Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടുകാർ കോഴിക്കറി വിളമ്പിയത് കുറഞ്ഞ് പോയി; പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം; യുവാവിനായി അഗ്നിശമന സേന തെരച്ചിൽ നടത്തിയത് രാവും പകലും; പാതിരാത്രിയിൽ കൂളായി വീട്ടിലെത്തി യുവാവും; തൃശൂരിലെ യുവാവിന്റെ ആത്മഹത്യാ കഥ ഇങ്ങനെ  

മറുനാടൻ ഡെസ്‌ക്‌

തിരുവില്വാമല: കോഴിക്കറി വീട്ടുകാർ വിളമ്പിയത് കുറഞ്ഞ് പോയതിൽ മനം നൊന്ത്   യുവാവ്
പുഴയിൽ ചാടി. കാണാതായ യുവാവിനായി നാട്ടുകാരും അഗ്നിശമന സേനയും തെരച്ചിൽ നടത്തുന്നതിനിടയിൽ പാതിരാത്രിയോടെ തിരിച്ച് വീട്ടിലുമെത്തി. തിരുവില്വാമലയിലാണ് രസകരമായ ആത്മഹത്യാ ശ്രമം അരങ്ങേറിയത്. പാമ്പാടി കൂട്ടാല കമ്പനിപ്പടി കടവിൽ നിന്നാണ് കമ്പനിപ്പടി വിജിത് (അമൽജിത്ത് 22) എന്ന യുവാവ് എടുത്ത് ചാടിയത്.

കോഴിക്കറി വിളമ്പിയതു മതിയാകാത്തതിനാൽ വീട്ടുകാരോടു വഴക്കിട്ടു ചൊവ്വാഴ്ച രണ്ടു മണിയോടെ സുഹൃത്തിനൊപ്പം പുഴക്കരയിലെത്തിയ വിജിത് പുഴയിൽ ചാടുകയായിരുന്നു. ഏറെ നേരമായിട്ടും കാണാഞ്ഞതോടെയാണ് സുഹൃത്ത് നാട്ടുകാരെ വിവരമറിയിച്ചത്. പൊലീസും അഗ്‌നി രക്ഷാസേനയും രാത്രിയോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

എന്നാൽ പാതിരാത്രി യുവാവ് വീട്ടിലേക്ക് എത്തുകയായിരുന്നു. കാണാതായെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തതിനാൽ വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി. സംഭവത്തെപ്പറ്റി വിജിത് പൊലീസിനോട് പറഞ്ഞത്: കുറേ ദൂരം നീന്തിയപ്പോൾ തളർന്ന് ഒഴുക്കിൽപ്പെട്ടു. മുങ്ങാതിരിക്കാൻ ഒഴുക്കിനൊത്തു നീന്തി.

ഒന്നര കിലോമീറ്ററിനപ്പുറത്ത് കയറംപാറയ്ക്കു സമീപം ഒരു പാറയിൽ പിടിച്ചു കയറി. മണിക്കൂറുകളോളം അബോധാവസ്ഥയിൽ കിടക്കുകയും പാതി രാത്രിയോടെ പുഴക്കരയിലൂടെ തിരിച്ചു വീട്ടിലേക്കു നടക്കുകയും ചെയ്‌തെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP