Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യാത്രക്കാർക്ക് കോവിഡ് ഇൻഷുറൻസ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റ്; ചെറിയ പ്രീമിയത്തിൽ ലഭിക്കുക 50,000 രൂപമുതൽ മൂന്നുലക്ഷം രൂപയുടെ വരെ കവറേജ്

യാത്രക്കാർക്ക് കോവിഡ് ഇൻഷുറൻസ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റ്; ചെറിയ പ്രീമിയത്തിൽ ലഭിക്കുക 50,000 രൂപമുതൽ മൂന്നുലക്ഷം രൂപയുടെ വരെ കവറേജ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് യാത്രക്കാർക്ക് കോവിഡ് ഇൻഷുറൻസ് ഏർപ്പെടുത്തുന്നു. മൂന്നുലക്ഷം രൂപ വരെയാണ് യാത്രക്കാർക്ക് കവറേജ് ലഭിക്കുക. ചുരുങ്ങിയ പ്രീമിയം ഈടാക്കിയാണ് യാത്രക്കാർക്ക് ഈ സേവനം ഒരുക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ആശുപ്രതി ചെലവുകളോടൊപ്പം ഡിസ്ചാർജ് ചെയ്തശേഷം 30 മുതൽ 60ദിവസംവരെയുള്ള ചികിത്സാ ചെലവുകളും കവറേജിൽ ഉൾപ്പെടും.

ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ഈതരത്തിലുള്ള ആദ്യത്തെ കവറേജ് സ്‌പൈസസ് ജെറ്റ് ഒരുക്കുന്നത്. 442 രൂപമുതൽ 1,564 രുപവരെയുള്ള പ്രീമിയത്തിൽ 50,000 രൂപമുതൽ മൂന്നുലക്ഷം രൂപവരെയുള്ള പരിരക്ഷയാണ് ലഭിക്കുക. മുറിവാടക, ഐസിയു ചെലവ് എന്നിവയ്ക്ക് പരിധിയില്ലാതെ കവറേജ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഒരുവർഷംവരെയാണ് പോളിസിയുടെ കാലാവധി.

സ്‌പൈസസ് ജെറ്റ് വെബ്‌സൈറ്റിന്റെ ഹോംപേജിലുള്ള 'ഇൻഷുറൻസ് കവർ ഫോർ കോവിഡ്-19' എന്ന ലിങ്ക് വഴി ഇൻഷുറൻസ് എടുക്കാം. ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസിന്റെ പേജിലേയ്ക്കാണപ്പോൾ എത്തുക. പരിരക്ഷ തിരഞ്ഞെടുക്കുക. മൂന്നു ലക്ഷം, ഒന്നര ലക്ഷം, 50,000 എന്നിങ്ങനെതുകയ്ക്കുള്ള പരിരക്ഷയാണ് ലഭിക്കുക. വ്യക്തികൾക്കും പങ്കാളികൾക്കും കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP