Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി. ഗോപാലകൃഷ്ണന്റെ ശ്രമം; സ്വപ്‌നയുടെ നിയമനത്തിൽ പങ്കുണ്ടൈന്ന് തെളിയിക്കാൻ ഗോപാലകൃഷ്ണനെ വെല്ലുവിളിക്കുന്നു; ആരോപണത്തിൽ പൊട്ടിത്തെറിച്ച് കെ.സി വേണുഗോപാൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഗോപാലകൃഷ്ണന്റെ പരാമർശം തെറ്റിദ്ധാരണാ ജനകമാണെന്ന് വേണുഗോപാൽ പറഞ്ഞു.

കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി. ഗോപാലകൃഷ്ണന്റെ ശ്രമമെന്നും സ്വപ്നയുടെ നിയമനത്തിൽ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ ഗോപാലകൃഷ്ണനെ വെല്ലുവിളിക്കുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ കോൺഗ്രസിനും ബന്ധമുണ്ടെന്നായിരുന്നു ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്. സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കെ.സി വേണുഗോപാൽ ആണെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

എയർഇന്ത്യ സാറ്റ്സിൽ സ്വപ്നയ്ക്ക് ജോലി കിട്ടുന്നത് വേണുഗോപാൽ മന്ത്രിയായിരിക്കുമ്പോഴാണെന്നും സ്വപ്നയെ ഇപ്പോൾ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാൽ ആണോയെന്ന് സംശയം ഉണ്ടെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.കോൺസുലേറ്റിൽ സ്വപ്നയെ ശുപാർശ ചെയ്ത കോൺഗ്രസ് നേതാവ് ആരാണെന്നും ഗോപാലകൃഷ്ണൻ ചോദിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP