Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എന്റെ രാജി മാത്രമല്ല പ്രതിപക്ഷം ആവശ്യപ്പെടുന്നത്; ഞാനീ സ്ഥാനത്ത് ഉണ്ടാകരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്; അത് സ്വാഭാവികമല്ലേ.. രാഷ്ട്രീയത്തിൽ ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ ആ മുഖ്യമന്ത്രി സ്ഥാനത്ത് ഒരാൾ ഉണ്ടാകാതിരിക്കണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നതിൽ അവരെ മറ്റെന്തെങ്കിലും പറയാൻ പറ്റുമോ? അതിന് സാധാരണഗതിയിൽ നെറികേടുകൾ കാണിക്കരുത്: രാജി ആവശ്യത്തിൽ മറുപടിയുമായി പിണറായി

എന്റെ രാജി മാത്രമല്ല പ്രതിപക്ഷം ആവശ്യപ്പെടുന്നത്; ഞാനീ സ്ഥാനത്ത് ഉണ്ടാകരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്; അത് സ്വാഭാവികമല്ലേ.. രാഷ്ട്രീയത്തിൽ ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ ആ മുഖ്യമന്ത്രി സ്ഥാനത്ത് ഒരാൾ ഉണ്ടാകാതിരിക്കണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നതിൽ അവരെ മറ്റെന്തെങ്കിലും പറയാൻ പറ്റുമോ? അതിന് സാധാരണഗതിയിൽ നെറികേടുകൾ കാണിക്കരുത്: രാജി ആവശ്യത്തിൽ മറുപടിയുമായി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തന്റെ രാജി മാത്രമല്ല ആവശ്യപ്പെടുന്നതെന്നും താനീ സ്ഥാനത്തുണ്ടാകരുതെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി. 'അത് സ്വാഭാവികമല്ലേ. രാഷ്ട്രീയത്തിൽ ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ ആ മുഖ്യമന്ത്രി സ്ഥാനത്ത് ഒരാൾ ഉണ്ടാകാതിരിക്കണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നതിൽ അവരെ മറ്റെന്തെങ്കിലും പറയാൻ പറ്റുമോ?. അതിന് സാധാരണഗതിയിൽ നെറികേടുകൾ കാണിക്കരുത്. അതിന് വേണ്ടത് ശരിയായ മാർഗം സ്വീകരിക്കലാണ്. ശരിയായ മാർഗം സ്വീകരിച്ചുള്ള രാഷ്ട്രീയ മത്സരമാണ് നടത്തേണ്ടത്. സ്വീകരിച്ച നടപടികളിൽ ഇന്നതരത്തിലുള്ള പിശകുണ്ട് എന്നത് ജനങ്ങളോട് പറയുക. അല്ലാതെ ഭാവനയിൽ കാര്യം കെട്ടിച്ചമച്ച് അതീലുടെ ആക്ഷേപങ്ങൾ ഉന്നയിച്ച് അങ്ങനെ പുറത്ത് ചാടിക്കാമെന്ന് കരുതെന്നെങ്കിൽ അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് പിണറായി പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം സ്വർണക്കള്ളകടത്തുമായി ബന്ധപ്പെട്ട് കേന്ദ്രഏജൻസികൾ നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട്. സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കയച്ച കത്തിൽ സംസ്ഥാനം സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് നേരിട്ട് കാര്യങ്ങൾ ചെയ്യാനാവില്ല. അവർ അറിയിച്ചാൽ മാത്രമെ എന്തെങ്കിലും ചയ്യാൻ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാടിന്റെ വലിയതോതിലുള്ള സമ്പത്ത് വ്യവസ്ഥയെ തകർക്കുന്നതാണ് സ്വർണക്കള്ളക്കടത്ത്. സംസ്ഥാനത്ത് പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ അത് ഉപയോഗിക്കാൻ പലരും തയ്യാറാവുന്നു. വലിയതോതിലാണ് കള്ളകടത്ത് നടക്കുന്നത്. സമഗ്രമായ അന്വേഷണം നടക്കുമ്പോൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയെല്ലാം കണ്ടത്തേണ്ടി വരും. അതുകൊണ്ടുകൂടിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഈ കാര്യവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. പിന്നെ ചിലകാര്യങ്ങൾ സർക്കാിരിന് എതിരെ എന്തെിലും പറയണമെന്നുള്ളതുകൊണ്ട് പറയുകയാണ്. കുറച്ചുകാലം പറയട്ടെ. ജനം അത് വിലയിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP