Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ വാഹന പണിമുടക്ക്; ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ചുള്ള പണിമുടക്ക് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ

സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ വാഹന പണിമുടക്ക്; ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ചുള്ള പണിമുടക്ക് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ വാഹന തൊഴിലാളി സംയുക്ത സമര സമിതിയുടെ പണിമുടക്ക്. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതൽ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്.

പെട്രോൾ, ഡീസൽ വില വർധന പിൻവലിക്കുക, ഓട്ടോ-ടാക്‌സി ചാർജ് വർധിപ്പിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ നൽകുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

 സംസ്ഥാനവ്യാപകമായി നടത്തുന്ന വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന് കൊച്ചിയിൽ ചേർന്ന കേരള സ്റ്റേറ്റ് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് കോഓർഡിനേഷൻ ജില്ലാ കമ്മിറ്റി യോഗം ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP