മർദ്ദം മൂലം മുന്നോട്ട് പോകാനായില്ല. ഇതോടെയാണ് അന്വേഷണം നിർത്തിവെച്ചതും കേസ് പ്രത്യേക സംഘത്തിന് കൈമാറണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതും.

എന്നാൽ ക്രൈംബ്രാഞ്ചും കയ്യൊഴിഞ്ഞതോടെ മഹശന്റഎ ആത്മഹത്യാ കേസ് തേഞ്ഞുമാഞ്ഞ് പോകാനുള്ള സാധ്യതയാണ് ഉള്ളത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണം മഹേശന്റെ കുടുംബവും ശക്തമാക്കി. ഇതോടെയാണ് പ്രത്യേക സംഘത്തെിനോ ക്രൈംബ്രാഞ്ചിനോ കേസ് കൈമാറണമെന്ന് മാരാരിക്കുളം സിഐ മേലുദ്യോഗസ്ഥർക്ക് കത്ത് നൽകിയത്. ഇതിനിടെ മൊഴിയെടുക്കാനെത്തിയ ലോക്കൽ പൊലീസ് കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിലെ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണവും ഉയർന്നു. പ്രത്യേക അന്വേഷണസംഘമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കാണാനുള്ള ശ്രമത്തിലാണ് മഹേശന്റെ കുടുംബം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP