Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആലപ്പുഴയിൽ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ദമ്പതികളിൽ കോവിഡ്; കോവിഡ് സ്ഥിരീകരിച്ചത് നവദമ്പതികളിലെ ഭാര്യയ്ക്ക്; ആത്മഹത്യ ചെയ്ത ജിതിന്റെ പരിശോധനാ ഫലം നെഗറ്റീവ്; രോഗ ഉറവിടവും വ്യക്തമല്ല; ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത് ചെന്നിത്തലയിലെ വാടകവീട്ടൽ; അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈൻ പോകാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കഴിഞ്ഞ ദിവസം ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാർ തുളസി ഭവനിൽ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. ഭർത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയിൽ ജിതിനു (30) രോഗമില്ല. ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ദമ്പതികളെ ചൊവ്വാഴ്ച വാടകവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ ജിതിൻ തൂങ്ങി മരിച്ച നിലയിലായിരുന്നു. ദേവിക കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും. ഇവർ നാലു മാസമായി ചെന്നിത്തല മഹാത്മ സ്‌കൂളിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.രണ്ട് വർഷം മുൻപ് ജിതിനോടൊപ്പം ദേവിക ദാസ് പോയതിനു കുറത്തികാട് പൊലീസ് ജിതിനെതിരെ പോക്‌സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തിൽ താമസിക്കുകയായിരുന്നു.

പ്രായപൂർത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും മാർച്ച് 18ന് ചെന്നിത്തലയിൽ വാടകയ്ക്ക് താമസം തുടങ്ങുകയും ചെയ്തു. ജിതിൻ ജോലിക്ക് എത്താത്തതിനാൽ അന്വേഷിച്ചെത്തിയ പെയിന്റിങ് കരാറുകാരനാണു മൃതദേഹങ്ങൾ കണ്ടത്. 2 ആത്മഹത്യാ കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു. ജീവിത നൈരാശ്യത്തെപ്പറ്റിയും സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റിയും പറയുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പൊലീസ് ഉദ്യോഗസ്ഥരോടു ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചു. ചെങ്ങന്നൂർ ആർഡിഒയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

ചെന്നിത്തലയിലെ വാടകവീട്ടിൽ യുവദമ്പതികളെ മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നത്. തൃപ്പെരുന്തുറ കമ്യുണിറ്റി ഹാളിനു കിഴക്കുഭാഗത്ത് സ്വകാര്യവ്യക്തിയുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പന്തളം കുരമ്പാല ഉനംകോട്ടു വിളയിൽ ജിതിൻ(30), വെട്ടിയാർ തുളസി ഭവനിൽ ദേവികദാസ്(20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ ദേവികയെ കട്ടിലിലും ജിതിനെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലും ആണ് കാണപ്പെട്ടത്. വീട്ടിൽ നിന്ന് രണ്ട് കത്തുകളും കണ്ടെത്തിയിട്ടുണ്ട്.

നീണ്ടനാളത്തെ പ്രണയത്തിനുശേഷം രണ്ട് മാസം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. തുടർന്ന് വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. രണ്ടു വർഷം മുൻപ് ദേവിക ജിതിനോടൊപ്പം ഇറങ്ങിപ്പോയിരുന്നു. അന്നു ദേവികയ്ക്കു പ്രായപൂർത്തിയാകാത്തതിനാൽ ജിതിനെതിരെ പോക്‌സോ കേസ് ചുമത്തി. എന്നാൽ ജിതിനൊപ്പം പോകാനാണ് അന്ന് ദേവിക താൽപ്പര്യം പ്രകടിപ്പിച്ചത്. പ്രായപൂർത്തി ആകാത്തതിനാൽ കോടതി ചേർത്തലയിലെ ബാലമന്ദിരത്തിൽ താമസിപ്പിക്കുകയായിരുന്നു. തുടർന്ന് എറണാകുളത്തെ സ്വകാര്യ മാളിൽ ദേവിക ജോലി ചെയ്തു. പ്രായപൂർത്തിയായ ശേഷം ദേവികയുടെ ആഗ്രഹപ്രകാരം ജിതിനൊപ്പം പോയി. മെയ് ആറിനാണ് പന്തളം സബ് രജിസ്ട്രാർ ഓഫിസിൽ വെച്ച് ഇവർ വിവാഹിതരാകുന്നത്.

പെയിന്റിങ് തൊഴിലാളിയായ ജിതിൻ ചൊവ്വാഴ്ച ജോലിക്ക് എത്തിയില്ല. ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് കരാറുകാരൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ മുഖത്തും കഴുത്തിലും കൈമുട്ടിലും രക്തക്കറ കാണപ്പെട്ടു. മൃതദേഹം കാണപ്പെട്ട മുറിയിൽ നിന്ന് രണ്ട് കത്തുകളാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചാണ് കത്തുകളിൽ പറ്ഞിരുന്നത്.
ഒരു കത്ത് ദേവികയ്ക്ക് ജിതിൻ എഴുതിയതാണ്. താൻ ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളിലാണെന്നും നിനക്ക് ഒരുപാട് ആഗ്രഹങ്ങൾ കാണുമെന്നും എന്നാൽ ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ലെന്നുമാണ് എഴുതിയിരിക്കുന്നത്. എന്നോട് ക്ഷമിക്കണമെന്നും കുറിച്ചിട്ടുണ്ട്. അതിനൊപ്പം കിട്ടിയ മറ്റൊരു കത്തിൽ ആഗ്രഹിച്ച ജീവിതമല്ല തനിക്ക് ലഭിച്ചത് എന്നാണ് എഴുതിയിരിക്കുന്നത്. ഏറ്റവും മോശമായ സാഹചര്യത്തിലാണ് താൻ പോയത് എന്നാണ് എഴുതിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP