Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാർഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തത്; ഇതിൽ എനിക്ക് വേറൊന്നും അറിയില്ല; എന്റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാർഗോ അയച്ചതെന്നും ആർക്കാണ് അയച്ചതെന്നും അന്വേഷിക്കണം; എന്നേയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചു; ഒളിവിൽ പോയത് ഭയം കാരണം; മുഖ്യമന്ത്രിയേയോ മറ്റ് മന്ത്രിമാരേയോ ഈ പ്രശ്‌നം ബാധിക്കില്ലെന്നും സ്വപ്‌നയുടെ വെളിപ്പെടുത്തൽ; ഓഡിയോ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്. വിവിധ ചാനലുകളിലെത്തി ശബ്ദരേഖയിലൂടെയാണ് സ്വപ്‌ന താൻ നിരപരാധിയാണെന്ന് വെളിപ്പെടുത്തിയത്. എഷ്യാനെറ്റ്, ട്വന്റി ഫോർ, മനോരമ അടക്കമുള്ള ചാനലുകളിൽ സ്വപ്‌ന തന്റെ പ്രതിരണം വ്യക്തമാക്കി. കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാർഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് താൻ ചെയ്തത്. ഇതിൽ തനിക്ക് വേറൊന്നും അറിയില്ല. എന്റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാർഗോ അയച്ചതെന്നും ആർക്കാണ് അയച്ചതെന്നുമാണ് അന്വേഷിക്കേണ്ടതെന്നും സ്വപ്‌ന പ്രതികരിക്കുന്നു.

കോൺസുലേറ്റിൽ ജോലി ചെയ്തപ്പോഴൊക്കെ തന്റെ തൊഴിലിൽ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. പല മന്ത്രിമാരുമായി താൻ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം തൊഴിലിന്റെ ഭാഗമായിട്ടാണെന്നും സ്വപ്‌ന പറയുന്നു. താനിപ്പോൾ മാറി നിൽക്കുന്നത് ഭയം കൊണ്ടാണ്. അതല്ലാതെ തെറ്റ് ചെയ്തിട്ടല്ല. എന്താണ് തന്റെ റോൾ എന്ന് എല്ലാവരും അറിയണം.

ഇതിൽ ബാധിക്കപ്പെടുക എന്റെ കുടുംബം മാത്രമാണ് - സ്വപ്ന സുരേഷ് പറയുന്നു.തന്റെയും തന്റെ കുടുംബത്തെയും ദ്രോഹിക്കുകയാണെന്ന് സ്വപ്ന സുരേഷ് പോട്ടികരഞ്ഞുകൊണ്ട് പ്രതികരിക്കുന്നത്. സ്വർണകടത്തിൽ തനിക്ക് പങ്കില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഡിപ്ലോമാറ്റിക് ബാഗേജിൽ വന്ന സ്വർണത്തെക്കുറിച്ച തനിക്കറിയില്ല. യുഎഇ കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കസ്റ്റംസിൽ വിളിച്ചത്.

എന്നേയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചു. ഡിപ്ലോമാറ്റുകളുടെ നിർദ്ദേശപ്രകാരമാണ് ഇടപെട്ടത്. ഒളിവിൽ പോയത് ഭയം കാരണമാണ്. മുഖ്യമന്ത്രിയെയോ മറ്റ് മന്ത്രിമാരെയും ഇത് ബാധിക്കില്ല. എല്ലാ മന്ത്രിമാരുമായും ഞാൻ സംസാരിച്ചിട്ടുണ്ട്. പിന്നിൽ എന്താണ് നടന്നത് എന്നാണ് നിങ്ങൾ അന്വേഷിക്കേണ്ടതെന്നും ഓഡിയോ സന്ദേശത്തിൽ അവർ പറയുന്നു.

യുഎഇ എന്ന് വച്ചാൽ ജീവനാണ്. അതുകൊണ്ടാണ് യുഎഇ കോൺസുലേറ്റിന് വേണ്ടി ഇപ്പോഴും സഹായങ്ങൾ ചെയ്യുന്നത്. എയർപോർട്ടിൽ എത്തിയ കാർഗോ താമസിച്ചപ്പോൾ കോൺസുലേറ്റിലെ ഡിപ്ലോമാറ്റ് വിളിച്ച് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് അതേ കുറിച്ച് അന്വേഷിച്ചത് എന്നാണ് സ്വപ്നയുടെ വിശദീകരണം. ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന വിവരം പുറത്തുവന്നത്. സരത്തിനിന് പിന്നാലെ ഇവരുമായി അടുത്ത ബന്ധം പുലർത്തിയ ബിജെപി പ്രവർത്തകൻ സന്ദീപ് നായർക്ക് നേരെയും കസ്റ്റംസ് അന്വേഷണം നടക്കുന്നുണ്ട്്. സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ ശിവശങ്കരനെ തൽസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് ചാനലുകളിലൂടെയുള്ള സ്വപ്‌നയുടെ വെളിപ്പെടുത്തൽ. അന്വേണം യു.എ.ഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നീങ്ങാനും സാധ്യതയുണ്ട്. സംഭവത്തിൽ യു.എഇ സർക്കാർ അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ്. ഇടത്പക്ഷത്തേയും, വലത് പക്ഷത്തേയും, ബിജെപിയേയും പ്രതിക്കൂട്ടിലാക്കി പ്രധാന പ്രതി സ്വപ്‌നയുമായി ബന്ധപ്പെട്ട വിവാദം മുറുകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP