Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഹാരത്തിനായി മൃഗങ്ങളെ വളർത്തുന്ന ഫാമുകളിൽ നിന്നുള്ള നൈട്രജൻ വികിരണം പരിധി കടക്കുന്നു; ആഗോള താപനത്തിനും അമ്ലമഴക്കും കാരണമാകും വിധം നൈട്രജന്റെ ആധിക്യം ഓസോൺ പാളിയിൽ വിള്ളൽ വരുത്തുന്നു. മാംസാഹാരം കുറയ്ക്കണമെന്ന് ഐക്യരാഷ്ട്ര സഭ

ആഹാരത്തിനായി മൃഗങ്ങളെ വളർത്തുന്ന ഫാമുകളിൽ നിന്നുള്ള നൈട്രജൻ വികിരണം പരിധി കടക്കുന്നു; ആഗോള താപനത്തിനും അമ്ലമഴക്കും കാരണമാകും വിധം നൈട്രജന്റെ ആധിക്യം ഓസോൺ പാളിയിൽ വിള്ളൽ വരുത്തുന്നു. മാംസാഹാരം കുറയ്ക്കണമെന്ന് ഐക്യരാഷ്ട്ര സഭ

സ്വന്തം ലേഖകൻ

കൃഷിയോടൊപ്പം തന്നെ മനുഷ്യ സംസ്‌കാരത്തിന്റെ ഭാഗമാണ് അനിമൽ ഫാമിങ് അഥവാ ഭക്ഷ്യാവശ്യങ്ങൾക്കായി മൃഗങ്ങളെ വളർത്തുക എന്നത്.മാംസത്തിനു വേണ്ടി മാത്രമല്ല, പാൽ പോലുള്ള ഡയറി ഉദ്പന്നങ്ങൾക്കായും മനുഷ്യർ അനിമൽ ഫാമിങ് നടത്തുന്നുണ്ട്. ഇത്തരം ഫാമുകളിൽ നിന്നുള്ള നൈട്രജൻ വാതകത്തിന്റെ അമിതമായ തോതിലുള്ള പ്രസരണം കുറയ്ക്കുന്നതിനായി ഡയറി ഉദ്പന്നങ്ങളും മാംസാഹാരവും കുറയ്ക്കണമെന്നാണ് ഇപ്പോൾ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ശാസ്ത്രജ്ഞർ പറയുന്നത്.

മറികടന്നാൽ ഭൂമിയിൽ മനുഷ്യ വംശത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കാവുന്ന ഒമ്പത് ബൗണ്ടറികളിൽ ഒന്നായ പ്ലാനറ്ററി ബൗണ്ടറി ഈ പ്രസരണം മറികടക്കുന്നു എന്നാണ് അവർ കണ്ടെത്തിയത്. മാംസവും ഡയറി ഉദ്പന്നങ്ങളും ഭക്ഷ്യയോഗ്യമാക്കുന്ന പ്രക്രിയയേക്കാൾ ഏറെ നൈട്രജൻ വികിരണം ചെയ്യപ്പെടുന്നത് കന്നുകാലിത്തീറ്റ ഉദ്പാദന പ്രക്രിയയിലും കന്നുകാലികളെ തീറ്റിക്കുവാനുള്ള മാന്യൂവർ മാനേജ്മെന്റ് സിസ്റ്റത്തിലുമാണെന്നാണ് ഇവർ പറയുന്നത്.

നൈട്രജൻ മലിനീകരണം ആഗോള താപനത്തിനും അമ്ലമഴയ്ക്കും കാരണമാകുന്നു. മാത്രമല്ല ഭൂമിയിലെ ജലസ്രോതസ്സുകളിൽ പോഷണങ്ങൾ ആശാസ്യമല്ലാത്ത തോതിൽ പോഷണങ്ങൾ വർദ്ധിക്കുവാനും ഇത് ഇടയാക്കും. ഇത് ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും അതുവഴി മത്സ്യങ്ങളുടെ മരണത്തിനിടയാക്കുകയും ചെയ്യും. അന്തരീക്ഷത്തിൽ ഉള്ള നൈട്രജന്റെ അളവ് നിലവിൽ ഉള്ളതിന്റെ നാലിൽ മൂന്നായി കുറയ്ക്കണമെന്ന് ശാസ്ത്രജ്ഞർ നേരത്തേ ആവശ്യൂപ്പെട്ടിരുന്നതാണ്.

ലോകത്തിന്റെ ചില ഭാഗങ്ങളിൽ മാംസാഹാരവും ഡയറി ഉദ്പന്നങ്ങളും ഉപയോഗിക്കുന്നതും ഇതിനായി മൃഗങ്ങളെ വളർത്തുന്നതും കുറയ്ക്കേണ്ടതായി വരും. ഒരു വർഷം ലൈവ്സ്റ്റോക്ക് ചെയിൻ ഉദ്പാദിപ്പിക്കുന്ന 65 ടെട്രാ ഗ്രാം നൈട്രജനിൽ 28 ടെട്രാഗ്രാം ഉള്ള നൈട്രേറ്റുകളാണ് ജല മലിനീകരണത്തിനും ജൈവ വൈവിധ്യത്തിന്റെ നാശത്തിനും കാരണമാകുന്നത്. അതേസമയം വായുമലിനീകരണത്തിന് കാരണമാകുകയും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനീകരവുമായ അമോണീയ 26 ടെട്രാഗ്രാം ഇതിൽ അടങ്ങിയിരിക്കുന്നു. ജലത്തിന് അമ്ലസ്വഭാവം കൈവരിക്കുന്നതിലും അമോണിയ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഹരിതഗൃഹ വാതകങ്ങളിൽ ഒന്നും ഓസോൺ പാളിയുടെ നാശത്തിന് കാരണവുമായ നൈട്ര ഓക്സൈഡ് പ്രതിവർഷം 2 ടെട്രാ ഗ്രാം എന്ന നിരക്കിലാണ് ഇത്തരം ഫാമുകളിൽ നിന്നും പുറന്തള്ളപ്പെടുന്നത്. ഇത് കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 300 മടങ്ങ് അപകടകാരിയാണ് എന്നാണ് തെളിഞ്ഞിട്ടുള്ളത്. കന്നുകാലി ആഹാര ഉദ്പാദന പ്രക്രിയകൾ പ്രതിവർഷം 44 ടെട്രാഗ്രാം നൈട്രജൻ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നു. പുൽമേടുകളിൽ നിക്ഷേപിച്ചിട്ടുള്ള വളങ്ങളിൽ നിന്നും മറ്റുമാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്.

മൃഗപരിപാലനത്തിൽ ഉൾപ്പെട്ടിട്ടുള്ള മാനുവർ മാനേജ്മെന്റാണ് നൈട്രജൻ വികിരണത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ സ്രോതസ്സ്. വോളടൈലിസേഷൻ, നൈട്രജൻ ലീച്ചിങ് , ഊർജ്ജോദ്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ എന്നിവയിൽ നിന്നാണ് പ്രധാനമായും ഇവിടെ വികിരണമുണ്ടാകുന്നത്. എന്നാൽ ഭക്ഷ്യ സംസ്‌കരണ പ്രക്രിയയിൽ പുറന്തള്ളുന്നത് 1 ടെട്രാ ഗ്രാം നൈട്രജൻ മാത്രമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. അനിമൽ ഫാമിങ് മേഖലയിൽ നിന്നുള്ള നൈട്രജൻ വികിരണം പ്രധാനമായും ഏഷ്യയിൽ നിന്നാണെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP