Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴ് തവണ നീന്തി കുളം വലം വച്ചതിന് ശേഷം പൊടുന്നനെ കാണാതായി; കുടുംബത്തോടൊപ്പം നീന്തുന്നതിനിടെ 18 കാരി മുങ്ങി മരിച്ചു; അപകടത്തിൽ പെട്ടത് താമരശ്ശേരി ലിസ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി മരിയ; 20 അടിയോളം ആഴമുള്ള കുളത്തിൽ മരിയയെ തേടി മരണമെത്തിയത് പതിവുനീന്തലിനിടെ

ഏഴ് തവണ നീന്തി കുളം വലം വച്ചതിന് ശേഷം പൊടുന്നനെ കാണാതായി; കുടുംബത്തോടൊപ്പം നീന്തുന്നതിനിടെ 18 കാരി മുങ്ങി മരിച്ചു; അപകടത്തിൽ പെട്ടത് താമരശ്ശേരി ലിസ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി മരിയ; 20 അടിയോളം ആഴമുള്ള കുളത്തിൽ മരിയയെ തേടി മരണമെത്തിയത് പതിവുനീന്തലിനിടെ

ജാസിം മൊയ്തീൻ

കോഴിക്കോട്: കുടുംബത്തോടൊപ്പം കുളത്തിൽ നീന്തുന്നതിനിടയിൽ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. താമരശ്ശേരി ഈങ്ങാപ്പുഴ കാക്കവയൽ തൊടുകയിൽ ഫിലിപ്പിന്റെ മകൾ മരിയയാണ് കുളത്തിൽ മുങ്ങിമരിച്ചത്. 18 വയസ്സായിരുന്നു. ഈങ്ങാപ്പുഴ ലിസ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

വീടിനോട് ചേർന്ന് കാർഷികാവശ്യങ്ങൾക്കായി നിർമ്മിച്ച കുളത്തിലാണ് മരിയ മുങ്ങിമരിച്ചത്. 50 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള കുളത്തിന് 20 അടിയോളം താഴ്ചയുണ്ടായിരുന്നു. എല്ലാദിവസും ഫിലിപ്പും കുടുംബവും വൈകീട്ട് ഈ കുളത്തിൽ നീന്താനെത്താറുണ്ടായിരുന്നു.പതിവു പോലെ ഇന്നും കുടുംബത്തോടൊപ്പം നീന്തുന്നതിനിടെ പൊടുന്നനെ കുളത്തിന്റെ നടുവിൽ വെച്ച് മരിയ മുങ്ങിത്താഴുകയായിരുന്നു. മരിയ അടക്കം അഞ്ചുപേർ ഇന്നും കുളത്തിലുണ്ടായിരുന്നു. ഇതിനിടയിലാണ് മരിയ മുങ്ങിത്താഴ്ന്നത്.

ഏഴ് തവണ നീന്തിക്കൊണ്ട് കുളത്തെ വലം വെച്ചതിന് ശേഷം അവസാനമാണ് മരിയയെ കാണാതായത്. മരിയയെ കാണാതായത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ കുളത്തിൽ തിരച്ചിൽ നടത്താൻ ശ്രമിച്ചെങ്കിലും കുളത്തിന് 20 അടിയോളം താഴ്ചയുള്ളതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നീട് മുക്കത്ത് നിന്നും ഫയർഫോഴ്സെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും തിരച്ചലിൽ പങ്കാളികളായി. മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.എലിസബത്താണ് മരിയയുടെ മാതാവ്. സിറിയക്,ജോസഫ് എന്നിവർ സഹോദരങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP