Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉയർന്ന മലനിരയിലും തണുത്തുറഞ്ഞ മഞ്ഞിലും സദാ കണ്ണും കാതും നാടിനായി കരുതിവച്ചവർ; രാജ്യത്തിന്റെ ഏറ്റവും ധീരരായ പട്ടാളവിഭാഗം; മലനിരകളിൽ ഒളിഞ്ഞിരിക്കുന്ന ശത്രുവിനെ തകർക്കുന്ന ഇന്ത്യൻ ആർമിയുടെ ഉൾക്കണ്ണ്; ബുദ്ധകേന്ദ്രങ്ങൾ ആക്രമിക്കാനെത്തിയ പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റക്കാരെ തുരുത്തിയ ചെറുപ്പാക്കാരുടെ പട; കാർഗിൽ യുദ്ധ രംഗത്തെ പോരാളികൾ; ഇന്ത്യയുടെ ഹിമനിരകളുടെ കാവൽക്കാർ; ലഡാക്ക് സ്‌കൗട്ടിന്റെ ചരിത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉയർന്ന മലനിരകളിലും തണുത്തുറഞ്ഞ മഞ്ഞു നിരയിലും സദാ കണ്ണും കാതും കൂർപ്പിച്ച് നാടിനായി കാവരിക്കുന്ന ഇൻഫെന്ററി ബെറ്റാലിയൻ. ഹിമകരടികളെ പോലെ മഞ്ഞിൽ നിലയുറപ്പിച്ച് സദാകാവലിരിക്കുന്ന രാജ്യത്തിന്റെ ഏറ്റവും ധീരരായ പട്ടാളവിഭാഗം ലഡാക്ക് സ്‌കൗട്ട്. ലഡാക്ക് സ്‌കൗട്ട് എന്ന ബെറ്റാലിയൻ ഉയർന്ന് എണീറ്റതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.

പ്രാണവായു കുറഞ്ഞ തണുത്തുറഞ്ഞ, മൈനസ് ഡിഗ്രിയിൽ നിലകൊള്ളുന്ന പ്രദേശത്ത് ഇന്ത്യൻ സൈനികർക്ക് ശത്രുക്കളെ നേരിടുക എളുപ്പമായിരുന്നില്ല. ലഡാക്കിലെ ബുദ്ധകേന്ദ്രങ്ങൾ ആക്രമിക്കാനെത്തിയ പാക്കിസ്ഥാൻ നുഴഞ്ഞുകറ്റക്കാരെ ധീരമായി പൊരുതി തോൽപ്പിച്ച ഒരു കൂട്ടം ലഡാക്കിലെ യുവാക്കളുടെ ആത്മബലമാണ് ഇന്നത്തെ ഇന്ത്യയുടെ ലഡാക്ക് സ്‌കൗട്ട് എന്ന വില്ലാളിവീരന്മാർ.

സൈന്യത്തിന്റെ കണ്ണും കാതുമായി നിലകൊള്ളുന്ന ഒരു സൈനിക വിഭാഗമാണ് ഇവർ. ലഡാക്കിൽ തന്നെ താമസിക്കുന്ന ചെറുപ്പക്കാർ അടങ്ങിയ, മലനിരകളിൽ എവിടൊക്കെ അപകടം പതിയിരിക്കുന്നുവെന്ന് വ്യക്തമായ ധാരണയുള്ള അവരെ സൈന്യം ലഡാക്ക് സ്‌കൗട്ട്സ് എന്നാണ് വിളിക്കുന്നത്.ചൈനയുടെയും പാക്കിസ്ഥാന്റെയും അധിനിവേശ മോഹങ്ങൾ നിരന്തരം നിലനിൽക്കുന്ന പ്രദേശമാണ് ലഡാക്ക്. 1947-ൽ കാർഗിൽ വഴി പാക്കിസ്ഥാനിൽനിന്നെത്തിയ നുഴഞ്ഞുകയറ്റക്കാർ ലഡാക്കിലെ ബുദ്ധവിഹാരം കൊള്ളയടിക്കാൻ ്ശ്രമിച്ചിരുന്നു.

എന്നാൽ പ്രദേശത്തെ ചെറുപ്പക്കാർ സംഘടിച്ച് അതിനെതിരെ പൊരുതി. ഇതിന് ശേഷം ഇവിടെയുള്ളവരെ ഉൾപ്പെടുത്തി രണ്ട് ബറ്റാലിയന് രൂപം കൊടുത്തു. 1962-ൽ ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് ദൗലത് ബേഗ് ഓൾഡി, ഗൽവാൻ, ഹോട്ട്സ്പ്രിങ്, പാംഗോങ്, ചുഷുൽ എന്നിവിടങ്ങളിലെ ശക്തമായ പ്രതിരോധനിര തീർത്ത് ചൈനയുടെ കടന്നുകയറ്റത്തെ പരമാവധി ചെറുത്തവരാണ് ഈ ബറ്റാലിയനുകൾ.

ഈ യുദ്ധത്തിന് ശേഷമാണ് രണ്ട് ബറ്റാലിയനുകളെയും ചേർത്ത് ലഡാക്ക് സ്‌കൗട്ട്സ് എന്നപേരിൽ ഒരു യൂണിറ്റാക്കി മാറ്റിയത്. 1999-ലെ കാർഗിൽ യുദ്ധസമയത്ത് ഇവർ ശൗര്യം വീണ്ടും പുറത്തെടുത്തു. അന്ന് അതുല്യമായ പരാക്രമവും ധീരതയുമാണ് ലഡാക്ക് സ്‌കൗട്ട്സ് പ്രകടിപ്പിച്ചത്. നിലവിൽ അഞ്ച് ബറ്റാലിയൻ സൈനികരാണ് ലഡാക്ക് സ്‌കൗട്ട്സിലുള്ളത്.

ലഡാക്കിലെ ദുർഘടമായ മേഖലകളിൽ താമസിക്കുന്നവരാണ് ഇതിലെ സൈനികർ അധികവും. ഓക്സിജന്റെ അളവ് കുറഞ്ഞ, അതിശൈത്യം അനുഭവപ്പെടുന്ന ഇവിടെ കാലങ്ങളായി താമസിക്കുന്ന ഇവർക്ക് ഈ മേഖലകളിൽ അതിജീവന ശേഷി മറ്റുള്ളവരേക്കാൾ കൂടുതലാണ്. ചൈനയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള ദുർഘടമായ സ്ഥലങ്ങളിലാണ് ഇവർ നിയോഗിക്കപ്പെടുക. അതിർത്ത് കടക്കാനുള്ള ശ്രമങ്ങൾ ഇവരാണ് പരാജയപ്പെടുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP