Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നുകിൽ ചൈനയിൽ മടങ്ങിയെത്തുക, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക; ചൈന ലക്ഷ്യമിടുന്നത് ഫോക്‌സ് ഹണ്ട് പദ്ധതി; അമേരിക്കയുടെ ദീർഘകാലുള്ള വെല്ലുവിളി ചൈനയെന്ന് എഫ്.ഡി.ഐ നിരീക്ഷണവും; ചൈനീസ് സർക്കാരിന്റെ പിന്തുണയോടെയുള്ള ചാരപ്രവർത്തനം ശക്തിപ്രാപിക്കുന്നു; ചൈനീസ് ഭീഷണിയെത്തിയാൽ ചെറുക്കാനും എഫ്.ഡി.ഐ നീക്കം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: അമേരിക്കയ്ക്ക് ദീർഘകാല അടിസ്ഥാനത്തിലുള്ള ഏറ്റവും വലി വെല്ലുവിളി ചൈന ആണെന്ന വെളിപ്പെടുത്തലുമായി എഫ്.ഡി.ഐ ഡയറക്ടർ ക്രിസ്റ്റഫർ റേ. ചൈനീസ് സർക്കാരിന്റെ പിന്തുണയോടെയുള്ള ചാരപ്രവർത്തനം കരുതിയിരിക്കണമെന്നും വാഷിങ്ടണിലെ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന സ്വന്തം പൗരന്മാരെയാണ് ചൈനീസ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്.

ഇവരെ ഭീഷണിപ്പെടുത്തി നാട്ടിലെത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ചിൻ പിങ് ആസൂത്രണം ചെയ്ത 'ഫോക്സ് ഹണ്ട്' എന്ന പദ്ധതി പ്രകാരമാണു വിദേശത്തുള്ള ചൈനീസ് പൗരന്മാരെ ലക്ഷ്യമിടുന്നത്. വിദേശത്തുള്ള ചൈനക്കാരായ രാഷ്ട്രീയ തിരാളികൾ വിമർശകർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവർ ചൈനയിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ ചൂണ്ടിക്കാട്ടുന്നതു ഭീഷണിയാകുമെന്ന് സർക്കാർ കരുതുന്നു. ഈ സാഹചര്യത്തിൽ ഇവരെ ബലംപ്രയോഗിച്ചു നാട്ടിലെത്തിക്കാനാണു നീക്കം നടക്കുന്നതെന്ന് ക്രിസ്റ്റഫർ റേ പറഞ്ഞു. ഇതിനു വേണ്ടിയുള്ള ചൈനീസ് നടപടികൾ ഞെട്ടിപ്പിക്കുന്നതാണ്.

ഫോക്സ് ഹണ്ടിനുള്ള ഇരയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ യുഎസിലുള്ള അവരുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്താൻ സർക്കാർ പ്രതിനിധിയെ വിടും. രണ്ട് സന്ദേശങ്ങളാണു കുടുംബത്തിനു നൽകുക. ഒന്നുകിൽ ചൈനയിൽ മടങ്ങിയെത്തുക. അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക. 2015ൽ അഴിമതി ആരോപണം ഉയർന്നവർക്കെതിരെ ആരംഭിച്ച് പദ്ധതിയാണിത്. പിന്നീട് നാടു വിട്ടവരെ ലക്ഷ്യമിട്ടു വ്യാപിപ്പിക്കുകയായിരുന്നുവെന്നും എഫ്ബിഐ ഡയറക്ടർ പറഞ്ഞു. ചൈനീസ് അധികൃതർ ഭീഷണിയുമായി എത്തിയാൽ എഫ്ബിഐയെ വിവരമറിയിക്കണമെന്ന് അമേരിക്കയിൽ താമസിക്കുന്ന ചൈനീസ് പൗരന്മാരോടു റേ ആവശ്യപ്പെട്ടു.

സാമ്പത്തിക ചാരവൃത്തി, വിവരമോഷണം, അനധികൃത രാഷ്ട്രീയ ഇടപെടലുകൾ തുടങ്ങി കൈക്കൂലി നൽകി അമേരിക്കൻ നയരൂപീകരത്തെ സ്വാധീനിക്കാൻ കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും ചൈന നടത്തുന്നുണ്ടെന്നും റേ പറഞ്ഞു. ഓരോ പത്തു മണിക്കൂറിലും ചൈനയുമായി ബന്ധപ്പെട്ട ഒരു കൗണ്ടർ ഇന്റലിജൻസ് കേസെങ്കിലും തുടങ്ങുന്നുണ്ട്. ഇപ്പോൾ നിലവിലുള്ള അയ്യായിരത്തോളം ഇത്തരം കേസുകളിൽ പകുതിയും ചൈനയുമായി ബന്ധപ്പെട്ടവയാണെന്നും എഫ്ബിഐ ഡയറക്ടർ പറഞ്ഞു. അമേരിക്കയുടെ കൊറോണ വൈറസ് ഗവേഷണം അട്ടിമറിക്കാനും ചൈന ശ്രമിക്കുന്നുണ്ടെന്ന് ക്രിസ്റ്റഫർ റേ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP