Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാഭ്യാസത്തിൽ നിന്ന് രാഷ്ട്രീയത്തെ ഒഴിവാക്കി നമ്മുടെ രാഷ്ട്രീയം കൂടുതൽ വിദ്യാസമ്പന്നമാക്കണം; സി.ബി.എസ്.ഇ. സിലബസ് വെട്ടിക്കുറയ്ക്കുന്നതിനെ വിമർശിക്കുന്നവർ കാര്യങ്ങൾ മനസിലാക്കുന്നില്ലെന്നും കേന്ദ്ര മാനവിഭവശേഷി വകുപ്പ് മന്ത്രി; വിശാല അർത്ഥത്തിൽ നോക്കുമ്പോൾ എല്ലാ വിഷയങ്ങളിലും കുറവ് വരുത്തിയെന്നും വിശദീകരണം

വിദ്യാഭ്യാസത്തിൽ നിന്ന് രാഷ്ട്രീയത്തെ ഒഴിവാക്കി നമ്മുടെ രാഷ്ട്രീയം കൂടുതൽ വിദ്യാസമ്പന്നമാക്കണം; സി.ബി.എസ്.ഇ. സിലബസ് വെട്ടിക്കുറയ്ക്കുന്നതിനെ വിമർശിക്കുന്നവർ കാര്യങ്ങൾ മനസിലാക്കുന്നില്ലെന്നും കേന്ദ്ര മാനവിഭവശേഷി വകുപ്പ് മന്ത്രി; വിശാല അർത്ഥത്തിൽ നോക്കുമ്പോൾ എല്ലാ വിഷയങ്ങളിലും കുറവ് വരുത്തിയെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സി.ബി.എസ്.ഇ. സിലബസ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരേ വിമർശനം ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി കേന്ദ്ര മാനവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ. വിമർശിക്കുന്നവർ കാര്യങ്ങൾ മനസിലാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സിബിഎസ്ഇ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 30 ശതമാനം വെട്ടിച്ചുരുക്കിയതിനെ സെൻസേഷണലൈസ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചില ഭാഗങ്ങൾ മാത്രം തെരഞ്ഞെടുത്ത് ദുർവ്യാഖ്യാനം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

നേരത്തെ മതേതരത്വം, നോട്ട് നിരോധനം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാണ് സിലബസിൽനിന്ന് നീക്കം ചെയ്തത്. സിലബസ് 30ശതമാനം കുറക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ സമ്മർദ്ദം കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. വിദ്യാഭ്യാസ വിദഗ്ധരിൽ നിന്ന് ലഭിച്ച ഉപദേശങ്ങളും ശുപാർശകളും പരിഗണിച്ചാണ് ഇത് നടപ്പാക്കിയത്. ദേശീയത, പ്രാദേശിക സർക്കാർ, ഫെഡറലിസം മുതലായ മൂന്നു നാല് വിഷയങ്ങൾ ഒഴിവാക്കുന്നത് തെറ്റായി വ്യാഖ്യാനിക്കാൻ എളുപ്പമാണെന്നും വിവിധ വിഷയങ്ങളിൽ ഒഴിവാക്കൽ നടക്കുന്നുവെന്ന് കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഷയങ്ങളിലെയും ചില ടോപ്പിക്കുകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇതിലൊന്നും ചിലർക്ക് വിമർശനമില്ല. ചില വിഷയങ്ങളിൽ നിന്ന് ഫെഡറലിസം, ദേശീയത, സെക്യുലറിസം, ലോക്കൽ ഗവൺമെന്റ്, പൗരത്വം തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കിയത് ചിലർക്ക് തെറ്റായി വ്യാഖ്യാനിക്കാൻ എളുപ്പമാണ്. എന്നാൽ, വിശാല അർത്ഥത്തിൽ നോക്കുമ്പോൾ എല്ലാ വിഷയത്തിൽ നിന്നും വെട്ടിച്ചുരുക്കലുകൾ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഗണിതശാസ്ത്രം, ഊർജതന്ത്രം, സാമ്പത്തിക ശാസ്ത്രം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ഒഴിവാക്കിയ ഭാഗങ്ങളെ ഉദാഹരണമായി മന്ത്രി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് സിലബസ് വെട്ടിച്ചുരുക്കിയതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.വിദ്യാഭ്യാസം കുട്ടികളോടുള്ള നമ്മുടെ പവിത്രമായ കടമയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിൽ നിന്ന് രാഷ്ട്രീയത്തെ ഒഴിവാക്കി നമ്മുടെ രാഷ്ട്രീയം കൂടുതൽ വിദ്യാസമ്പന്നമാക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർഥിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് പഠനഭാരം കുറക്കുന്നതിനായാണ് 30 ശതമാനം സിലബസ് വെട്ടിച്ചുരുക്കിയത്. ഇതിൽ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കിയതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP