Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംസ്ഥാനത്ത് ഉടൻ സ്കൂളുകൾ തുറക്കില്ല; സാഹചര്യം അനുകൂലമെങ്കിൽ ഓൺലൈൻ പഠനം തുടരുമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉടൻ സ്കൂളുകൾ തുറക്കില്ല; സാഹചര്യം അനുകൂലമെങ്കിൽ ഓൺലൈൻ പഠനം തുടരുമെന്നും മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഓ​ഗസ്റ്റ് വരെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതി അനുകൂലമാണെങ്കിൽ തുടർന്നും ഓൺലൈൻ പഠനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത്സമ്പർക്കരോ​ഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വർധിക്കുകയാണ്. തിരുവനന്തപുരം പൂന്തുറയിലേത് സൂപ്പർ സ്പ്രെഡ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് തിരുവനന്തപുരത്തും എറണാകുളത്തും ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിൽ ഇത് വരെ സമ്പർക്കത്തിലൂടെ രോഗം പകർന്ന 75 ൽ 50 കേസുകളും കഴിഞ്ഞ ആഴ്ചയിൽ മാത്രം റിപ്പോർട്ട് ചെയ്തതാണ്. നിയന്ത്രിത മേഖലകളിൽ ട്രിപ്പിൾ ലോക്ഡൗണിന് തുല്യമായ കർശനനടപടികളാണ് ജില്ല ഭരണകൂടം നടപ്പാക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP