Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർധിക്കുന്നു; ജൂലൈ 16 വരെ ആലപ്പുഴ തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും നിരോധനം

സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർധിക്കുന്നു; ജൂലൈ 16 വരെ ആലപ്പുഴ തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും നിരോധനം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഒരാഴ്‌ച്ചത്തേക്ക് ആലപ്പുഴയിൽ മത്സ്യബന്ധനം നിരോധിച്ചു. ജൂലൈ 16 വരെ ആലപ്പുഴ തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ആലപ്പുഴ ജില്ലയിൽ ഇന്നലെ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ വിവിധ ആശുപത്രികളിലായി 208 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രോഗം ബാധിച്ചവരിൽ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് കണ്ടെത്തിയത്.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ജില്ലയിൽ വർധിക്കുകയാണ്. ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടം ആവർത്തിച്ച് പറയുന്നത്. കായംകുളത്ത് വ്യാപാരിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും കോവിഡ് സ്ഥിരീകരിച്ചത് ജില്ലയിൽ ഭീതി പരത്തിയിരുന്നു. ജില്ലയിലെ കടൽ തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ജില്ലയിലെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ധാരാളമായി ആളുകൾ എത്തിച്ചേരുന്ന സാഹചര്യവും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ആളുകൾ ഒരുമിച്ചു മത്സ്യബന്ധനത്തിനു പോകുന്നതും പരസ്പരം ഇടപഴകുന്നതും മത്സ്യവിപണനത്തിനായി ഒട്ടനവധി ആളുകൾ ഒരുമിച്ചു കൂടുന്നതും കോവിഡ് രോഗ ബാധയ്ക്കും സമൂഹ വ്യാപനത്തിനും ഇടയാക്കുന്ന സാഹചര്യവും പരിഗണിച്ചാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ദുരന്തനിവാരണ നിയമം അനുസരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

തിരുവനന്തപുരത്തെ തീരദേശ മേഖലയായ പൂന്തുറയിൽ സമ്പർക്കത്തിലൂടെ നിരവധിപ്പേർക്കാണ് രോഗബാധ ഉണ്ടായത്. പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ് നടന്നതായാണ് അധികൃതരുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായാണ് ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനും നിരോധിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2020–ലെ പകർച്ചവ്യാധി നിയന്ത്രണ നിയമം സെക്‌ഷൻ-4, 2005–ലെ ദുരന്തനിവാരണ നിയമം വകുപ്പ്-51ബി എന്നിവ പ്രകാരം നിയമ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP