Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോളിഫ്‌ളവർ കുറുമ തയ്യാറാക്കാം

കോളിഫ്‌ളവർ കുറുമ  തയ്യാറാക്കാം

സ്വന്തം ലേഖകൻ

വെജിറ്റേറിയൻ ഏറെ ഇഷ്‌ടപ്പെടുന്നവർക്ക് ചപ്പാത്തിക്കും മറ്റ് പലഹാരങ്ങൾക്കൊപ്പം ചേർത്ത് കഴിക്കാവുന്ന ഒന്നാണ് കോളിഫ്‌ളവർ  കുറുമ. സ്വാദിഷ്‌ടമായി ഇവ എങ്ങനെ തയ്യാറാക്കാം.

ചേരുവകൾ

  •  കോളിഫ്‌ളവർ  ചെറുത് - 1
  • തക്കാളി - 4  എണ്ണം
  • സവാള - 4 എണ്ണം
  • മുളക് പൊടി - 1 ടേബിൾ സ്പൂൺ (ഇഷ്ടമുള്ള   എരുവിനനുസരിച്ചു)
  • ഗരം മസാലപ്പൊടി - 1 1/2  ടീസ്പൂൺ
  • വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • എണ്ണ - 2  ടേബിൾ സ്പൂൺ
  • തേങ്ങാപ്പാൽ - 2 1/2 കപ്പ്
  • കറിവേപ്പില
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

കോളിഫ്‌ളവർ വൃത്തിയായി കഴുകി എടുത്ത ശേഷം ഒരു പാത്രം വെള്ളത്തിൽ മഞ്ഞൾപ്പൊടിയും അല്പം ഉപ്പും ചേർത്ത് അതിലേക്ക് കോളിഫ്‌ളവർ ചേർത്ത്  വേവിച്ചെടുക്കുക.ശേഷം  വെള്ളം ഊറ്റിക്കളഞ്ഞു അല്ലികളായി ഇവ അടർത്തി വയ്ക്കുക . തുടർന്ന് ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ജീരകം മൂപ്പിച്ച ശേഷം ഇതിലേക്ക് സവാള  ചേർത്ത് നന്നായി വഴറ്റി എടുക്കുക. പിന്നാലെ സവാള നന്നായി വാടി വന്നാൽ  തക്കാളി ചേർത്ത് നന്നായി  വഴറ്റാം. തക്കാളിയും സവാളയും നന്നായി വഴന്നു പാകമായാൽ , അതിലേക്ക് അല്ലികളായി അടർത്തി വച്ചിരിക്കുന്ന വേവിച്ച കോളിഫ്‌ളവർ ചേർത്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ്.   ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റാം. ശേഷം അതിലേക്ക് ഇനി മുളകുപൊടിയും ഗരം മസാലയും ഉപ്പും ചേർത്ത് ഇളക്കി കൊടുക്കാം . ഇതിലേക്ക് കട്ടി തേങ്ങാപ്പാൽ ചേർത്ത് ചെറുതായി തിള വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക.തിള വന്നാൽ കറിവേപ്പില  ചേർത്ത് എടുക്കുന്നതിലൂടെ സ്വാദിഷ്‌ടമായ കോളിഫ്‌ളവർ  കുറുമ തയ്യാർ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP