Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആക്ടിങ് കോൺസുലേറ്റ് ജനറൽ റാഷിദ് ഖാമിസ് അൽ ഷമെയ്‌ലി കാർഗോ വൈകുന്നതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനായി ചുമതലപ്പെടുത്തി; അതനുസരിച്ചാണ് കാര്യങ്ങൾ അന്വേഷിച്ചത്; കോൺസുലേറ്റിൽ ഇപ്പോഴും താൽക്കാലിക ജോലിയുണ്ട്: താൻ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് കീഴിലുള്ള കരാർ ജീവനക്കാരി മാത്രം; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തുന്നതും തെറ്റ്; സ്വപ്‌നാ സുരേഷിന്റെ ജാമ്യ ഹർജിയിലെ സൂചനകൾ കോൺസുലേറ്റിന് എതിര്; സ്വപ്‌നയുടെ ചോദ്യം ചെയ്യൽ അനിവാര്യമെന്ന് കസ്റ്റംസ്

ആക്ടിങ് കോൺസുലേറ്റ് ജനറൽ റാഷിദ് ഖാമിസ് അൽ ഷമെയ്‌ലി കാർഗോ വൈകുന്നതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനായി ചുമതലപ്പെടുത്തി; അതനുസരിച്ചാണ് കാര്യങ്ങൾ അന്വേഷിച്ചത്; കോൺസുലേറ്റിൽ ഇപ്പോഴും താൽക്കാലിക ജോലിയുണ്ട്: താൻ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് കീഴിലുള്ള കരാർ ജീവനക്കാരി മാത്രം; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തുന്നതും തെറ്റ്; സ്വപ്‌നാ സുരേഷിന്റെ ജാമ്യ ഹർജിയിലെ സൂചനകൾ കോൺസുലേറ്റിന് എതിര്; സ്വപ്‌നയുടെ ചോദ്യം ചെയ്യൽ അനിവാര്യമെന്ന് കസ്റ്റംസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസിൽ സുപ്രധാന പങ്കുണ്ടെന്ന് സംശയിക്കുന്ന സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കസ്റ്റംസ് കോടതിയെ അറിയിക്കും. യുഎഇ കോൺസുലിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകളാണ് സ്വപ്‌ന എടുത്തിരിക്കുന്നത്. തനിക്ക് സ്വർണ്ണ കടത്തുമായി ബന്ധമില്ലെന്നും അവർ പറയുന്നു. എന്നാൽ സ്വർണ്ണ കടത്ത് കേസിൽ സ്വപ്‌നാ സുരേഷിന്റെ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നാണ് കസ്റ്റംസ് നിലപാട്.

യുഎഇ കോൺസുലേറ്റിൽ ഇപ്പോഴും താൽക്കാലിക ജോലിയുണ്ടെന്ന് സ്വപ്നാ സുരേഷ് ഇ ഫയലിങ് മുഖേന നൽകിയ ഹർജിയിൽ പറയുന്നു. യുഎഇ കോൺസൽ ജനറൽ പറഞ്ഞത് പ്രകാരം ആണ് നയതന്ത്ര പാർസൽ കൈപ്പറ്റാൻ പോയത്. സ്വർണ്ണകടത്തുമായി ബന്ധമില്ലെന്നാണ് ജാമ്യഹർജിയിൽ സ്വപ്നയുടെ വാദം. യുഎഇ കോൺസൽ ജനറലിനെതിരെ ആരോപണം ഉന്നയിച്ചാണ് സ്വപ്നാ സുരേഷിന്റെ ജാമ്യഹർജിയിലെ വാദങ്ങൾ. 2016 മുതൽ 2019 വരെ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നു. കോൺസുലേറ്റ് ആവശ്യപ്പെടുന്നത് പ്രകാരമുള്ള കാര്യങ്ങൾ ഇപ്പോഴും ചെയ്യുന്നുണ്ട്. പാഴ്സൽ ലഭിക്കാൻ കാലതാമസം ഉണ്ടായപ്പോൾ അത് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. പിന്നീട തിരിച്ചയക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിന് വേണ്ടി ഇടപെട്ടതാണെന്നും സ്വപ്നാ സുരേഷ് ജാമ്യഹർജിയിൽ പറയുന്നു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. രാജേഷ് കുമാർ വഴിയാണ് സ്വപ്നയുടെ ജാമ്യപേക്ഷ സമർപ്പിച്ചത്.

കോൺസുലേറ്റിൽ നിന്ന് ജോലി വിട്ട് പുറത്ത് വന്ന ശേഷവും കോൺസുലേറ്റ് ഉദ്യോഗസ്ഥർ തന്റെ സേവനം സൗജന്യമായി ഉപയോഗിച്ചിരുന്നുവെന്നാണ് സ്വപ്ന മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. കോവിഡ് 19 പശ്ചാത്തലത്തിൽ നിലവിലെ കോൺസുലേറ്റ് ജനറൽ നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. നിലവിൽ ആക്ടിങ് കോൺസുലേറ്റ് ജനറലായി പ്രവർത്തിക്കുന്ന റാഷിദ് ഖാമിസ് അൽ ഷമെയ്‌ലി തനിക്ക് വന്ന കാർഗോ വൈകുന്നതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനായി തന്നെ ചുമതലപ്പെടുത്തി. അതനുസരിച്ചാണ് കസ്റ്റംസിനെ വിളിച്ച് താൻ കാര്യങ്ങൾ അന്വേഷിച്ചത്. കസ്റ്റംസ് കാർഗോ ഓഫീസിൽ താൻ പോയില്ല, കോൺസുലേറ്റ് നിർദ്ദേശ പ്രകാരം ഇ- മെയിൽ അയക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. നേരിട്ട് പോയി കാർഗോ കൈപ്പറ്റാൻ തനിക്ക് കഴിയില്ല. കോൺസുലേറ്റ് പിആർഒയ്ക്ക് മാത്രമേ അതിന് അധികാരമുള്ളൂ. അതിനാലാണ് ഫോണിൽ വിളിച്ച് കാർഗോ എത്തുന്നത് വൈകുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചത് എന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറയുന്നു.

പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് കീഴിലുള്ള കരാർ ജീവനക്കാരി മാത്രമാണ് താനെന്നും, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി വരുന്ന വാർത്തകൾ തെറ്റെന്നും സ്വപ്ന ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേർക്കാൻ കസ്റ്റംസ് ഒരുങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് ഒന്നും പറയാനില്ല, പക്ഷേ അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കാൻ തയ്യാറാണ്- സ്വപ്ന വ്യക്തമാക്കുന്നു. അതിനിടെ സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്നാ സുരേഷ് അഞ്ച് ദിവസമായി ഒളിവിലാണ്. കൊച്ചിയിലും തിരുവനന്തപുരത്തും ഇവർക്കായി കസ്റ്റംസ് തെരച്ചിൽ തുടരുകയാണ്. കൊച്ചിയിലെ ട്രേഡ് യൂണിയൻ നേതാവിന്റെ കാറിൽ സ്വപ്നാ സുരേഷിനെ രക്ഷപ്പെടാൻ സഹായിച്ചെന്നും ആരോപണമുണ്ട്. കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്ത് സാധ്യമാകില്ലെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.

അതിനിടെ തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ ഹൈ അലേർട്ട് പ്രഖ്യാപിച്ചു. കസ്റ്റംസ് അന്വേഷണ സംഘം വിപുലീകരിച്ചു. പ്രിവന്റീവ് വിഭാഗത്തിന് പുറമേ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി റെയ്ഡ് നടത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. തിരുവനന്തപുരം നഗരത്തിൽ വ്യാപക പരിശോധന നടക്കുന്നുണ്ടെന്നാണ് സൂചന. കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുകയാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യേപേക്ഷയിൽ കസ്റ്റംസ് തെളിവുകൾ നിരത്തും. ജാമ്യ ഹർജി തള്ളാനുള്ള എല്ലാ തെളിവും നിരത്തും. കേസിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നയതന്ത്ര ബാഗുവഴി സ്വർണം കടത്തിയ സംഭവത്തിൽ യുഎഇ അംബാസിഡർ കോൺസുലേറ്റ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. 24 മണിക്കൂറിനകം വിശദീകരണം നൽകാനാണ് നിർദ്ദേശം. വസ്തുതകൾ മറച്ചുവച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. നയതന്ത്ര ബാഗേജ് വഴി കള്ളക്കടത്ത് നടത്തിയത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് യുഎഇ. ഏതെങ്കിലും തരത്തിൽ തങ്ങളുടെ ഉദ്യോഗസ്ഥർ ഇതിന്റെ ഭാഗമായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് സൂചനകൾ നൽകിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് യുഎഇ അംബാസിഡർ നോട്ടീസ് നൽകിയത്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദ്ദേശം.

വിശദീകരണത്തിൽ തെറ്റായ വിവരങ്ങൾ ഉണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ട്. നിലവിൽ വിദേശകാര്യ മന്ത്രാലയം യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള അനുമതി ചോദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യുഎഇ വിശദീകരണം തേടിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP