Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്വേഷണം പ്രഖ്യാപിക്കാത്തത് സിൽബന്തികളെ രക്ഷിക്കാൻ;തെറ്റ് ചെയതിട്ടില്ലെന്നും കളങ്കിതനല്ലെന്നും ഉറപ്പുണ്ടെങ്കിൽ എന്തിനാണ് അന്വേഷണത്തെമുഖ്യമന്ത്രി ഭയക്കുന്നത്;ആത്മാർഥതയുണ്ടെങ്കിൽ സിബിഐ.അന്വേഷണത്തിന് ശുപാർശ ചെയ്യണമായിരുന്നു; പ്രധാനമന്ത്രിക്ക് കത്തയച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: തന്റെ ഓഫീസിലെ ഒരു വ്യക്തിയെ കാണാതായിട്ട് ദിവസങ്ങളായിട്ടുംഅവർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി ഒരു പൊലീസ് അന്വേഷണം പോലും പ്രഖ്യാപിക്കാത്തത് അന്വേഷണം തന്റെ സിൽബന്തികളിലേക്ക് എത്തുമെന്ന് അറിയാവുന്നതുകൊണ്ടാണെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കളങ്കിത വ്യക്തിയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതോടെയാണ് പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ മാറ്റിയത്.

ഇതേ ആരോപണം സ്പീക്കർക്കെതിരേയും ഉയർന്നിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ മാത്രം മാറ്റാത്തത് എന്തുകൊണ്ടാണെന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.തെറ്റ് ചെയതിട്ടില്ലെന്നും കളങ്കിതനല്ലെന്നും ഉറപ്പുണ്ടെങ്കിൽ എന്തിനാണ് അന്വേഷണത്തെമുഖ്യമന്ത്രി ഭയക്കുന്നത്. ആത്മാർഥതയുണ്ടെങ്കിൽ സിബിഐ. അന്വേഷണത്തിന് ശുപാർശ ചെയ്യണമായിരുന്നു.

പകരം പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്. അന്വേഷണത്തിന് എല്ലാ സഹായവും ചെയ്തുകൊടുക്കുമെന്നാണ് പറയുന്നത്. എന്ത് സഹായമാണ് സംസ്ഥാന സർക്കാർ ചെയ്തുകൊടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കമുള്ളവ ചോദിച്ചിട്ട് കൊടുത്തിട്ടില്ല.കൃത്യമായ മറുപടി നൽകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങൾ അവിടെ തന്നെയുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുഖ്യ പ്രതി മുങ്ങിയിട്ട് ദിവസങ്ങളായിട്ടും ഇതുവരെ കണ്ടെത്താനാവാത്തത് എന്തുകൊണ്ടാണ്. സ്വപ്ന എവിടെയാണ് എന്ന് കേരള പൊലീസിന് അറിയില്ല എന്നാണോ. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയാം എന്നും പല സർക്കാർ പരിപാടികളിലും സംഘാടനത്തിൽ പ്രധാന പങ്ക് വഹിച്ചുവെന്നും ഞാൻ പറഞ്ഞതാണ്. എന്നാൽ ഇതൊന്നും നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

ഓഫീസിലെ എഡിറ്റ് ചെയ്യാത്ത സി.സി.വി ദൃശ്യങ്ങൾ പുറത്ത് വിടാൻ മുഖ്യമന്ത്രി തയ്യാറാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.തന്റെ ഓഫീസിനേയും ഉൾപെടുത്തി സിബിഐ. അന്വേഷണം നടത്തണമെന്ന നിലപാടെടുക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ?സ്വപ്ന സുരേഷ് സർക്കാർ പരിപാടിയിലടക്കം മുഖ്യ നടത്തിപ്പുകാരിയായി പ്രവർത്തിച്ച്, സർക്കാർ മുദ്രവെച്ച ഐ.ഡി. കാർഡ് അടക്കം അടിച്ച് പ്രവർത്തിച്ചത് വെറും കരാർ ജീവനക്കാരിയായതുകൊണ്ടാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP