Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി തന്നെ ബന്ധപ്പെടുത്തിയുള്ള വാർത്തകൾ അടിസ്ഥാന രഹിതം; കൈരളി ചാനലിനെതിരെ ശശി തരൂർ നിയമ നടപടിക്ക്

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി തന്നെ ബന്ധപ്പെടുത്തിയുള്ള വാർത്തകൾ അടിസ്ഥാന രഹിതം; കൈരളി ചാനലിനെതിരെ ശശി തരൂർ നിയമ നടപടിക്ക്

മറുനാടൻ ഡെസ്‌ക്‌

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി തന്നെ ബന്ധപ്പെടുത്തി വാർത്തകൾ പ്രചരിപ്പിച്ച കൈരളി ചാനലിനെതിരെ ശശി തരൂർ എംപി നിയമ നടപടിക്ക്. അപകീർത്തികരവും അടിസ്ഥാനരഹിതവുമായ വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു കേസുമായി മുൻപോട്ടു പോകുമെന്ന് കാട്ടി തരൂർ വക്കീൽ നോട്ടീസ് അയച്ചു. കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ സുരജ് കൃഷ്ണ മുഖേനെയാണ് തരൂർ വക്കീൽനോട്ടീസ് അയച്ചത്.

വിദേശകാര്യ മന്ത്രി ആയിരുന്നപ്പോൾ ഈ കേസിൽ ആരോപണവിധേയനായ വ്യക്തിക്കു വേണ്ടി ശുപാർശ ചെയ്‌തു എന്ന നിലയിലുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2016 ഒക്ടോബറിൽ ആണ് തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തത്. ആ സമയത്ത് കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷത്തെ എംപിയായിരുന്നു താൻ എന്ന് ശശി തരൂർ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP