Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാല് സ്വപ്ന സുന്ദരികളെ  ഏവിയേഷൻ വകുപ്പിൽ കയറ്റിയത് കെ സി വേണു​ഗോപാൽ കേന്ദ്രമന്ത്രിയായിരിക്കെ; കോൺഗ്രസിന്റെ കൈപ്പത്തി സ്വപ്‌നസുന്ദരികളെ മാറോടണച്ചതിന്റെ കൈപ്പത്തി കൂടിയാണ് എന്നും ബി ​ഗോപാലകൃഷ്ണൻ; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് കേസിൽ കോൺ​ഗ്രസ് - സിപിഎം പരസ്പര സഹായമുണ്ടെന്നും ബിജെപി വക്താവ്

നാല് സ്വപ്ന സുന്ദരികളെ  ഏവിയേഷൻ വകുപ്പിൽ കയറ്റിയത് കെ സി വേണു​ഗോപാൽ കേന്ദ്രമന്ത്രിയായിരിക്കെ; കോൺഗ്രസിന്റെ കൈപ്പത്തി സ്വപ്‌നസുന്ദരികളെ മാറോടണച്ചതിന്റെ കൈപ്പത്തി കൂടിയാണ് എന്നും ബി ​ഗോപാലകൃഷ്ണൻ; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് കേസിൽ കോൺ​ഗ്രസ് - സിപിഎം പരസ്പര സഹായമുണ്ടെന്നും ബിജെപി വക്താവ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വർണ്ണക്കടത്തിന്റെ കരങ്ങളിൽ കോൺഗ്രസിന്റെ കൈപ്പത്തിയുണ്ടെന്ന് ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണൻ ഗോപാലകൃഷ്ണൻ. ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് കേസിൽ കോൺ​ഗ്രസ് - സിപിഎം പരസ്പര സഹായമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സരിതയുടെയും സ്വപ്‌നയുടെയും സ്‌പോൺസർമാരാണ് സിപിഎമ്മും കോൺഗ്രസും. അതുകൊണ്ടു തന്നെ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഒളിപ്പിച്ചതിനു പിന്നിൽ കെ.സി.വേണുഗോപാലിനു പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ കോൺഗ്രസിന് ആത്മാർഥതയില്ലെന്നും ആത്മാർഥതയുണ്ടാവില്ല എന്നത് യാഥാർഥ്യമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. സ്വപ്‌ന സുരേഷിനെ ഒളിപ്പിച്ചതിന് പിന്നിലെ കരങ്ങളിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.

ഈ വിഷയത്തിൽ കോൺഗ്രസിന് ആത്മാർത്ഥത ഉണ്ടാകില്ല എന്നത് യാഥാർത്ഥ്യമാണ്. ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഓഫീസ് ആണെങ്കിൽ രണ്ടാംപ്രതി കോൺഗ്രസ് ഓഫീസാണ്. യുഎഇ കോൺസുലേറ്റിലേക്ക് സ്വപ്നയെ റെക്കമെന്റ് ചെയ്തത് ഉന്നത കോൺഗ്രസ് നേതാവാണ്. കോൺസുലേറ്റിൽ ഇവർ ജോലിക്ക് കയറിയത് 2016 ഒക്ടോബറിലാണ്. എന്നാൽ ശുപാർശ ചെയ്തത് ജനുവരിയിലാണ്. 2012 മുതൽ 2014 വരെ സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്ന, പ്രത്യേകിച്ച് ദക്ഷിണേന്ത്യയുടെ ചുമതലയുണ്ടായിരുന്ന കെ സി വേണുഗോപാൽ നാലു സ്വപ്‌ന സുന്ദരികളെ ഏവിയേഷൻ വകുപ്പിൽ കയറ്റിയിട്ടുണ്ട്.

2012 മുതൽ 2014 വരെ സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്ന കെസി വേണുഗോപാൽ നടത്തിയ ഇടപെടലുകൾ, എയർ ഇന്ത്യ അപ്പോയിൻറ്മെന്റുകൾ പുനഃപരിശോധിക്കേണ്ടതാണ്. വേണ്ടത്ര യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എൻഡിഎ സർക്കാർ ഈ സ്വപ്‌ന സുന്ദരികളെയും സ്വപ്‌ന സുരേഷിനെയും പുറത്താക്കിയത്. സ്വർണകള്ളക്കടത്തിന്റെ കരങ്ങളിൽ കോൺഗ്രസിന്റെ കൈപ്പത്തിയുണ്ട്. കോൺഗ്രസിന്റെ കൈപ്പത്തി സ്വപ്‌നസുന്ദരികളെ മാറോടണച്ചതിന്റെ കൈപ്പത്തി കൂടിയാണ്. അതുകൊണ്ട് കെ സി വേണുഗോപാലിന്റെ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതായി ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

കേസിലെ ഒന്നാംപ്രതി മുഖ്യമന്ത്രിയുടെ ഓഫീസ് ആണെങ്കിൽ രണ്ടാം പ്രതി ഇന്ദിരാഭവനാണ്, കോൺഗ്രസിന്റെ ഓഫീസാണ്. മുഖ്യമന്ത്രിയുടെയും സിപിഎം. നേതാക്കന്മാരുടെയും ധൈര്യം കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കന്മാരുടെ ഇടപെടലാണ്. എയർ ഇന്ത്യ സാറ്റ്‌സിൽ ജോലി ചെയ്തിരുന്ന സമയത്ത് അവിടുത്തെ എച്ച്.ആർ. ഡിപ്പാർട്‌മെന്റുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ് സ്വപ്‌ന പുറത്തുപോകുന്നത്. വെളിയിൽ പോയ സ്വപ്നയെ സംരക്ഷിക്കാൻ വീണ്ടും കോൺഗ്രസുകാർ സംരക്ഷിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയശേഷം, ശിവശങ്കറുമായി ബന്ധപ്പെട്ടു നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷിക്കണം. ഗ്രീൻ ചാനൽ അനുവദിക്കുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്. എയർപോർട്ടുകളിൽ മുഖ്യമന്ത്രിയുടെ പേരിൽ ഗ്രീൻ ചാനലുകളിലൂടെ ശിവശങ്കർ അടക്കം കൂടെയുണ്ടായിരുന്ന ബാക്കിയുള്ളവരുടെ ലഗേജുകളും പരിശോധിച്ചിരുന്നില്ല. ഇക്കാര്യവും അന്വേഷിക്കേണ്ടതാണെന്ന് ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP