Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീവാസ്തവയെ അറസ്റ്റു ചെയ്യൂ എന്ന് മുദ്രാവാക്യം വിളിച്ച സിപിഎമ്മുകാർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല; സ്വർണക്കടത്തിന് കൂട്ടുനിന്ന് സ്വർണ മുഖ്യൻ രാജിവയ്ക്കുകയും ശിവശങ്കറിനെ അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്ന് കെ മുരളീധരൻ

ശ്രീവാസ്തവയെ അറസ്റ്റു ചെയ്യൂ എന്ന് മുദ്രാവാക്യം വിളിച്ച സിപിഎമ്മുകാർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല; സ്വർണക്കടത്തിന് കൂട്ടുനിന്ന് സ്വർണ മുഖ്യൻ രാജിവയ്ക്കുകയും ശിവശങ്കറിനെ അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്ന് കെ മുരളീധരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നയതന്ത്ര വഴിയിലൂടെയുള്ള സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേയും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെയും വിമർശിച്ച് കെ.മുരളീധരൻ എംപി. 1994ൽ ചാരക്കേസ് സമയത്ത് ചാരമുഖ്യമന്ത്രി രാജിവയ്ക്കൂ, ശ്രീവാസ്തവയെ അറസ്റ്റു ചെയ്യൂ എന്ന് മുദ്രാവാക്യം വിളിച്ച സിപിഎമ്മുകാർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. സ്വർണക്കടത്തിന് കൂട്ടുനിന്ന് സ്വർണ മുഖ്യൻ രാജിവയ്ക്കുകയും ശിവശങ്കറിനെ അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

പത്രപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെൻഷനിൽനിന്ന് ഒഴിവാക്കുകയും മദ്യപിച്ചോ എന്ന് അറിയാനുള്ള വൈദ്യപരിശോധനയ്ക്ക് ശ്രീറാമിനെ വിധേയനാക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെയും പിന്നിൽ ശിവശങ്കർ ആണോ എന്ന് ഇപ്പോൾ സംശയിക്കുന്നതായി മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഒരു ഫ്‌ളാറ്റിൽ രാത്രികളിൽ ചെന്ന് കുടിച്ച് കൂത്താടിയെന്ന് പരിസരവാസികളും റസിഡൻസ് അസോസിയേഷനുകളും പറയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇത് മുഖ്യമന്ത്രി അറിഞ്ഞിരിക്കേണ്ടതല്ലേ. പ്രിൻസിപ്പൽ സെക്രട്ടറി വഴിവിട്ട് സഞ്ചരിക്കുന്നുവെന്ന് ഏതെങ്കിലും റിപ്പോർട്ട് അദ്ദേഹത്തിന് ഇന്റലിജൻസ് കൊടുത്തിരുന്നോ. കൊടുത്തിരുന്നെങ്കിൽ എന്തുകൊണ്ട് അത് മുഖവിലയ്‌ക്കെടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല എന്നും അദ്ദേഹം ചോദിച്ചു.

സ്വന്തം ഓഫീസിലും സ്വന്തം വകുപ്പിലും എന്ത് നടക്കുന്നുവെന്ന് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബർ സ്റ്റാമ്പാണെന്ന് അറിയാൻ താൽപര്യമുണ്ടെന്നും മുരളീധരൻ പറഞ്ഞു. ശിവശങ്കർ സ്വപ്നയുടെ ഫ്‌ളാറ്റിലെത്തി കുടിച്ച് ബഹളമുണ്ടാക്കിയതിനെ കുറിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. അർധരാത്രിയിൽ ഒരു ഫ്‌ളാറ്റിലേക്ക് തനിച്ച് പോകുന്നതും രാത്രി മുഴുവൻ അവിടെ ചിലവഴിക്കുന്നതും ഭരണഘടനയെ കുറിച്ച് സെമിനാർ നടത്താനോ ഭാഗവത പാരായണത്തിനോ ഒന്നും ആയിരിക്കില്ലല്ലോ എന്നും മുരളീധരൻ പറഞ്ഞു.

ഇതൊക്കെ നടക്കുന്നത് തലസ്ഥാനത്താണ്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് നടക്കുന്നത്. ഇതൊന്നും കണ്ടു പിടിക്കാൻ സാധിക്കുന്നില്ലേയെന്നും മുരളീധരൻ ആരാഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP